വൈക്കത്ത് കള്ളുഷാപ്പിന് മുന്നില്‍ മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു; മരിച്ചത് കോവലത്തുംകടവ് മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളി; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

സ്വന്തം ലേഖിക കോട്ടയം: വൈക്കം പെരിഞ്ചില്ല കള്ളുഷാപ്പിന് മുന്നില്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു. പുനലൂര്‍ സ്വദേശി ബിജു ജോര്‍ജ് (55) ആണ് മരിച്ചത്. കോവലത്തുംകടവ് മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായിരുന്നു ബിജു ജോര്‍ജ്. ഇന്ന് രാവിലെയാണ് സംഭവം. കള്ളുഷാപ്പിനകത്ത് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കുത്തേറ്റ നിലയില്‍ കള്ളുഷാപ്പിന് പുറത്തേയ്ക്ക് വന്ന ബിജു റോഡിലേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കള്ളുഷാപ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ച് പൊലീസ് വിവരം ലഭിച്ചതായാണ് സൂചന. വൈക്കം പൊലീസ് സംഭവസ്ഥലത്ത് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി […]

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; വാറണ്ട് കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന ചേർത്തല സ്വദേശി ചങ്ങനാശ്ശേരി പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക ചങ്ങനാശ്ശേരി: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല പാണാവള്ളി കിഴക്കേ വേലിക്കകത്ത് വീട്ടിൽ സനിൽ കെ.എസ് (39) നെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ചേർത്തല പൂച്ചാക്കൽ സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞു വരവേയാണ് ഇന്നലെ രാത്രി ചങ്ങനാശ്ശേരി പോലീസ് നൈറ്റ് പെട്രോളിംഗ് നടത്തുന്നതിനിടയിൽ പിടിയിലാകുന്നത്. ഇയാൾ പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ ജയകൃഷ്ണൻ, രാജ് […]

കോട്ടയം പാമ്പാടിയിൽ പത്രം ഏജന്റിന്റെ കഴുത്തിൽ കത്തി വെച്ച് പണം കവർന്നു; രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് പുതുപ്പള്ളി, മുട്ടമ്പലം സ്വദേശികൾ

സ്വന്തം ലേഖിക പാമ്പാടി: പത്രം ഏജന്റായ മധ്യവയസ്കനെ തടഞ്ഞുനിർത്തി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം കവർച്ച ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി പൊങ്ങൻപാറ ഭാഗത്ത് മാളിയേക്കൽ വീട്ടിൽ ദീപു എം. പ്രദീപ് (19), മുട്ടമ്പലം ഇറഞ്ഞാൽ ഭാഗത്ത് കൊച്ചു പറമ്പിൽ വീട്ടിൽ അനൂപ് എ.കെ (20) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം വെളുപ്പിനെ പത്രം എടുക്കുന്നതിനായി മീനടം ഭാഗത്തുനിന്നും വെട്ടത്ത് കവല ഭാഗത്തേക്ക് പോവുകയായിരുന്ന പത്രം ഏജന്റായ മധ്യവയസ്കന്റെ സ്കൂട്ടർ തടഞ്ഞുനിർത്തി […]

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി ഈരാറ്റുപേട്ട പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക ഈരാറ്റുപേട്ട: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശിയായ ഷെയ്ക്ക് ഖാദർ (22) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഈരാറ്റുപേട്ട പോലീസ് പെട്രോളിഗ് നടത്തുന്നതിനിടെ ഈരാറ്റുപേട്ട പെരുനിലം ഭാഗത്ത് വച്ച് ഇയാളെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ നിന്നും ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ വിഷ്ണു വി.വി, ഷാബുമോൻ ജോസഫ്, സി.പി.ഓ മാരായ പ്രദീപ് എം ഗോപാൽ, രഞ്ജിത് കുമാർ […]

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ (ജുലൈ 12 ) അവധി

കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ബുധനാഴ്ച (2023 ജൂലൈ 12) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി.

