play-sharp-fill
വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരുടെ മാനസിക പീഡനം; വൈക്കത്ത് വിഷം കഴിച്ച്  ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരുടെ മാനസിക പീഡനം; വൈക്കത്ത് വിഷം കഴിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

സ്വന്തം ലേഖിക

വൈക്കം: മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് വീട്ടമ്മ വിഷം കഴിച്ച മരിച്ചു.

വൈക്കം തോട്ടകം തയ്യില്‍ രാജുവിന്‍റെ ഭാര്യ സുനില (58)യാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാഴ്ച മുൻപ് മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് സുനില എടുത്ത വായ്പ ഒരു തവണ മുടങ്ങിയിരുന്നു. പതിവായി വായ്പ തുക നല്‍കിയിരുന്ന സുനിതയുടെ ഒരു തവണത്തെ വായ്പ തുക മുടങ്ങിയതിന്‍റെ പേരില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാര്‍ വായ്പയെടുത്ത 20 അംഗ വനിതാ കൂട്ടായ്മയിലെ മറ്റ് അംഗങ്ങളെക്കൂട്ടി സുനിതയുടെ വീട്ടിലെത്തി വാക്കുതര്‍ക്കമുണ്ടാക്കി.

സംഘര്‍ഷത്തിന്‍റെ വക്കോളമെത്തിച്ചതായി സുനിതയുടെ ബന്ധുക്കള്‍ ആരോപിച്ചു.
അപമാനഭാരത്താല്‍ സുനില പച്ചക്കറികള്‍ക്കും ചെടികള്‍ക്കും തളിക്കാനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു.

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തിയിരുന്ന സുനില ഇന്നലെ പുലര്‍ച്ചെ മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്നലെ വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്കരിച്ചു.