
കോഴിക്കോട്: മാങ്കാവിൽ സ്വകാര്യ ബസ് ഡ്രൈവറുടെ അതിക്രമത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തതു.
മഞ്ചേരി സ്വദേശി ഷിമിത്തിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഐഡിടിആറിൽ ഒരാഴ്ചയിലെ പരിശീലനത്തിൽ പങ്കെടുക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട് ആർടിഒ ജെബി ഐ ചെറിയാൻ ആണ് നടപടി സ്വീകരിച്ചത്. തെറ്റായ ദിശയിൽ വന്ന ബസിന് വഴി കൊടുക്കാത്തതിൽ പ്രകോപിതനായി പിക്കപ്പ് വാൻ ഇടിച്ചു നീക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാങ്കാവില്‍ വെച്ചായിരുന്നു റോഡില്‍ മറ്റ് യാത്രക്കാര്‍ക്ക് വലിയ ഭീതിയുണ്ടാക്കിയ ഈ സംഭവം നടന്നത്. ഷിമിത്ത് ഓടിച്ചിരുന്ന സ്വകാര്യ ബസ് വണ്‍വേ നിയമങ്ങള്‍ ലംഘിച്ച് തെറ്റായ ദിശയിലൂടെ അമിതവേഗതയില്‍ മുന്നോട്ട് വരികയായിരുന്നു.
ഈ സമയം ശരിയായ ദിശയിലൂടെ വരികയായിരുന്ന പിക്കപ്പ് വാന്‍ ബസിന് മുന്നില്‍ പെട്ടു. നിയമം ലംഘിച്ച് വന്ന ബസിന് വഴിമാറിക്കൊടുക്കാന്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ തയ്യാറാകാതിരുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.







