play-sharp-fill
പാലാ പൊൻകുന്നത്ത് ഫിനാൻസ് സ്ഥാപനത്തിൽ നിന്നും മെമ്പർമാരെ കബളിപ്പിച്ച് പണം തട്ടി; പൂവരണി സ്വദേശിയായ ജീവനക്കാരൻ അറസ്റ്റിൽ

പാലാ പൊൻകുന്നത്ത് ഫിനാൻസ് സ്ഥാപനത്തിൽ നിന്നും മെമ്പർമാരെ കബളിപ്പിച്ച് പണം തട്ടി; പൂവരണി സ്വദേശിയായ ജീവനക്കാരൻ അറസ്റ്റിൽ

സ്വന്തം ലേഖിക

പൊൻകുന്നം: മഞ്ഞക്കുഴിയിൽ പ്രവർത്തിച്ചു വരുന്ന L&T ഫിനാൻസ് എന്ന സ്ഥപനത്തിന്റെ പേരിൽ പണം തിരുമറി നടത്തിയ കേസിൽ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

പൂവരണി , മല്ലികശേരി ഭാഗത്ത് , കൂട്ടിയാനിൽ വീട്ടിൽ അജിത് ചന്ദ്രനെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ സ്ഥാപനത്തിലെ കളക്ഷൻ ഏജൻ്റ് ആയി ജോലി ചെയ്തു വന്നിരുന്ന സമയം സ്ഥാപനത്തിൽ നിന്നും വായ്പ എടുത്ത 11 മൈക്രോ ഫിനാൻസ് മെമ്പർമരിൽ നിന്നു മുന്നുലക്ഷത്തി നാൽപ്പതിനായിരം രൂപയോളം വാങ്ങുക്കുകയും എന്നാൽ ഈ തുക മെമ്പർമാർക്ക് തിരികെ നൽകുകയോ, സ്ഥാപനത്തിൽ തിരികെ അടക്കുകയോ ചെയ്യാതെ കബളിപ്പിച്ച് പണം ഇയാൾ തട്ടിയെടുക്കുകയായിരുന്നു.

സ്ഥാപന ഉടമ നൽകിയ പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

പൊൻകുന്നം സ്റ്റേഷൻ സബ് ഇൻസ്പെകടർ അഭിലാഷ്.എം.ഡി , എ,എസ്,ഐ മാരായ നിസാർ ,അജിത് കുമാർ, സിപിഓ മാരായ, ഷാജി ചാക്കോ , ജയകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.