മലയോര മണ്ണിന്റെ മനം കവർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ

സ്വന്തം ലേഖകൻ പൂഞ്ഞാർ : നിയോജക മണ്ഡലത്തിലെ കിഴക്കൻ മലയോര മേഖലയിൽ സമൂലമായ വികസനം യാഥാർഥ്യമാക്കുമെന്ന് ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ദുഃസഹമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് ഇവർ കടന്നു പോകുന്നത്. കൈവശ ഭൂമിക്ക് പട്ടയം ലഭ്യമാക്കുക എന്നത് ഇവരുടെ നീണ്ട നാളത്തെ ആഗ്രഹമാണ്. താൻ എംഎൽഎ ആയി തെരെഞ്ഞെടുക്കപ്പെട്ടാൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉറപ്പു നൽകി. മണ്ഡല പര്യടന പരിപാടികൾക്കിടയിൽ കോരുത്തോട്, മുക്കൂട്ടുതറ പഞ്ചായത്തുകളിലെ പൊതു ജനങ്ങളോട് സംവദിക്കുകയായിരുന്നു ഇദ്ദേഹം. കുടിവെള്ള പ്രശ്നം നിയോജക മണ്ഡലത്തിലുടനീളം അതീവ […]

പി സി ജോർജ് റബ്ബർ കർഷകരോട് മാപ്പ് പറയണം: അഡ്വ.ടോമി കല്ലാനി

സ്വന്തം ലേഖകൻ എരുമേലി: യുഡി എഫ് അധികാരത്തിലെത്തിയാൽ റബ്ബറിന് കിലോയ്ക്ക് 250 രൂപയാക്കുമെന്ന് പൂഞ്ഞാർ മണ്ഡലം യു ഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ടോമി കല്ലാനി. എരുമേലി പേരുത്തോട്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബർ കർഷകർ ആ തൊഴിൽ നിർത്തി കടുക്കാ കൃഷി നടത്തണമെന്ന് പറഞ്ഞ എം.എൽ.എയാണ് പി സി ജോർജ്. കർഷകരുടെ ദുരിതം മനസ്സിലാക്കുന്നതിന് പകരം അവർക്കുള്ള സബ്സിഡി ഒഴിവാക്കാനാണ് അദ്ദേഹം നിയമസഭയിൽ ആവശ്യപ്പെട്ടതെന്നും ടോമി കല്ലാനി പറഞ്ഞു. കർഷകരെ അവഹേളിക്കുന്ന പിസി ജോർജ് മാപ്പ് പറയണം. കർഷകരോട് വോട്ടു ചോദിക്കാൻ പോലും ജോർജിന് […]

പാലാ നഗരസഭയിലെ കയ്യാങ്കളിയും വാക്കേറ്റവും : തെരഞ്ഞെടുപ്പായതിനാൽ അടി കിട്ടിയ വേദന മറക്കുന്നുവെന്ന് സി.പി.എം കൗൺസിലർ ബിനു പുളിക്കകണ്ടം

സ്വന്തം ലേഖകൻ പാലാ: നകഗരസഭാ കൗൺസിലിൽ യോഗത്തിൽ വച്ച് തനിക്ക് കിട്ടിയ അടിയുടെ വേദന തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മറക്കുന്നുവെന്ന് സിപിഎം കൗൺസിലറായ ബിനു പുളിക്കക്കണ്ടം. സ്റ്റാന്റിംഗ് കമ്മിറ്റി ചേർന്നതിലെ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടിയതാണെന്നും പ്രശ്‌നം ഉണ്ടാകാൻ കാരണമായത്. എന്നാൽ അത് കൗൺസിലിനുളളിലേത് മാത്രമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേരുന്നതിലെ തർക്കമായിരുന്നു നഗരസഭയിൽ ഭരണപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേർന്നതിനെ വിമർശിച്ചു.ഇതിന് പിന്നാലെ കമ്മിറ്റി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിലും ബിനു പുളിക്കക്കണ്ടവും […]

