പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി സ്റ്റേഷൻ മാസ്റ്ററെയും ഗാർഡിനെയും ചീത്ത വിളിച്ചു; കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ചു വീഴ്ത്തി; യുവാക്കള്‍ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ രാത്രിയിലെത്തി കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ കടനാട്, എലിവാലി ഭാഗത്ത് മുളയ്ക്കൽ വീട്ടിൽ സണ്ണി മകൻ സോണിച്ചൻ (30), കടനാട് , എലിവാലി ഭാഗത്ത് മുളയ്ക്കൽ വീട്ടിൽ സണ്ണി മകൻ സലു (34), പൂഞ്ഞാർ വടക്കേക്കര, ചേരിപ്പാട് ഭാഗത്ത് വണ്ടംപാറയിൽ വീട്ടിൽ സെബാസ്റ്റ്യൻ മകൻ ലിൻസ് സെബാസ്റ്റ്യൻ (42) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇന്നലെ രാത്രി 12 മണിയോടെ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തി […]

പാലായിൽ കെഎസ്‌ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്

സ്വന്തം ലേഖിക പാലാ: പാലാ ഇടപ്പാടിയിൽ കെഎസ്‌ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അഞ്ച് പേർക്ക് പരിക്ക്. പാലാ നെല്ലിയാനി പള്ളിക്കു സമീപം തെക്കേ നെല്ലിയാനി വീട്ടിൽ സുധീഷിൻ്റെ മകൾ കൃഷ്ണപ്രിയ ആണ് മരിച്ചത്. സുധീഷിന്റെ അമ്മ ഭാര്യ അമ്പിളി, രണ്ട് മക്കൾ എന്നിവർക്കാണ് പരിക്കേറ്റത്. പാലായ്ക്കു വരുകയായിരുന്ന ഓട്ടോയിൽ പാലായിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസാണ് ഇടിച്ചത്. പരുക്കേറ്റവരെ ആദ്യം മേരിഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ലൈഫ് […]

തൊടുപുഴ-പാലാ – കോട്ടയം എസി സര്‍വീസിന് തുടക്കം കുറിച്ച്‌ പാലാ ഡിപ്പോ; ക്രമീകരിച്ചിരിക്കുന്നത് ലോ ഫ്ലോര്‍ എസി ബസ്; ആകെ എട്ട് ട്രിപ്പുകൾ

സ്വന്തം ലേഖിക പാലാ: തൊടുപുഴ-പാലാ – കോട്ടയം എസി സര്‍വീസിനു തുടക്കം കുറിച്ച്‌ പാലാ ഡിപ്പോ. ലോ ഫ്ലോര്‍ എസി ബസാണ് ക്രമീകരിച്ചിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചറിനേക്കാളം അല്‍പം നിരക്ക് കൂടുതല്‍ ഈടാക്കും. രാവിലെ 6.40ന് പാലായില്‍ നിന്ന് തൊടുപുഴയ്ക്കും തിരികെ 7.55 ന് പുറപ്പെട്ട് 8.45ന് പാലായിലും 9.15ന് കോട്ടയത്തും എത്തും. ആകെ എട്ട് ട്രിപ്പുകളാണ് ഈ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി 8.55 ന് പാലായില്‍ അവസാനിക്കും. പാലാ വഴി ചന്ദനയ്ക്കാംപാറയ്ക്ക് സൂപ്പര്‍ എക്‌സ്പ്രസ് പാലാ: എരുമേലി, മണിമല, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ പ്രദേശവാസികളുടെ […]

കേരള കോൺഗ്രസിന് മുന്നിൽ സിപിഎം കീഴടങ്ങി; ജോസിൻ ബിനോ പാലാ നഗരസഭ അധ്യക്ഷ; വിജയം 17 വോട്ടുകൾക്ക്

