പാലാ നഗരസഭയിൽ വീണ്ടും കോവിഡ് പോസിറ്റീവ് ; രോഗബാധ സ്ഥിരീകരിച്ചത് കരിങ്കുന്നം സ്വദേശിനിയ്ക്ക്

പാലാ നഗരസഭയിൽ വീണ്ടും കോവിഡ് പോസിറ്റീവ് ; രോഗബാധ സ്ഥിരീകരിച്ചത് കരിങ്കുന്നം സ്വദേശിനിയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പാലായെ വീണ്ടും ആശങ്കയിലാക്കി കൊറോണ വൈറസ് ബാധ. പാലാ നഗരസഭയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ കരിങ്കുന്നം സ്വദേശിനിയായ 30കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇവർക്ക് പനി ബാധിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ച പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇതേ തുടർന്ന് നടത്തിയ സ്രവ പരിശോധനാ റിപ്പോർട്ട് ലഭിതോടെയാണ് ഫലം കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ പതിമൂന്നിന് കോവിഡ് സ്ഥിരീകരിച്ച നഗരസഭാ റവന്യൂ ജീവനക്കാരന്റെ തൊട്ടടുത്ത ക്യാബിനിൽ ജോലി ചെയ്യുന്ന ജീവനക്കാരിക്ക് സെക്കന്ററി കോൺടാക്ടിലൂടെയാണ് രോഗം ബാധിച്ചതെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട നഗരസഭാ ജീവനക്കാരും കൗൺസിലർമാരും ഉൾപ്പെടെ കഴിഞ്ഞ ദിവസം സ്രവ പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഈ 64 പേരുടെയും ഫലം നെഗറ്റീവാണെന്ന് റിപ്പോർട്ട് ലഭിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇയാളുടെ സെക്കന്ററി കോൺടാക്ടിലൂടെ ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.