കോട്ടയത്ത് ഇന്ന് 2140 പേര്‍ക്ക് കോവിഡ്; ജില്ലയിലെ ഏറ്റവും ഉയർന്ന നിരക്ക് ഇന്ന് ; നിലവില്‍ ചികിത്സയിലുള്ളത് 10878പേർ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 2140 പേര്‍ക്കു കൂടി കോവിഡ്. ഇതാദ്യമായാണ് ജില്ലയില്‍ ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടായിരം കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 24.75 ശതമാനമാണ്. 2119 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 36 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേര്‍ രോഗബാധിതരായി. പുതിയതായി 8646 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1062 പുരുഷന്‍മാരും 883 സ്ത്രീകളും 195 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 379 […]

മുണ്ടക്കയം ജെ ജെ ദന്താശുപത്രിയില്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ആശുപത്രി അടക്കാതെ മാനേജ്‌മെന്റ്; കോവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉള്‍പ്പെടെ ഡ്യൂട്ടിക്കെത്തുന്നു; നാട്ടുകാര്‍ക്ക് കോവിഡ് പടര്‍ന്ന് പിടിച്ചാലും കുഴപ്പമില്ല ഞങ്ങള്‍ക്ക് പണം മതിയെന്ന് ആശുപത്രി അധികൃതര്‍

അമ്പിളി സുനിൽ മുണ്ടക്കയം: ജെ ജെ ദന്താശുപത്രിയിലെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദിവസവും നിരവധിപേര്‍ എത്തുന്ന ആശുപത്രി ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കുകയാണ് മാനേജ്‌മെന്റ്. മുണ്ടക്കയം ആശുപത്രി റോഡിന് സമീപമുള്ള ജെ ജെ ദന്താശുപത്രിയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചികിത്സയക്കായി എത്താറുണ്ട്. കഴിഞ്ഞ ദിവസമാണ് ഇവിടുത്തെ ജീവനക്കാര്‍ക്ക് കോവിഡ് പോസീറ്റീവ് ആകുന്നത്. ഈ വിവരം മാനേജ്‌മെന്റ് അറിഞ്ഞിട്ടും ആശുപത്രി അടക്കാനുള്ള നടപടികളിലേക്ക് കടന്നിട്ടില്ല. ലാഭം മാത്രം നോക്കി ചികിത്സിക്കുന്ന ഇത്തരം ആശുപത്രികളാണ്, കോവിഡ് വ്യാപനത്തിനുള്ള വഴിയൊരുക്കുന്നത്. കോവിഡ് പോസിറ്റീവായ ജീവനക്കാരുമായി അടുത്തിടപഴകിയ സഹപ്രവര്‍ത്തകര്‍ […]

ഈരാറ്റുപേട്ടയിൽ മാത്രം നഷ്ടപ്പെട്ടത് ഏറ്റവും സൗന്ദര്യമുള്ള 47 പെൺകുട്ടികളെ ; പ്രാർത്ഥിച്ചോണ്ടിരിക്കുമ്പോഴാണ് ഒരു പെൺകുട്ടി മോട്ടോർ സൈക്കിളിൽ കയറിപോയത്, പിറ്റേന്ന് കണ്ടത് വിവാഹിതരായി എന്ന് പറഞ്ഞ് തലയിൽ മുണ്ടിട്ട പടവും : മുസ്ലീമിലെ ചില തീവ്രവാദികളാണ് ഇതിന് പിന്നിൽ : വീണ്ടും ലൗ ജിഹാദ് ആരോപണവുമായി പി.സി ജോർജ്

സ്വന്തം ലേഖകൻ കോട്ടയം: വീണ്ടും ലൗ ജിഹാദ് ആരോപണം ആവർത്തിച്ച് പി.സി ജോർജ്. ലൗ ജിഹാദിൽ ഈരാറ്റുപേട്ടയിൽ മാത്രം 47 പെൺകുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്.ലൗജിഹാദ് ഉണ്ടെന്ന് തനിക്ക് ബോധ്യമുള്ളതുകൊണ്ടാണ് ഇത് പറയുന്നതെന്നും പിസി ജോർജ് വ്യക്തമാക്കി. ‘സഖാവ് വി എസ് അച്യൂതാനന്ദൻ വളരെ വ്യക്തമായിട്ട് ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ലൗ ജിഹാദിന് പിന്നിൽ മുസ്ലിം സമുദായമല്ല. മുസ്ലീമിലെ തന്നെ ചില തീവ്രവാദികളാണ്. ഇവർ എന്ത് വൃത്തികേടിനും കൂട്ട് നിൽക്കും. ഈരാറ്റുപേട്ടയിൽ മാത്രം 47 കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ 12 പേരും മുസ്ലിം പെൺകുട്ടികളാണ്. 35 […]