പാലാ നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ; കൗൺസിൽ യോഗത്തിനിടയിൽ സംഘർഷമുണ്ടായത് സി.പി.എം -കേരളാ കോൺഗ്രസ് അംഗങ്ങൾ തമ്മിൽ ; പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ : വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: പാലാ നഗരസഭയിൽ കൗൺസിൽ യോഗത്തിനിടയിൽ സിപിഐ എം – കേരള കോൺഗ്രസ് എം അംഗങ്ങൾ തമ്മിൽ വാക്കേറ്റവും തമ്മിൽത്തല്ലും. ഭരണപക്ഷ കൗൺസിലർമാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ സിപിഐഎം അംഗങ്ങൾക്ക് പരിക്ക്. സിപിഐഎം അംഗമായ ബിനു പുളിക്കകണ്ടത്തിനും കേരള കോൺഗ്രസിന്റെ ബൈജു കൊല്ലം പറമ്പിലിനുമാണ് പരിക്കേറ്റത്. സംഘർഷത്തിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. വലിയ ബഹളവും തമ്മിലടിയുമാണ് കൗൺസിൽ യോഗത്തിലുണ്ടായത്. കേരള കോൺഗ്രസ് എം-സിപിഐഎം സഖ്യമാണ് നഗരസഭ ഭരിക്കുന്നത്. സഖ്യകക്ഷികളാണെങ്കിലും പല കാര്യങ്ങളിലും ഇരുപാർട്ടികളും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. സ്റ്റാൻഡിങ് […]

വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ സ്മരണകളുമായി അഡ്വ. ടോമി കല്ലാനി പ്രിയ കലാലയത്തിൽ; ഹോളി ആഘോഷത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: വർഷങ്ങൾക്കിപ്പുറം ആ പഴയ കെ എസ് യു യൂണിറ്റ് പ്രസിഡൻ്റ് അരുവിത്തുറ സെൻ്റ്. ജോർജ് കോളേജിൻ്റെ പടിക്കലെത്തി. ഇക്കുറി അയാൾ വന്നത് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായാണ്. തിടനാട് പഞ്ചായത്തിലെ വാഹന പര്യടനത്തിനിടെയാണ് പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനി തൻ്റെ കലാലയത്തിലെത്തിയത്. സ്ഥാനാർത്ഥിയെത്തുമ്പോൾ കോളേജിൽ ഹോളി ആഘോഷം പൊടിപൊടിക്കുന്നു. ഒന്നുമാലോചിച്ചില്ല സ്ഥാനാർത്ഥിയും ഹോളി ആഘോഷത്തിൽ പങ്കാളിയായി. ആഘോഷ ലഹരിയിലായിരുന്ന കുട്ടികൾ തങ്ങളുടെ ആ പിൻമുറക്കാരനെ ഹൃദയത്തിൽ സ്വീകരിച്ചു. കുട്ടികളോട് സംവദിച്ചും അധ്യാപകരോട് പരിചയം പുതുക്കിയും സ്ഥാനാർത്ഥി […]

തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ഐ ആന്റണിക്ക് കോവിഡ്; പ്രചാരണം നിര്‍ത്തി ആന്റണിയെ നിരീക്ഷണത്തിലേക്ക് മാറ്റി

സ്വന്തം ലേഖകന്‍ തൊടുപുഴ: എല്‍ഡിഎഫ് സ്ഥാമാര്‍ത്ഥി പ്രൊഫ. കെ. ഐ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസീറ്റീവ് ആണോയെന്ന് സംശയം ഉണ്ടായതിനെത്തുടര്‍ന്ന് രോഗപരിശോധന നടത്തിയിരുന്നു. എന്നാല്‍ ഫലം വരുന്നതിന് മുന്‍പ് ഇദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു. പരിശോധനാഫലം വന്നതിന് ശേഷം പ്രചാരണം നിര്‍ത്തി ആന്റണിയെ നിരീക്ഷണത്തിലേക്ക് മാറ്റി. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥിയായാണ് ആന്റണി തൊടുപുഴയില്‍ പി.ജെ ജോസഫിനെതിരെ മത്സരിക്കുന്നത്. ഇന്നലെ തൊടുപുഴ ടൗണ്‍ പള്ളിയില്‍ ഓശാന തിരുന്നാള്‍ കുര്‍ബാനയില്‍ സംബന്ധിച്ച ശേഷം നഗരസഭാ പ്രദേശങ്ങളിലെ കുടുംബയോഗങ്ങളിലും പങ്കെടുത്തിരുന്നു. ആന്റണിയുമായി […]

