സൂക്ഷിക്കുക, കോട്ട(യം) തകരുമെന്ന് മുന്നറിപ്പ്; ജില്ലയില്‍ വ്യാപിക്കുന്ന കോവിഡിന്റെ മഹാരാഷ്ട്ര വകഭേദം നിസ്സാരക്കാരനല്ല; വായുവിലൂടെയും പകര്‍ന്നേക്കാം; ഡബിള്‍ മാസ്‌ക്കിംഗ് നിര്‍ബന്ധമാക്കുക; കോട്ടയത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍ കോട്ടയം: ജില്ലയില്‍ വകഭേദം സംഭവിച്ച വൈറസിന്റെ വ്യാപനം രൂക്ഷഘട്ടത്തിലേക്ക്. മഹാരാഷ്ട്രയെ വിറപ്പിച്ച വൈറസ് വകഭേദം കോട്ടയത്തും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയിരുന്നു. ഇതോടെ നിലവിലുള്ളതിനേക്കാള്‍ കടുത്ത നിയന്ത്രണങ്ങള്‍ കോട്ടയത്ത് ഏര്‍പ്പെടുത്തിയേക്കാമെന്ന് അധികൃതര്‍. കോട്ടയത്ത് സ്ഥിതി അതീവ ഗുരുതരമായതോടെ വലിയ ആശങ്കയാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.14 ശതമാനത്തിലേക്ക് ഉയര്‍ന്നതോടെ കടുത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് കോട്ടയത്ത്. മഹാരാഷ്ട്രയ്ക്ക് സമാനമായ അവസ്ഥ കോട്ടയത്തും സംജാതമായേക്കാം എന്നാണ് വിലയിരുത്തല്‍. ഏറ്റവും അധികം രോഗികളുള്ള കോട്ടയം നഗരസഭയില്‍ ഭൂരിഭാഗത്തിലും കോവിഡിന്റെ മഹാരാഷ്ട്ര വകഭേദമാണ് കണ്ടെത്തിയത്. […]

കോട്ടയം ജില്ലാ ജയിലില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നു; പന്ത്രണ്ട് തടവുകാര്‍ക്കും മൂന്ന് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥീരീകരിച്ചു; ‘അകത്ത്’ സുരക്ഷിതരായിരുന്നവരെയും കീഴ്‌പ്പെടുത്തി വൈറസ്

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: ജില്ലാ ജയിലിലെ പന്ത്രണ്ട് തടവുകാര്‍ക്കും മൂന്ന് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച പന്ത്രണ്ട് തടവ്കാരെയും പ്രത്യേകം സജ്ജീകരിച്ച സെല്ലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഉദ്യോഗസ്ഥരില്‍ മൂന്ന് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ മൂന്ന് പേരും സ്വന്തം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ജയിലിനുള്ളില്‍ കോവിഡ് പടര്‍ന്ന് പിടിച്ചത് വലിയ ആശങ്കയ്ക്ക് വഴിവയ്ക്കുകയാണ്. നിലവില്‍ 87 തടവുകാരാണ് കോട്ടയം ജില്ലാ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരുന്നത്. ഇതില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടും. സ്ത്രീ തടവുകാരില്‍ ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. പനി, […]

കോട്ടയം നഗരസഭയിലെ 23, 39വാർഡുകൾ ഉൾപ്പെടെ ജില്ലയിലെ 51 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോൺ പട്ടികയിലേക്ക് ; ഏറ്റവുമധികം കണ്ടെയ്ൻമെന്റ് സോണുകൾ ഉള്ളത് നീണ്ടൂർ, ഞീഴൂർ, നെടുംകുന്നം പഞ്ചായത്തുകളിൽ

  സ്വന്തം ലേഖകൻ    കോട്ടയം : ജില്ലയില്‍ 51 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.   24 വാർഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 68 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 774 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.   പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഇവ :   മുനിസിപ്പാലിറ്റികൾ:   കോട്ടയം – 23,39   ഏറ്റുമാനൂർ – 26, 31   പഞ്ചായത്തുകൾ:   പാമ്പാടി – […]

കോട്ടയം മെഡിക്കൽ കോളജ് കാൻസർ വിഭാഗത്തിൽ കർശന നിയന്ത്രണങ്ങൾ; കിടത്തി ചികിത്സയ്ക്ക് വരുന്ന രോഗിയും കൂട്ടിരിപ്പുകാരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതണം; അടിയന്തിര ഘട്ടത്തിലുള്ള രോഗികളുമായി വരുന്നവർ തൊട്ടടുത്തുള്ള ആശുപത്രിയിൽ രക്തപരിശോധന നടത്തണം

സ്വന്തം ലേഖകൻ   ഗാന്ധിനഗർ : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന്,കോട്ടയം മെഡിക്കൽ കോളജ് കാൻസർ വിഭാഗത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു.   രണ്ടു യൂണിറ്റുകൾ ഉള്ള ഇവിടെ 300 രോഗികളാണ് ദിവസേന ഒ.പി.യിൽ എത്തുന്നത്. അതിനാൽ പുതിയതായി വരുന്ന രോഗികളുടെ എണ്ണം 10 മുതൽ 15 വരെയായി നിജപ്പെടുത്തി.   ചികിത്സയുടെ ഭാഗമായ കീമോതെറാപ്പി, റേഡിയേഷൻ, ശസ്ത്രക്രീയകൾ തുടരുന്നതാണ്. എന്നാൽ ഒരു ദിവസം 50 മുതൽ 60 വരെ രോഗികളെ മാത്രമേ കീമോ, റേഡിയേഷൻ ചികിത്സയ്ക്ക് എത്താവുളളൂ. തുടർ […]