കോട്ടയം ജില്ലയില്‍ 376 പേര്‍ക്ക് കോവിഡ്; 160 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 376 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 4417 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.   രോഗം ബാധിച്ചവരില്‍ 173 പുരുഷന്‍മാരും 170 സ്ത്രീകളും 33 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 60 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   160 പേര്‍ രോഗമുക്തരായി. 2192 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 87103 പേര്‍ കോവിഡ് ബാധിതരായി. 83857 പേര്‍ രോഗമുക്തി നേടി. […]

മണര്‍കാട് പള്ളിയില്‍ റിസീവറെ നിയമിക്കണം എന്നാവശ്യപ്പെട്ട് ഒരു അപേക്ഷ പോലും മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല; പള്ളി മലങ്കര സഭയുടെ ഭാഗമല്ലെന്ന് വിധിന്യായത്തില്‍ വ്യക്തം; അന്യന്റെ മുതല്‍ ആഗ്രഹിയ്ക്കരുതെന്നും മോഷ്ടിയ്ക്കരുതെന്നുമുള്ള കല്‍പ്പന മറന്ന് പരസ്പരം പോരടിക്കുന്നവരോട് പറയാനുള്ളത്

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: മണര്‍കാട് പള്ളിക്കേസില്‍ കോട്ടയം മുന്‍സിഫ് കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത വരാത്തവരെ വാട്‌സ് ആപ് മെസേജുകളും ആധികാരികത ഇല്ലാത്ത കുറിപ്പുകളും പങ്ക് വച്ച് ആശങ്കയിലാക്കുന്ന സംഘങ്ങള്‍ കൂടിവരികയാണ്. മണര്‍കാട് പള്ളി ഭരണത്തിന് ഒരു റിസീവറെ വയ്ക്കുന്നതിനാണ് മുന്‍സിഫ് കോടതിയില്‍ കേസ് കൊടുത്തതെന്ന് പറയുന്നവര്‍ അറിയുക- റിസീവറെ നിയമിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷപോലും മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. സബ് കോടതി യില്‍ നിന്നും ഓര്‍ത്തഡോക്‌സ് സഭക്ക്‌ അനുകൂല വിധിയുള്ളതിനാലാണ് മുന്‍സിഫ് കോടതി കേസ് തള്ളിയതെന്നും സബ്‌കോടതി വിധി നിലനില്‍ക്കുമെന്നും […]

വലവൂരിൽ കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു ; നാലംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി 

സ്വന്തം ലേഖകൻ പാലാ: ഉഴവൂർ റൂട്ടിൽ വലവൂർ പള്ളിക്കു സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് വെളുപ്പിനാണ് നിലമ്പൂരിൽ നിന്നും വന്ന കാർ നിയന്ത്രണം വിട്ട് അടുത്തുള്ള പാടത്തേക്കു തലകീഴായി മറിയുകയായിരുന്നു..   കാറിലുണ്ടായിരുന്ന നാലംഗ കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ആർക്കും പരിക്കില്ല. കാഞ്ഞിരപ്പള്ളിയിലേക്കുള്ള യാത്രക്കിടയിലാണ് ഇവരുടെ കാർ നിയന്ത്രണം വിട്ടു പാടത്തേക്ക് മറിഞ്ഞത്. നിലവിൽ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ സുരക്ഷിതരാണ് കുടുംബം.      

ജയിച്ചാല്‍ അഞ്ച് വര്‍ഷത്തെ ശമ്പളം പൂഞ്ഞാറിലെ നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാനുറച്ച് ടോമി കല്ലാനി; ഈ മണ്ണില്‍ വര്‍ഗീയതയ്ക്ക് സ്ഥാനമില്ലെന്ന് ഉമ്മന്‍ചാണ്ടി; രാഹുല്‍ ഗാന്ധിയും എത്തിയതോടെ അണികള്‍ ആവേശത്തില്‍; പൂഞ്ഞാറില്‍ വിജയതിലകം അണിയാനൊരുങ്ങി ടോമി കല്ലാനി

സ്വന്തം ലേഖകന്‍ ഈരാറ്റുപേട്ട: ജയിച്ചാല്‍ എംഎല്‍എ എന്ന നിലയിലെ ശമ്പളം മണ്ഡലത്തിലെ ക്യാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്നും നാലുവോട്ടിന് വേണ്ടി ജനത്തെ ഭിന്നിപ്പിക്കില്ലെന്നും പൂഞ്ഞാറിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി ടോമി കല്ലാനി. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനിയുടെ പ്രചരണാര്‍ത്ഥം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ റോഡ് ഷോയില്‍ ജനസാഗരം ഇരമ്പുകയായിരുന്നു. ചിലര്‍ വര്‍ഗീയതക്ക് ശ്രമിച്ചപ്പോള്‍ അതൊന്നും ഇവിടെ വിലപ്പോയിട്ടില്ലെന്നതിന്റെ ഉദാഹരണമാണ് ഈ ജനസാഗരമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വര്‍ഗീയതക്ക് ജനപിന്തുണയില്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചതോടെ സദസ്സില്‍ നിറഞ്ഞ കരഘോഷമുയര്‍ന്നു. വോട്ടഭ്യര്‍ത്ഥനയ്ക്ക് വേണ്ടി ടോമി കല്ലാനി […]

