പാലാ ളാലം ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവം; പാലാ ടൗണിൽ നാളെ വൈകിട്ട് നാല് മുതൽ രാത്രി ഒൻപത് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സ്വന്തം ലേഖിക പാല: പാലാ ളാലം ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാലാ ടൗണിൽ നാളെ വൈകിട്ട് 4 മണി മുതൽ രാത്രി 9 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം ഭാഗത്തു നിന്നും പാലാ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും കൊട്ടാരമറ്റത്തു നിന്നും തിരിഞ്ഞ് ആർ വി ജംഗ്ഷനിലെത്തി ബൈപ്പാസ് റോഡുവഴി സിവിൽ സ്റ്റേഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി ടൗണിലെത്തണം. ഈരാറ്റുപേട്ടയിൽ നിന്നും വരുന്ന വാഹനങ്ങൾ മഹാറാണി ജംഗ്ഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി ബൈപ്പാസിലൂടെയും പൊൻകുന്നം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പാലാ കുരിശുപള്ളി […]

വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ പാലാ:വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി കിഴപറയാർ പാറപ്പള്ളി ഭാഗത്ത് കളത്തുകുന്നേൽ വീട്ടിൽ റോയി മോൻ മകൻ റോണി കെ റോയ് (27), കൊണ്ടൂർ അമ്പലം ഭാഗത്ത് മുണ്ടപ്ലാക്കൽ വീട്ടിൽ സജി മകൻ ജിത്തു എം.എസ് (23) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലായിലെ കീഴപറയാർ ഭാഗത്ത് മയക്കുമരുന്നുമായി രണ്ടുപേർ എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത മയക്കുമരുന്ന് ഉൽപ്പന്നങ്ങളായ എം.ഡി.എം.എ, ഹാഷിഷ്, […]

പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് നേരെ അസഭ്യവർഷം; ജോലി തടസ്സപ്പെടുത്തുകയും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു; കിടങ്ങൂർ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ വയലാറ്റ് പടിഞ്ഞാറ്റേതിൽ വീട്ടിൽ ജയരാജ് കെ.വി (ഗിരീഷ് -45) യെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ ഭാര്യയുമായി പാലാ ജനറൽ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ എത്തുകയും, ഡ്യൂട്ടി ഡോക്ടറുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ഡോക്ടറെ ചീത്ത വിളിക്കുകയും ആയിരുന്നു. തുടർന്ന് ബഹളം വച്ച് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഡോക്ടറുടെ പരാതിയെ തുടർന്ന് പാലാ പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് […]

പാലായിൽ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; ചോദ്യം ചെയ്ത അയൽവാസിക്കും കുടുംബത്തിനും പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: പാലായിൽ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ചൂണ്ടച്ചേരി നിരപ്പേൽ വീട്ടിൽ തങ്കച്ചൻ, മകൻ ബൈജു ആന്റണി ( തോമ 36), ഇവരുടെ ബന്ധുവായ ചൂണ്ടച്ചേരി നിരപ്പേൽ വീട്ടിൽ ദേവസ്യ ആന്റണി എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ രാത്രിയിൽ ഭരണങ്ങാനം ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെയും,ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇത് കണ്ട് ചോദ്യം ചെയ്ത അയൽവാസിയെയും,ഭാര്യയെയും മകനെയും ഇവർ […]

പൊൻകുന്നം – പാലാ റോഡിൽ കാർ ഇടിച്ച് വീട്ടമ്മ മരിച്ച സംഭവം; കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കാർ ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊറ്റപള്ളി വളച്ചുകെട്ടി അമ്പലം ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ജയപ്രദീപ് (21) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടുകൂടി പൊൻകുന്നം – പാലാ റോഡിൽ എലിക്കുളം ഭാഗത്ത് വച്ച് നടന്നു പോവുകയായിരുന്ന വീട്ടമ്മയെ ഇയാൾ ഓടിച്ചിരുന്ന ഇന്നോവ കാര്‍ ഇടിക്കുകയും വീട്ടമ്മ മരണപ്പെടുകയുമായിരുന്നു. അപകടത്തെ തുടർന്ന് പൊൻകുന്നം പോലീസ് സ്ഥലത്തെത്തുകയും എസ്.എച്ച്.ഓ എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പാലാ പൂവരണിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; സ്കൂളിൽ കൗൺസിലിങ്ങിനിടെ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന കഥകൾ; അതിവേഗം പ്രവർത്തിച്ച് ചൈൽഡ് ലൈനും പാലാ പൊലീസും

സ്വന്തം ലേഖകൻ പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി കിഴപറയാർഭാഗത്ത് ഈരൂരിക്കൽ വീട്ടിൽ ശശിധരൻ മകൻ ശരത് എസ് നായർ (32) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ കൗൺസിലിങ്ങിനിടെ പെൺകുട്ടി ഈ കാര്യം പറയുകയും ചൈൽഡ് ലൈൻ മുഖാന്തരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ,എസ്.ഐ ഷാജി സെബാസ്റ്റ്യൻ, സി.പി.ഓ മാരായ രഞ്ജിത്ത്, അരുൺകുമാർ, രമ്യ രവീന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ […]

പൊലീസ് കൃത്യമായി പണിയെടുത്തു; അനിഷ്ട സംഭവങ്ങളില്ലാതെ പാലാ ജൂബിലി തിരുനാളിന് കൊടിയിറങ്ങി