കോട്ടയം ജില്ലയില്‍ 1275 പേര്‍ക്ക് കോവിഡ്; 286 പേര്‍ രോഗമുക്തരായി; ജില്ലയില്‍ ആകെ ക്വാറന്‍റയിനില്‍ കഴിയുന്നത് 43959 പേര്‍

  സ്വന്തം ലേഖകൻ    കോട്ടയം: ജില്ലയില്‍ പുതിയതായി 1275 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1265 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. പുതിയതായി 6522 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 19.54 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 636 പുരുഷന്‍മാരും 532 സ്ത്രീകളും 107 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   286 പേര്‍ രോഗമുക്തരായി. 18753 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. […]

കോട്ടയം ജില്ല പോര്‍ട്ടലില്‍ കാണാനില്ല; വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാനാകാതെ ജനങ്ങള്‍; രണ്ടാമത്തെ ഡോസ് കൃത്യ സമയത്ത് ലഭിക്കുമോ എന്നും ആശങ്ക; കോട്ടയം, വൈക്കം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍, ചങ്ങനാശ്ശേരി താലൂക്കുകളിലെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ അറിയാം തേര്‍ഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകന്‍ കോട്ടയം: വാക്സിനേഷനായി കേന്ദ്രസര്‍ക്കാര്‍ തയാറാക്കി നല്‍കിയ കോവിന്‍ ആപ്പില്‍ വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ ജനങ്ങള്‍. എല്ലാ ജില്ലകളിലും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ നോക്കുമ്പോള്‍ ഒരു ദിവസവും സ്ലോട്ട് ലഭിക്കുന്നില്ല. കോട്ടയം ജില്ല പോര്‍ട്ടലില്‍ ലഭ്യമല്ലെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വൈകിട്ട് ഏഴ് മണിക്ക് ശേഷം മാത്രമാണ് ജില്ലയിലെ ഭൂരിഭാഗത്തിനും പോര്‍ട്ടല്‍ ലഭ്യമാകുന്നത്. ഇതിനെതിരെ ട്രോള്‍ കോട്ടയം ഉള്‍പ്പെടെയുള്ള പേജുകള്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം മുതല്‍ സ്വകാര്യ ആശുപത്രിയിലടക്കം വാക്സിന്‍ ലഭിക്കാന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയതും സ്പോട്ട് രജിസ്ട്രേഷന്‍ […]

ജോസ് കെ.മാണിയുടെ മകൾ വിവാഹിതയായി

സ്വന്തം ലേഖകൻ പാലാ : കെ.എം മാണിയുടെ ചെറുമകളും,കേരള കോൺഗ്രസ്‌ (എം)ചെയർമാൻ ജോസ് കെ.മാണിയുടേയും നിഷ ജോസിന്റെയും മകളുമായ പ്രിയങ്കയും മണിമല പ്ലാക്കാട്ട് തോമസ് കുരുവിളയുടേയും ഗീതാ തോമസിന്റെയും മകന്‍ കുരുവിളയും തമ്മിലുള്ള വിവാഹം കളമശ്ശേരി സെന്റ് ജോസഫ് ചര്‍ച്ചില്‍ വെച്ച് നടന്നു. പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.    

കോട്ടയം ജില്ലയിൽ ഇന്ന്‌ 1986 പേര്‍ക്ക് കോവിഡ്; 538 പേര്‍ രോഗമുക്തരായി; 230 കുട്ടികൾക്കും 161മുതിർന്ന പൗരന്മാർക്കും രോഗം സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 1986 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1976 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. പുതിയതായി 9074 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.88 ആണ്. രോഗം ബാധിച്ചവരില്‍ 963 പുരുഷന്‍മാരും 793 സ്ത്രീകളും 230 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 161 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 538 പേര്‍ രോഗമുക്തരായി. 14262 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 103095 […]

കോട്ടയം ജില്ലയില്‍ ഇന്ന് 2485 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.91ശതമാനം; 540 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ പുതിയതായി 2485 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2466 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 19 പേര്‍ രോഗബാധിതരായി. പുതിയതായി 9975 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 24.91 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 1210 പുരുഷന്‍മാരും 1018 സ്ത്രീകളും 257 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 340 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   540 പേര്‍ രോഗമുക്തരായി.12816 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ […]

കോട്ടയം ജില്ലയിൽ വൻ കഞ്ചാവ് വേട്ട; ജില്ലാ പൊലീസിൻ്റെ ലഹരി വിരുദ്ധ സ്ക്വാഡ് വേട്ടയ്ക്കിറങ്ങി പൊക്കിയത് 28 കിലോ കഞ്ചാവ്: ചിങ്ങവനത്തും കാഞ്ഞിരപ്പള്ളിയിലും വൻ വേട്ട

സ്വന്തം ലേഖകൻ   കോട്ടയം: ജില്ലയില്‍ പൊലീസിന്റെ വന്‍ കഞ്ചാവ് വേട്ട. കാഞ്ഞിരപ്പള്ളിയിലും ചിങ്ങവനത്തുമായി പിടികൂടിയത് 28 കിലോ കഞ്ചാവും നിരവധി ലഹരി വസ്തുക്കളും. വ്യത്യസ്ത സംഭവങ്ങളില്‍ നാല് പ്രതികളെയും ഒരു കാറുമാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.   തെരഞ്ഞെടുപ്പിന് ശേഷം കോട്ടയം ജില്ലയില്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നിര്‍ദ്ദേശ പ്രകാരം, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധന നടത്തിവരുന്നതിനിടയിലാണ് ജില്ലയുടെ കിഴക്കന്‍ മേഘലയായ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗങ്ങളിലും ചിങ്ങവനം, […]