കോട്ടയം മെഡിക്കൽ കോളജ് കാൻസർ വിഭാഗത്തിൽ കർശന നിയന്ത്രണങ്ങൾ; കിടത്തി ചികിത്സയ്ക്ക് വരുന്ന രോഗിയും കൂട്ടിരിപ്പുകാരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതണം; അടിയന്തിര ഘട്ടത്തിലുള്ള രോഗികളുമായി വരുന്നവർ തൊട്ടടുത്തുള്ള ആശുപത്രിയിൽ രക്തപരിശോധന നടത്തണം

സ്വന്തം ലേഖകൻ

ഗാന്ധിനഗർ : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന്,കോട്ടയം മെഡിക്കൽ കോളജ് കാൻസർ വിഭാഗത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

രണ്ടു യൂണിറ്റുകൾ ഉള്ള ഇവിടെ 300 രോഗികളാണ് ദിവസേന ഒ.പി.യിൽ എത്തുന്നത്. അതിനാൽ പുതിയതായി വരുന്ന രോഗികളുടെ എണ്ണം 10 മുതൽ 15 വരെയായി നിജപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചികിത്സയുടെ ഭാഗമായ കീമോതെറാപ്പി, റേഡിയേഷൻ, ശസ്ത്രക്രീയകൾ തുടരുന്നതാണ്.

എന്നാൽ ഒരു ദിവസം 50 മുതൽ 60 വരെ രോഗികളെ മാത്രമേ കീമോ, റേഡിയേഷൻ ചികിത്സയ്ക്ക് എത്താവുളളൂ. തുടർ ചികിത്സയ്ക്ക് എത്തുന്നവർ പരമാവധി 30 പേർ മാത്രം.

കിടത്തി ചികിത്സയുടെ എണ്ണം കുറയ്ക്കും. കിടത്തി ചികിത്സയ്ക്ക് വരുന്ന രോഗിയും ഒരു കുട്ടിരിപ്പുകാരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതണം.

അടിയന്തിര ഘട്ടത്തിലുള്ള രോഗികളെ മെഡിക്കൽ കോളജിൽ എത്തിക്കുന്നതിന് മുൻപ് തൊട്ടടുത്തുള്ള ആശുപത്രിയിൽ രക്ത പരിശോധന നടത്തിയ ശേഷമേ, മെഡിക്കൽ കോളജിൽ എത്തിക്കാവൂ എന്നും, മെയ് 31 വരെ ഈ നിയന്ത്രണം ബാധകമാണെന്നും അധികൃതർ അറിയിച്ചു.