പൊന്‍കുന്നത്ത് ലോറി ഇടിച്ച് വീട്ടമ്മ മരിച്ച സംഭവം; പാലക്കാട് സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പൊന്‍കുന്നത്ത് ലോറി ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മംഗളം ആർച്ചുമൂർത്തി ഭാഗത്ത് നന്ദനം വീട്ടിൽ മണി മകൻ ഗിരീഷ് (48) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പൊൻകുന്നം പനമറ്റം രണ്ടാം മൈൽ ജംഗ്ഷന് സമീപം വച്ച് ബൈക്ക് യാത്രക്കാരായിരുന്ന വീട്ടമ്മയെയും ഇവരുടെ ബന്ധുവിനെയും ഗിരീഷ് ഓടിച്ചിരുന്ന ലോറി ഇടിക്കുകയും വീട്ടമ്മ തൽക്ഷണം മരിക്കുകയുമായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ബന്ധുവായ യുവാവ് ഗുരുതരമായ പരിക്കുകളോടെ തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ […]

കൂട്ടക്കല്ലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തില്‍പ്പെട്ടത് ഈരാറ്റുപേട്ടയില്‍ നിന്നും മങ്കോമ്പിന് പോയ കുഴിത്തോട്ട് ബസ്; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

സ്വന്തം ലേഖകന്‍ കോട്ടയം: കൂട്ടക്കല്ലിൽ‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഈരാറ്റുപേട്ടയില്‍ നിന്നും മങ്കോമ്പിനു പോയ കുഴിത്തോട്ടു ബസാണ് കൂട്ടക്കല്ലില്‍ ബ്രേക്ക് നഷ്ടപ്പെട്ടു മറിഞ്ഞത്. ബസില്‍ യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നത് അപകടത്തിന്റെ ഭീതി കുറയ്ക്കാന്‍ സഹായിച്ചു. അപകടസമയത്ത് ബസില്‍ എട്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. നിസാര പരിക്കേറ്റ ഇവരെ ഈരാറ്റുപേട്ട പിഎംസി, പാലാ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

പൊൻകുന്നത്ത് യുവാവിനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പൊൻകുന്നത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇളങ്ങുളം പനമറ്റം അമ്പലം ഭാഗത്ത് വേലം പറമ്പിൽ വീട്ടിൽ അപ്പുക്കുട്ടൻ മകൻ അഖിൽ അപ്പു (23), എലിക്കുളം ചേലച്ചൂട് കവല ഭാഗത്ത് കുന്നത്തോട്ട് വീട്ടിൽ ടോമി മാത്യു മകൻ എൽബിൻ ടോം (24), എലിക്കുളം ഉരുളിക്കുന്നം വയലിൽ പടിഞ്ഞാറേതിൽ വീട്ടിൽ ബിജുകുമാർ മകൻ ആദിത്യൻ ബി നായർ (21) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം കൂരാലി പനമറ്റം റോഡിൽ വഴിയരികിൽ […]

രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയെ വഴിയിൽ വച്ച് അപമാനിക്കാൻ ശ്രമം; യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്‌കനെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ പൊൻകുന്നം: യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. പൊൻകുന്നത്ത് യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം തെക്കേത്തു കവല പാറയ്ക്കൽ വീട്ടിൽ മണി (53) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയെ വഴിയിൽ വച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.യുവതിയുടെ പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം എസ്.ഐ റെജിലാൽ കെ.ആർ,എ.എസ്.ഐ മാരായ ബിജു, അഭിലാഷ് സി.പി.ഓ മാരായ […]

മണ്ഡലകാലം പ്രമാണിച്ച് എരുമേലിയില്‍ സ്‌പെഷ്യല്‍ പൊലീസ് ആയി ഡ്യൂട്ടി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അവസരം

