കോട്ടയത്ത് നടന്നത് ശക്തമായ ത്രികോണ മത്സരം; കോട്ടയവും ആലപ്പുഴയും സിപിഎമ്മിൻ്റെ പട്ടികയില്‍ തോല്‍ക്കുന്നവയുടെ ലിസ്റ്റില്‍; സിപിഎമ്മില്‍ നിന്ന് വേണ്ടത്ര പിന്തുണ ചാഴികാടന് ലഭിച്ചില്ലെന്നും വിലയിരുത്തല്‍..? പാലായ്ക്ക് പുറമെ കോട്ടയത്തുകൂടി തോറ്റാല്‍ കേരളാ കോണ്‍ഗ്രസിന്‍റെ നിലപാടെന്താകും..?
തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 12 സീറ്റുകളില്‍ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന സി.പി.എമ്മിൻെറ പട്ടികയില്‍ സിറ്റിങ്ങ് സീറ്റുകളായ ആലപ്പുഴയും കോട്ടയവും ഇല്ലാത്തത് ഇടതുമുന്നണിയില്‍ പുതിയ ചർച്ചക്ക് വഴിവെക്കുന്നു.
ശബരിമല തരംഗത്തിലും വീഴാതെ നിന്ന ആലപ്പുഴയില്‍ ഇത്തവണയും ജയിക്കുമെന്നാണ് സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി നല്‍കിയിരിക്കുന്ന റിപോർട്ട്. ഇരുപത്തയ്യായിരത്തിനും അൻപതിനായിരത്തിനും ഇടയിലുളള വോട്ടിന് ജയിക്കുമെന്ന ജില്ലാ സെക്രട്ടറി ആർ. നാസർ നല്‍കിയ റിപോർട്ട് തളളിക്കളഞ്ഞുകൊണ്ടാണ് സംസ്ഥാന നേതൃത്വം ആലപ്പുഴയെ തോല്‍ക്കുന്ന സീറ്റുകളുടെ പട്ടികയില്‍ ചേർത്തത്.
കേരള കോണ്‍ഗ്രസ് (എം) സ്ഥാനാർത്ഥി തോമസ് ചാഴികാടൻ മത്സരിച്ച കോട്ടയത്തും ജയിക്കുമെന്നാണ് ജില്ലാ നേതൃത്വം നല്‍കിയിരിക്കുന്ന കണക്ക്. അതും സംസ്ഥാന നേതൃത്വം കണക്കിലെടുത്തിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്ഷര നഗരി ഉള്‍പ്പെടുന്ന മണ്ഡലത്തെയും തോല്‍ക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലേക്ക് തളളുകയാണ് നേതൃത്വം ചെയ്തിരിക്കുന്നത്. ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, ഇടുക്കി, ചാലക്കുടി, തൃശൂർ, പാലക്കാട്, ആലത്തൂർ, കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട് എന്നിവയാണ് സി.പി.എമ്മും എല്‍.ഡി.എഫും വിജയസാധ്യത കാണുന്ന മണ്ഡലങ്ങള്‍.
തുഷാർ വെളളാപ്പളളിയുടെ വരവോടെ ശക്തമായ ത്രികോണ മത്സരം നടന്ന കോട്ടയത്ത് മുന്നണിയുടെ അടിസ്ഥാന വോട്ട് ബാങ്കായ ഈഴവ വോട്ടുകള്‍ വൻതോതില്‍ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് പോയിട്ടുണ്ടെന്നാണ് സി.പി.എം വിലയിരുത്തല്‍.
കോട്ടയം, ഏറ്റുമാനൂർ, പാല, വൈക്കം നിയമസഭാ മണ്ഡലങ്ങളില്‍ എല്ലാം ഈ പ്രവണത ശക്തമായിരുന്നു എന്നാണ് സി.പി.എമ്മിന് ലഭിച്ചിരിക്കുന്ന കണക്ക്. ക്രൈസ്തവ വിഭാഗത്തില്‍ കത്തോലിക്ക, ഓർത്തഡോക്സ് വോട്ടുകളില്‍ നല്ലൊരു ശതമാനം യു.ഡി.എഫിന് അനുകൂലമായി പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടോയെന്നും ആശങ്കയുണ്ട്.
ഇതാണ് കേരളാ കോണ്‍ഗ്രസ്(എം) മത്സരിച്ച കോട്ടയം സീറ്റ് നഷ്ടപ്പെടുമെന്ന് വിലയിരുത്താൻ കാരണമെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. കേരളാ കോണ്‍ഗ്രസ്(എം) യു.ഡി.എഫ് വിട്ട് ഇടത് മുന്നണിയിലെത്തിയ ശേഷമുളള ആദ്യ ലോകസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്.