ജോസ് കെ.മാണിയ്‌ക്കെതിരെ വ്യാജവാർത്ത അച്ചടിച്ച് പ്രസിദ്ധീകരിച്ചു ; പാലായിൽ കാപ്പനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി

സ്വന്തം ലേഖകൻ കോട്ടയം : പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി കാണിച്ച് ഇടതുമുന്നണി പരാതി നൽകി. ഇടതുമുന്നണി സ്ഥാനാർത്ഥി ജോസ് കെ.മാണിക്കെതിരെ വ്യാജവാർത്ത അച്ചടിച്ച് പ്രസിദ്ധീകരിച്ചതിനെതിരെയാണ് ചീഫ് ഇലക്ഷൻ ഏജന്റ് പ്രൊഫ. ലോപ്പസ് മാത്യു മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷനർക്ക് പരാതി നൽകിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിയുടേയും, ബന്ധപ്പെട്ടവരുടേയും ഈ നടപടി ജനപ്രാതിനിധ്യ നിയമം 123(4) പ്രകാരവും ഇൻഡ്യൻ പീനൽ കോഡ് 171(ജി) പ്രകാരവും കുറ്റകരവും മാതൃകാപെരുമാറ്റ ചട്ടത്തിന്റെ ലംഘനവുമാണ്. ഇറക്കുമതിയുമായി ബന്ധപ്പെട്ട ഒരു രേഖയും പരിശോധിക്കാതെ കയറ്റുമതി, ഇറക്കുമതി ലൈസൻസ് പോലുമില്ലാത്ത […]

പാലായിൽ പമ്പ്ഹൗസിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് കിണറ്റിൽ വീണ് ജല അതോറിറ്റി ജീവനക്കാരൻ മരിച്ചു ; അപകടമുണ്ടായത് സ്ലാബിൽ കയറി നിന്ന് മീറ്റർ പരിശോധിക്കുന്നതിനിടയിൽ ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി

സ്വന്തം ലേഖകൻ കോട്ടയം : മീറ്റർ പരിശോധിക്കുന്നതിനിടയിൽ പമ്പ്ഹൗസിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് കിണറ്റിൽ വീണ് ജല അതോറിറ്റി ജീവനക്കാരൻ മരിച്ചു.പാലാ കടയം ശാസ്താസദനം രാജേഷ് കുമാർ (37)ആണ് മരിച്ചത്. കിടങ്ങൂർ ടൗണിനു സമീപമുള്ള കാവാലിപ്പുഴ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിൽ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. 13 മീറ്റർ കിണറിന് മുകളിൽ കോൺക്രീറ്റ് ചെയ്താണ് പമ്പു ഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഒരു ഭാഗത്തെ രണ്ട് അടിയോളം വീതിയുള്ള ആൾനൂഴിയുടെ സ്ലാബ് തകർന്നാണ് അപകടം സംഭവിച്ചത്. ഈ സമയത്ത് രാജേഷിനൊപ്പം മറ്റാരും ഇല്ലാതിരുന്നതും അപകട […]

ജോസ് കെ മാണി കുലംകുത്തി; പാലായില്‍ സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ പോസ്റ്ററുകള്‍; അടി നടത്തിയത് തിയേറ്റര്‍ ലൈസന്‍സിന്റെ പേരില്‍; പാലായിലെ തമ്മിലടി അന്വേഷിക്കാന്‍ സിപിഎം; കൗണ്‍സിലര്‍ക്ക് ഇടത് നേതൃത്വത്തിന്റെ താക്കീത്; അടിക്ക് പിന്നില്‍ മാണി സി കാപ്പന്‍ എന്ന് സൂചന

സ്വന്തം ലേഖകന്‍ കോട്ടയം: പാലായില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍. കയ്യെഴുത്തു പോസ്റ്ററുകളാണ് പാലായുടെ പല ഭാഗത്തും പതിച്ചിരിക്കുന്നത്. ജോസ് കെ മാണി കുലംകുത്തിയാണെന്നും ജോസ് കെ മാണിക്കുള്ള മറുപടി പോളിങ് ബൂത്തില്‍ വെച്ച് നല്‍കണമെന്നും പറയുന്ന പോസ്റ്ററുകള്‍ സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പതിച്ചിരിക്കുന്നത്. പാലാ നഗരസഭയില്‍ സിപിഎം-കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി നടന്നതിനു പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇടതുപക്ഷം ഭരിക്കുന്ന പാലാ നഗരസഭയില്‍ ഭരണപക്ഷ അംഗങ്ങളായ സിപിഎം, കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍മാര്‍ നഗരസഭാ കൗണ്‍സില്‍ […]