ജീവിതം തിരിച്ചുപിടിക്കാൻ സുമനസുകളുടെ കനിവ് കാത്ത് അജീഷ്

തേർഡ് ഐ ബ്യൂറോ കുറവിലങ്ങാട് : സുമനസുകളുടെ കനിവ് കാത്ത് ഹൈപ്പർ ടെൻഷൻ മൂലം കാഴ്ച നഷ്ടപ്പെട്ട യുവാവ്. കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് നെടുമലയിൽ ശങ്കരന്റെ മകൻ അജീഷ് (ഉണ്ണി -30) രക്തസമ്മർദ്ദത്തെ തുടർന്ന് പൂർണ്ണമായും കാഴച നഷ്ടപ്പെട്ട അവസ്ഥയിൽ (ഒപ്റ്റിക് ന്യൂറോപ്പതി)  ചികിത്സയിൽ കഴിയുകയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് അജീഷ്. കാഴ്ച നഷട്ടപ്പെട്ടതോടെ ജീവിതത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് അജീഷും കുടുംബവും. തുടർ ചികിത്സയ്ക്കായി ഭീമമായ തുക ആവശ്യമാണ്. സുമനസുകളുടെ സഹായത്തോടെ മാത്രമേ ഉണ്ണിക്ക് ജീവിതം തുടരാൻ […]

പാലയിൽ ആവേശം നിറച്ച് ചാണ്ടി ഉമ്മൻ : വിജയം ഉറപ്പിച്ച് മാണി സി.കാപ്പൻ

സ്വന്തം ലേഖകൻ കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടക്കുന്ന പാലമണ്ഡലത്തിൽ ആവശേം നിറച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ഇന്നലെ മണ്ഡലത്തിലെ വിവിധഭാഗങ്ങളിൽ അദ്ദേഹം മാണി.സി.കാപ്പന് വേണ്ടി വോട്ട് തേടിയെത്തി. മേയ് രണ്ടിന് ഫലം പുറത്തുവരുമ്പോൾ പാലമണ്ഡലത്തിന്റെ എം.എൽ.എയായി മാണി.സി.കാപ്പൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നും പാലയ്ക്ക് എം.എൽ.എയുണ്ടെങ്കിൽ അത് മാണി.സി.കാപ്പൻ മാത്രമായിരിക്കുമെന്നും പറഞ്ഞു. മാണി.സി.കാപ്പനും ചാണ്ടി ഉമ്മനും ചേർന്ന് നടത്തിയ റോഡ് ഷോയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. ചാണ്ടി ഉമ്മന്റെ വരവോടെ മണ്ഡലത്തിലെ യു.ഡി.എഫ് ക്യാമ്പും […]

ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്, ഞാൻ ജനിച്ച് വളർന്ന എന്റെ നാടിനെ വർഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ് : ഈരാറ്റുപേട്ട നഗരസഭാ പരിധിയിൽ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് പി.സി ജോർജ്

തേർഡ് ഐ ബ്യൂറോ കോട്ടയം : നിയസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട നഗരസഭാ പരിധിയിലെ പ്രചരണങ്ങൾ അവസാനിപ്പിച്ച് പി.സി ജോർജ്. ആരെയും ഭയന്നിട്ടല്ല മറിച്ച് ജനിച്ച് വളർന്ന നാടിനെ വർഗീയതയിലേക്ക് തള്ളി വിടാതിരിക്കാനാണ് പ്രചരണം അവസാനിപ്പിക്കുന്നതെന്നും പി.സി വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് പി.സി. ജോർജ് പ്രചരണ പരിപാടികൾ നിർത്തിവച്ചതായി അറിയച്ചത്. കഴിഞ്ഞ ദിവസം പി.സിയുടെ പ്രചരണ പരിപാടിയുടെ ഇടയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പി.സി. ജോർജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം എന്റെ നാടായ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി പരിധിയിൽ പ്രചരണം ഞാൻ അവസാനിപ്പിക്കുകയാണ് ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. […]

ഇനി ഉമ്മൻ ചാണ്ടിയെ അപമാനിക്കില്ല, തോമസ്-ജോസഫ് ലയനം പി.ജെ ജോസഫിന്റെ അഹങ്കാരവും വിവരക്കേടുമെന്ന് പി.സി.ജോർജ്

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ തൂക്കുമന്ത്രിസഭ വരുമെന്ന് പി.സി ജോർജ് എംഎൽഎ. പൂഞ്ഞാറിന്റെ ശക്തി തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ രൂപീകരിക്കുമ്പോൾ ബോധ്യപ്പെടുത്തുമെന്നും ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ബിജെപി അഞ്ചു സീറ്റുകൾ വരെ നേടുമെന്നും പി.സി ജോർജ് പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരെ പ്രസ്താവന നടത്തിയത് അപ്പോഴത്തെ അരിശത്തിൽ. ഇനിയും ഉമ്മൻ ചാണ്ടിയെ അപമാനിക്കാനില്ല. തന്റെ യുഡിഎഫ് മുന്നണി പ്രവേശം തടഞ്ഞതിൽ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന് പി സി പറയുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാണ് തന്നെ വെട്ടിയതെന്നാണ് ജോർജിന്റെ ആരോപണം. […]