സ്വന്തം ലേഖകൻ കോട്ടയം : നാടകീയമായ രംഗങ്ങൾക്കൊടുവിൽ പാലാ നഗരസഭ അധ്യക്ഷയായി എൽഡിഎഫ് സ്ഥാനാർത്ഥി ജോസിൻ ബിനോ. നഗരസഭയുടെ ചരിത്രത്തിലാദ്യമാണ് സിപിഎം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഇന്നു പാലാ നഗരസഭയിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ 17 വോട്ടും ജോസിൻ ബിനോയ്ക്കു ലഭിച്ചു. 25 പേരാണ് ആകെ വോട്ട് രേഖപ്പെടുത്തിയത്. സ്വതന്ത്ര സ്ഥാനാർത്ഥി ജിമ്മി ജോസഫ് വോട്ട് രേഖപ്പെടുത്തിയില്ല. കഴിഞ്ഞ രണ്ടുവർഷമായി ചെയര്‍മാന്‍ ആയിരുന്ന കേരളാ കോൺഗ്രസിലെ ആന്‍റോ  പടിഞ്ഞാറേക്കര രാജിവച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്‌ .വ്യവസ്ഥ പ്രകാരം ആദ്യ രണ്ടു വർഷവും അവസാന രണ്ടു […]

കോട്ടയം പാലായില്‍ കാല്‍നടയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച കാറിന്‍റെ ഡ്രൈവര്‍ അറസ്റ്റില്‍; പിടിയിലായത് പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി; കാറും പൊലീസ് കണ്ടെത്തിയിൽ

സ്വന്തം ലേഖിക കോട്ടയം: കോട്ടയം പാലായില്‍ കാല്‍നട യാത്രക്കാരിയായ യുവതിയെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി നോര്‍ബര്‍ട്ട് ജോര്‍ജിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. വിമുക്തഭടനായ നോര്‍ബര്‍ട്ട് പൊതുമേഖ ബാങ്കിലെ ഉദ്യോഗസ്ഥനാണ്. കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കല്ലറ സ്വദേശിനി സ്നേഹ ഓമനക്കുട്ടന്‍ എന്ന യുവതിയെ പാലാ മരിയന്‍ ആശുപത്രിക്ക് സമീപത്ത് വച്ച്‌ നോര്‍ബര്‍ട്ടിന്‍റെ കാര്‍ ഇടിച്ചത്. യുവതി റോഡ് മുറിച്ചുകടക്കുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. […]

പാലാ കൊട്ടാരമറ്റം ഭാഗത്ത് പിക്കപ്പ് വാഹനത്തിന്റെ ആർസി ബുക്കും രേഖകളും നഷ്ടപ്പെട്ടു ; കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

കോട്ടയം : കൊട്ടാരമറ്റം രാമപുരം റൂട്ടിൽ KL 35 6348 പിക്കപ്പ് വാഹനത്തിന്റെ ഒറിജിനൽ ആർസി ബുക്ക്, ഇൻഷുറൻസ്, പൊലൂഷൻ മുതലായ രേഖകളും 14/01/2023 11.30 ന് ശേഷം നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Ph : 9495110386

പാലാ നഗരസഭ ; ചെയർമാൻ സ്ഥാനാർത്ഥിയെ സിപിഎമ്മിന് തീരുമാനിക്കാം, പാലായിലേത് പ്രാദേശിക വിഷയം: ജോസ് കെ മാണി

സ്വന്തം ലേഖകൻ കോട്ടയം: പാല നഗരസഭയിലെ ചെയർമാൻ സ്ഥാനാർത്ഥിയെ സി പി എമ്മിന് തീരുമാനിക്കാമെന്ന് കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. പാലായിലെത് പ്രാദേശികമായ കാര്യമാണ് പാലായിലെതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം ആരെ തീരുമാനിച്ചാലും കേരള കോൺഗ്രസ് അംഗീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു .ബിനു പുളിക്കകണ്ടത്തെ സി പി എം തീരുമാനിച്ചാലും കേരള കോൺഗ്രസ് പിന്തുണക്കും. മുന്നണി ധാരണകൾ പൂർണ്ണമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാലാ നഗരസഭ ചെയർമാൻ സ്ഥാനം സംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അന്തിമ തീരുമാനം […]