സ്വന്തം ലേഖകൻ പാലാ : ആയിരങ്ങൾ പങ്കെടുത്ത പാലാ ജൂബിലി പെരുന്നാൾ അനിഷ്ടസംഭവങ്ങളുണ്ടാകാതെ നടത്താനായത് പാലാ ഡിവൈഎസ്പി എ.ജെ തോമസിനും സംഘത്തിനും പൊൻ തൂവലായി . നഗരം മുഴുവൻ കൃത്യമായ നിരീക്ഷണവും വിളിപ്പുറത്ത് പൊലീസ് സേവനം ഉറപ്പിച്ചുമാണ് എ.ജെ തോമസ് ജൂബിലി പെരുന്നാളിന് ക്രമസമാധാനം നിയന്ത്രിച്ചിരുന്നത്. കരുതല്‍ തടങ്കലായി കസ്റ്റഡിയിലെടുത്തത് പത്ത് പേരെയാണ്. സംഘാടകര്‍ക്കും നാട്ടുകാര്‍ക്കും സമാധാനപരമായതും ആശ്വാസകരവുമായിരുന്നു പെരുന്നാൾ . തലമുറകളുടെ സംഗമത്തിന്‌ വേദിയൊരുക്കിയാണ് ജൂബിലിത്തിരുനാള്‍ സമാപിച്ചത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന്‌ വിശ്വാസികളാണ്‌ ജൂബിലിത്തിരുനാളിന്റെ ആഘോഷമധുരം നുണയാന്‍ പാലാ നഗരത്തിലെത്തിയത്‌. മരിയന്‍ […]

പാലാ ജൂബിലിത്തിരുനാള്‍ ഇന്ന്; പട്ടണം ജനസാഗരമാകും; പാലായിലേയ്ക്ക് ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് മരിയഭക്തര്‍; നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സ്വന്തം ലേഖിക പാലാ: ടൗണ്‍ കുരിശുപള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിന്റെ പ്രധാന ദിനമായ ഇന്ന് ആയിരക്കണക്കിന് മരിയഭക്തര്‍ പാലായിലേയ്ക്ക് ഒഴുകിയെത്തും. ഇന്നലെ അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിച്ചു. കത്തീഡ്രല്‍ വികാരി ഫാ.സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വൈകുന്നേരം ആഘോഷമായ പ്രദക്ഷിണം നടന്നു. ബിഷപ് മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കി. പ്രധാന തിരുനാള്‍ ദിനമായ ഇന്നു രാവിലെ 6.30 നു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാന അര്‍പ്പിച്ചു. എട്ടിനു സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മരിയന്‍ റാലി. […]

പാലായിൽ വീട്ടമ്മയുടെ മാല മോഷ്ടിക്കാന്‍ ശ്രമം; തടയാൻ ശ്രമിച്ച ഭർത്താവിനെ ആക്രമിച്ചു; കൊല്ലം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരീപ്ര നെല്ലിമുക്ക് കുഴിമതിക്കാട് ഭാഗത്ത് പീനിയൽ വീട്ടിൽ രാജു മകൻ ഹെയ്ൽ രാജു (21) ആണ് പാലാ പോലീസിൻ്റെ പിടിയിലായത്. പള്ളിയിൽ പോകാൻ വീട്ടിൽ നിന്നിറങ്ങിയ പാലാ സ്വദേശിനിയായ യുവതിയോട് വീടിനടുത്തുള്ള ഇടവഴിയിൽ വച്ച് പ്രതി ലൈംഗികാതിക്രമം നടത്തുകയും, കഴുത്തിൽ കിടന്നിരുന്ന മാല പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതി ബഹളം വെച്ചതിനെതുടര്‍ന്ന് ഓടിയെത്തിയ ഭർത്താവിനെ പ്രതി കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയും പാലാ സ്റ്റേഷൻഎസ്.എച്ച്.ഓ […]

ഒടുവിൽ തര്‍ക്കം തീര്‍ന്നു; പാലാ ‘ലണ്ടന്‍ ബ്രിഡ്ജിന്’ പച്ചക്കൊടി..! വൈദ്യുതിക്കും വെളളത്തിനും നഗരസഭയുടെ എന്‍ഒസി; എല്ലാ സഹായവും ഉറപ്പുനല്‍കി അധികൃതർ; അമിനിററി സെൻ്റര്‍ ഉടൻ തുറന്ന് പ്രവർത്തിപ്പിക്കും

സ്വന്തം ലേഖികം പാലാ: ഒടുക്കം പാലാ ലണ്ടൻ ബ്രിഡ്ജ് യാഥാർത്ഥ്യത്തിലേക്ക്. ഗ്രീന്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസൗന്ദര്യവല്‍ക്കരണത്തിനും ടൂറിസ്റ്റ് അമിനിറ്റി സെൻ്ററിനുമായി നഗരഹൃദയത്തില്‍ മീനച്ചിലാറിൻ്റെ തീരത്ത് നിര്‍മ്മിച്ച വിനോദവിശ്രമകേന്ദ്രo തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനായുള്ള തുടര്‍ നടപടികള്‍ക്ക് നഗരസഭയുടെ പച്ചക്കൊടി ലഭിച്ചു. സംസ്ഥാന ബജറ്റിലൂടെ പ്രഖ്യാപിച്ച പദ്ധതി കൂടിയാണിത്. നിര്‍മ്മാണ പ്ലാന്‍ നഗരസഭയില്‍ സമര്‍പ്പിച്ചിരുന്നില്ല. നിര്‍മ്മാണ ഏജന്‍സിയായ കിറ്റ്കോയും പണി ഏറ്റെടുത്ത കോണ്‍ട്രക്ടറും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും വിഷയം കോടതി കയറുകയും ചെയ്തിരുന്നു. ജോസ് കെ. മാണി എംപി വഴി നഗരസഭാ ചെയര്‍മാന്‍ തര്‍ക്കം പരിഹരിക്കുന്നതിന് ടൂറിസം […]