Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലാ: പാലാ സബ് ഡിവിഷനിൽ നടന്ന കൊലപാതകശ്രമ കേസുമായി ബന്ധപ്പെട്ട് സ്തുത്യർഹ സേവനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് പ്രശംസാ പത്രം നൽകി ആദരിച്ചു.

പാലാ,മേലുകാവ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകശ്രമ കേസിൽ 11 പ്രതികളെയാണ് അന്വേഷണസംഘം ചുരുങ്ങിയ സമയത്തിനുള്ളിൽ പിടികൂടിയത്. ഇവരില്‍ പലരും കേരളത്തിലും കേരളത്തിന് വെളിയിലുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ഡി.വൈ.എസ്.പി. ഗിരീഷ്.പി. സാരഥി, എസ്.എച്ച്.ഓ മാരായ ബാബു സെബാസ്റ്റ്യൻ, കെ.പി. ടോംസൺ, രഞ്ജിത്ത് കെ വിശ്വനാഥ്, ബിജു കെ ആർ, എസ് ഐ മാരായ അഭിലാഷ്, അജിത്ത് എസ്, എ.എസ്.ഐ. രമ വേലായുധൻ, സി.പി.ഓ മാരായ ജോബി ജോസഫ്, നിസാം എം.എ, ജസ്റ്റിൻ ജോസഫ്, ജോഷി മാത്യു, സുമേഷ് മാക്മില്ലൻ, ശ്രീജേഷ്, രഞ്ജിത്ത്, ശ്യാം എസ് നായർ, ബൈജു, ശ്രാവൺ,കിരൺ ബെന്നി, ശരത് കുമാർ, നിതാന്ത് കൃഷ്ണൻ, സ്മിതേഷ് എന്നിവർക്കാണ് പ്രശംസാ പത്രം ലഭിച്ചത്.