കരുതലും കൈത്താങ്ങും’ ; താലൂക്ക് അദാലത്ത് ; കോട്ടയം ജില്ലയില്‍ 1347 പരാതികള്‍ പരിഹാരം കണ്ടതായി മന്ത്രി

സ്വന്തം ലേഖകൻ ‘ കോട്ടയം: ‘കരുതലും കൈത്താങ്ങും’ അദാലത്തിലൂടെ 1347 പരാതികള്‍ പരിഹരിച്ചതായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവനും ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു. പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായാണ് ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ ഈ അദാലത്ത് നടത്തിയത്. താലൂക്കുതല അദാലത്തുകളുടെ പരിഗണനയ്ക്കു വന്ന പരാതികളില്‍ അവശേഷിച്ചവയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി ഇന്നലെ കളക്‌ട്രേറ്റ് കോണ്‍ഫറൻസ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല ജില്ലാതല അദാലത്ത് യോഗത്തില്‍ പങ്കെടുത്തശേഷമാണ് മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും ഇക്കാര്യം അറിയിച്ചത്. മേയ് 2,4,6,9,20 തിയതികളിലാണ് ജില്ലയിലെ കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, […]

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി.

തോമസ് ചാഴികാടന് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസെന്ന്  മന്ത്രി വി.എൻ വാസവൻ : എം പി ഫണ്ടിൽ 100 ൽ 100 ശതമാനവും ചിലവഴിച്ച തോമസ് ചാഴികാടൻ എം.പിയ്ക്ക് സ്വീകരണം നൽകി 

സ്വന്തം ലേഖകൻ   കോട്ടയം : എം പി ഫണ്ട് ചിലവഴിക്കുന്നതിൽ മാത്രമല്ല മണ്ഡലത്തിലെ എല്ലാ വിഷയങ്ങളിലും തോമസ് ചാഴികാടൻ എം.പിയ്ക്ക് ഫുൾ എ പ്ളസും നൂറിൽ നൂറ് മാർക്കും ഉണ്ടെന്നു മന്ത്രി വി.എൻ വാസവൻ. എം പി ഫണ്ടിൽ 100 ൽ 100 ശതമാനവും ചിലവഴിച്ച തോമസ് ചാഴികാടൻ എം.പിയ്ക്ക് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ഒരു എം. പി എന്ന നിലയിൽ മണ്ഡലത്തിലെ എല്ലാ വികസന കാര്യങ്ങളിലും എല്ലാ പരിപാടികളിലും ഓടിയെത്താൻ തോമസ് ചാഴികാടന് […]

കോട്ടയം മെഡിക്കൽ കോളജിൽ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത യുവതിയെ മിനിറ്റുകൾക്കകം കണ്ടെത്തി കുഞ്ഞിനെ തിരികെയെത്തിച്ച പൊലിസ് ഉദ്യോഗസ്ഥൻ; അന്തർസംസ്ഥാന കഞ്ചാവ‌് മാഫിയാ തലവൻ ശിങ്കരാജ‌നെ കാവൽ നിന്ന രാജപാളയം നായ്ക്കളേയും വെട്ടിച്ച് കമ്പത്തെ സങ്കേതത്തിൽ നിന്നും പൊക്കിയ കേരളാ പൊലീസിലെ ചങ്കുറപ്പുള്ള എസ് ഐ; ഗുണ്ടകളുടേയും ക്രിമിനലുകളുടേയും, മയക്ക്മരുന്ന് കച്ചവടക്കാരുടേയും പേടിസ്വപ്നമായ ടി.എസ് റെനീഷ് കിടങ്ങൂർ എസ്എച്ച്ഒ ആയി ചുമതലയേറ്റു !

സ്വന്തം ലേഖകൻ കോട്ടയം : മെഡിക്കൽ കോളജിൽ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ യുവതി നവജാത ശിശുവിനെ തട്ടിയെടുത്തു കൊണ്ടുപോകുകയും ഒറ്റ മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി അമ്മയ്ക്കു കൈമാറിയ മുൻ ഗാന്ധിനഗർ എസ് ഐ ടി.എസ് റെനീഷിന് ഇൻസ്പക്ടർ ആയി പ്രമോഷൻ ലഭിച്ചു. റെനീഷ് കിടങ്ങൂർ എസ്എച്ച്ഒ ആയി ചുമതലയേറ്റു. ജനിച്ച് 24 മണിക്കൂറിനുള്ളിൽ മെഡിക്കൽ കോളജിൽനിന്നു തട്ടിയെടുത്ത ശേഷം പൊലീസ് കണ്ടെത്തി തിരികെയെത്തിച്ച കുഞ്ഞിന് അതിജീവിച്ചവൾ എന്ന് അർത്ഥമുള്ള ‘അജയ’ എന്ന പേരിട്ടതും എസ്.ഐ ടി എസ് റെനീഷ് ആയിരുന്നു. കോട്ടയം ജില്ലയിലെ മുൻ […]