ശക്തമായ മഴ; പാലാ ഈരാറ്റുപേട്ട റോഡിലെ മൂന്നാനിയിൽ വെള്ളം കയറി; വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടില്ല

ശക്തമായ മഴ; പാലാ ഈരാറ്റുപേട്ട റോഡിലെ മൂന്നാനിയിൽ വെള്ളം കയറി; വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടില്ല

Spread the love

സ്വന്തം ലേഖിക

കോട്ടയം: കനത്ത മഴയെ തുടർന്ന് പാലാ ഈരാറ്റുപേട്ട റോഡിലെ മൂന്നാനിയിൽ വെള്ളം കയറി.

എന്നാൽ വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. പാലായുടെ താഴ്ന്ന പ്രദേശങ്ങളായ മുണ്ടുപാലത്തും വെള്ളം റോഡിൽ കയറുന്ന അവസ്ഥയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിൽ നിന്നും ഒരടി താഴെയാണ് ജലനിരപ്പ് ഇവിടെ . കിഴക്കൻ പ്രദേശങ്ങളിൽ മഴ രാത്രിയിലും തുടർന്നതാണ് വെള്ളം ഉയരുവാൻ കാരണം.

എന്നാൽ രാവിലെ മുതൽ മഴയുടെ ശക്തി കുറഞ്ഞത് വെള്ളപ്പൊക്ക സാദ്ധ്യതകൾ ഇല്ലാതാക്കിയിട്ടുണ്ട്.
ഏതു സാഹചര്യത്തെയും നേരിടുവാനുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.

ദുരിതശവാസ ക്യാമ്പുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. ഇന്നലെ രാത്രി വെള്ളം പൊങ്ങുമെന്ന സൂചനകളെ തുടർന്ന് പാലായിലെ വ്യാപാരികൾ കരുതലിൽ ആയിരുന്നു.

കടകളിലെ സാധന സാമഗ്രികൾ മാറ്റുവാനുള്ള തയ്യാറെടുപ്പിൽ വ്യാപാരികളിൽ പലരും ഇന്നലെ വീടുകളിൽ പോയിരുന്നില്ല.