പാലാ നഗരസഭയിൽ വീണ്ടും കോവിഡ് പോസിറ്റീവ് ; രോഗബാധ സ്ഥിരീകരിച്ചത് കരിങ്കുന്നം സ്വദേശിനിയ്ക്ക്
സ്വന്തം ലേഖകൻ കോട്ടയം : പാലായെ വീണ്ടും ആശങ്കയിലാക്കി കൊറോണ വൈറസ് ബാധ. പാലാ നഗരസഭയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ കരിങ്കുന്നം സ്വദേശിനിയായ 30കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർക്ക് പനി ബാധിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ച പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. […]