Spread the love

തൃശ്ശൂർ: സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം തുടരുന്നതിനിടെ തൃശ്ശൂരിലും ഷി​ഗല്ല രോ​ഗബാധയെ തുടർന്ന് ഒരാള്‍ മരിച്ചു. മാപ്രാണം സ്വദേശിയാണ് മരിച്ചത്.

video
play-sharp-fill

തൃശ്ശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിലാണ് ഷിഗല്ല ബാധ സ്ഥിരീകരിച്ചത്.

കൊടകരയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആണ് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷിഗല്ല ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മലപ്പുറം കോഡൂർ സ്വദേശി ആർജവ് ആണ് ഇന്ന് പുലർച്ചെ മരിച്ചത്.

പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം 12ന് കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് മരണം. ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 5 ആയി.