ആദ്യം വ്യാജ പീഡന കേസില്‍പ്പെടുത്തി; ഇപ്പോൾ മറ്റ് കള്ളക്കേസുകളിൽ കുടുക്കുന്നു; പൊന്‍കുന്നം പോലീസിനെതിരെ ആരോപണവുമായി കാഞ്ഞിരപ്പള്ളി സ്വദേശി രംഗത്ത്

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: കള്ളക്കേസില്‍ കുടുക്കി തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി യുവാവ് രംഗത്ത്. വ്യാജ പീഡന കേസില്‍ പെടുത്തിയ തന്നെ പൊന്‍കുന്നം പോലീസ് മറ്റു കള്ളക്കേസുകളിലും പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശിയായ സന്ദീപിന്‍റെ പരാതി. ഒപ്പം താമസിച്ചിരുന്ന യുവതി വ്യാജപീഡന പരാതി നല്‍കിയതോടെയാണ് തന്നെ പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ തുടങ്ങിയതെന്ന് സന്ദീപ് പത്രസമ്മേളനത്തില്‍ പറഞ്ഞു. പീഡന പരാതി വ്യാജമാണെന്നറിഞ്ഞിട്ടും പോലീസ് തനിക്കെതിരെ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചാണ് താന്‍ ജാമ്യം നേടിയത്. ഇതിനുശേഷം തന്‍റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ പൊന്‍കുന്നം പോലീസില്‍ […]

പാലായിലെ കൊട്ടാരമറ്റം ബസ് ടെര്‍മിനലിലും പരിസരത്തും; സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവായിരുന്നു;ഇതിന് താക്കീത് നൽകി സിഐയും സംഘവും

സ്വന്തം ലേഖകൻ കോട്ടയം:പാലാ കൊട്ടാരമറ്റം സ്റ്റാന്‍ഡിലെത്തിയ സാമൂഹ്യവിരുദ്ധരെ പാലാ സി.ഐ കെ.പി ടോംസണും സംഘവും താക്കീത് ചെയ്തു. കൊട്ടാരമറ്റം ബസ് ടെര്‍മിനലിലും പരിസരത്തും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവായിരുന്നു. പലപ്പോഴും യൂണിഫോമില്‍ പൊലീസ് എത്തുന്നതോടെ ഇവര്‍ ഓടി രക്ഷപെടുകയാണ് പതിവ്. കമിതാക്കളുടെ അതിരുവിട്ട സല്ലാപംകൊണ്ട് ബസ് സ്റ്റാന്റിലെ വ്യാപാരികളും മറ്റ് യാത്രക്കാരുമൊക്കെ വിഷമിച്ചിരുന്നു. കുട്ടിക്കൂട്ടങ്ങള്‍ പ്രേമസല്ലാപത്തിനായി ബസ് ടെര്‍മിനലിന്റെ മുകള്‍നിലയിലേക്ക് കയറിപ്പോവുക പതിവായിരുന്നു.ഇതേതുടര്‍ന്നാണ് സി.ഐ. കെ.പി. ടോംസണും സംഘവും ഇന്നലെ വൈകിട്ട് സ്‌കൂള്‍, കോളജുകള്‍ വിട്ട നേരം മഫ്ത്തിയില്‍ കൊട്ടാരമറ്റം ബസ് ടെര്‍മിനലിലും പരിസരത്തും ചുറ്റിക്കറങ്ങിയത്. […]

പാലായിൽ ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപെട്ടു; പതിനഞ്ച് പേർക്ക് പരിക്ക്; അഞ്ച് പേരുടെ നില ഗുരുതരം

സ്വന്തം ലേഖിക പാല: രാമപുരത്തിന് സമീപം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പട്ട് 15 പേർക്ക് പരിക്ക്. തമിഴ്നാട് വെല്ലൂരിൽ നിന്നുളള തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരിൽ 5 പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. റോഡിനു സമീപത്തെ തിട്ടയിൽ ഇടിച്ചു ബസ് ചെരിഞ്ഞു. ജനൽ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചവർക്കാണ് ഗുരുതമായി പരിക്കേറ്റത്. […]