സ്വന്തം ലേഖകന്‍ പത്തനംതിട്ട: മണ്ഡലകാലം പ്രമാണിച്ച് എരുമേലിയില്‍ സ്‌പെഷ്യല്‍ പൊലീസ് ആയി ഡ്യൂട്ടി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അവസരം. പ്രായപൂര്‍ത്തി ആയവര്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസുമായി ബന്ധപെടുക. എന്‍സിസി/എന്‍എസ്എസ്/എസ്പിസി/ എക്‌സ് സര്‍വീസ് പ്രവൃത്തി പരിചയം ഉള്ളവര്‍ക്കു മുന്‍ഗണന. ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പര്‍- 04828 222222

കടനാട്ടിലും പരിസരപ്രദേശത്തും നിരവധിപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ; ജനങ്ങൾ ആശങ്കയിൽ ; പരിഭ്രാന്തി വേണ്ടെന്ന് പഞ്ചായത്ത്

പാലാ: കടനാട്, വല്യാത്ത് ഭാഗങ്ങളിൽ നിരവധിപ്പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ വെറ്ററിനറി ക്ലിനിക്കൽ നടത്തിയ പരിശോധനയിൽ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, വെറ്ററിനറി സർജൻ ഡോ.സുനിൽ എന്നിവർ പറഞ്ഞു. വളർത്തുനായ്ക്കളെയും, തെരുവുനായ്ക്കളെയും, മറ്റ് പ്രത്യേകം നിരീക്ഷിക്കണമെന്നും ഇന്നലെ കോളനികളിൽ കയറിയിറങ്ങി പഞ്ചായത്ത് അധികൃതരും കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ അധികാരികളും ജനങ്ങളെ അറിയിച്ചു. കടനാട്ടിലും പരിസര പ്രദേശങ്ങളിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്മെന്റും ഇന്നലെ നടത്തി. നായയ്ക്ക് പേവിഷബാധ ഉണ്ടെന്നറിഞ്ഞതോടെ കടനാട് ആശങ്കയിലായി. ഇവിടെ […]

‘നിയുക്തി 2022’ മെഗാ തൊഴിൽമേള ഡിസംബർ 10ന്; പാലാ അൽഫോൻസ കോളജ് കാമ്പസിൽ നടക്കുന്ന മേളയിൽ പങ്കെടുക്കുന്നത് അൻപത് കമ്പനികൾ; ഉടൻ അപേക്ഷിക്കാം…

സ്വന്തം ലേഖിക കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററും പാലാ അൽഫോൻസ കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ‘നിയുക്തി 2022’ ഡിസംബർ 10ന് നടക്കും. പാലാ അൽഫോൻസ കോളജ് കാമ്പസിൽ നടക്കുന്ന മേളയിൽ 50 കമ്പനികൾ പങ്കെടുക്കും. വിവിധ തസ്തികകളിലായി 3000 തൊഴിൽ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. 18-40 വയസ് പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ., ഐ.ടി.സി, ഡിപ്ലോമ, ബിടെക്, നഴ്‌സിംഗ്, ബിരുദം,ബിരുദാനന്തരബിരുദം, പാരാമെഡിക്കൽ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും തൊഴിൽ മേളയിൽ അവസരമുണ്ട്. […]

അതിര് കടക്കരുത്, അന്നം തരുന്നവരാണ്..! പാലാ ചേര്‍പ്പുങ്കല്‍ നഴ്‌സിംഗ് കോളജിനു സമീപത്തെ പാടശേഖരത്ത് ഉഴവിനെത്തിയ ട്രാക്ടറിന്റെ ടാങ്കില്‍ ഉപ്പുകല്ലിട്ട് കേടുവരുത്തി സാമൂഹ്യവിരുദ്ധര്‍; പരാതിയുമായി കര്‍ഷകന്‍ രംഗത്ത്; ഇരുട്ടില്‍ തപ്പി പൊലീസ്

സ്വന്തം ലേഖകന്‍ കോട്ടയം: പാടം പൂട്ടാനെത്തിയ ട്രാക്ടറിന്റെ ടാങ്കില്‍ ഉപ്പുകല്ലിട്ട് കേടുവരുത്തി സാമൂഹ്യ വിരുദ്ധര്‍. പാലാ ചേര്‍പ്പുങ്കല്‍ നഴ്‌സിംഗ് കോളജിനു സമീപത്തെ പാടശേഖരത്ത് ഉഴവിനെത്തിയ ടാക്ടറിന്റെ ടാങ്കിലാണ് ഉപ്പുകല്ലിട്ടത്. ചേര്‍പ്പുങ്കലില്‍ 60 ഏക്കറോളം വരുന്ന തരിശു നിലം വിളനിലമാക്കാന്‍ അഹോരാത്രം പ്രയത്‌നിച്ച മാത്തുക്കുട്ടിയെന്ന കര്‍ഷകനാണ് ദുരനുഭവം നേരിടേണ്ടി വന്നത്. പാടശേഖര സമിതി പ്രസിഡന്റായ വാലേപ്പീടികയില്‍ മാത്തുക്കുട്ടി തോമസിന്റെ നേതൃത്വത്തിലാണ് ഇവിടെ കൃഷിയിറക്കുന്നത്. തിങ്കളാഴ്ച ഉഴവിനുശേഷം പാടത്തിനു സമീപമാണ് ട്രാക്ടര്‍ നിര്‍ത്തിയിട്ടിരുന്നത്. രാവിലെയെത്തിയ ഡൈവറാണ് വാഹനത്തിന്റെ ചുറ്റുപാടും ഉപ്പുകല്ലുകള്‍ കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ […]

റവന്യു ജില്ലാ കായികമേളയ്ക്ക് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കൊടി ഉയര്‍ന്നു

പാലാ . റവന്യു ജില്ലാ കായികമേളയ്ക്ക് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കൊടി ഉയര്‍ന്നു. കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍പോള്‍ പതാക ഉയര്‍ത്തി. ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മായ ബിജി ജോജോ, ബിനു പുളിക്കക്കണ്ടം, പാലാ ഡി ഇ ഒ ജയശ്രീ കെ, എ ഇ ഒ ശ്രീകല കെ ബി, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജോബി കുളത്തറ, റിസപ്ഷന്‍ കമ്മറ്റി വൈസ് […]

ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം ദേഹത്ത് പതിച്ചു; പൊന്‍കുന്നത്ത് ഓട്ടോഡ്രൈവറുടെ മരണത്തിൽ നടുങ്ങി നാട്; അഫ്സലിൻ്റെ മരണം വിവാഹം നിശ്ചയിച്ചിരിക്കേ….

സ്വന്തം ലേഖിക പൊന്‍കുന്നം: പൊന്‍കുന്നത്ത് ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം ദേഹത്ത് പതിച്ച്‌ ഓട്ടോഡ്രൈവര്‍ അഫ്സൽ മരണമടഞ്ഞതിഞ്ഞ ഞെട്ടലിൽ നാട്. അടുത്തമാസം വിവാഹം നടക്കാനിരിക്കെയാണ് അഫ്സലിന്‍റെ ദുരന്തം. ഈരാറ്റുപേട്ട സ്വദേശിനിയുമായുള്ള വിവാഹം ഡിസംബറില്‍ നടത്താന്‍ തീരുമാനമായിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ പണത്തിന് ഏറെ ആവശ്യമുള്ളതിനാല്‍ രാവും പകലും അധ്വാനിക്കാന്‍ തീരുമാനിച്ചത്. അതിനാല്‍ പകല്‍ ഓട്ടോറിക്ഷ ഓടിച്ചതിനു ശേഷം രാത്രി തമിഴ്നാട്ടിലേക്ക് പച്ചക്കറിയെടുക്കാന്‍ പിക്കപ്പ് വാനുമായി പോകാന്‍ അഫ്സല്‍ ഒരുങ്ങിയത്. അത്യാവശ്യം മെക്കാനിക് ജോലികള്‍ കൂടി ചെയ്യാനറിയുമായിരുന്ന അഫ്സല്‍ ആരുടെയും സഹായമില്ലാതെ തന്നെ പഞ്ചറായ ടയറുകള്‍ […]