കോട്ടയം മെഡിക്കൽ കോളജിൽ നിന്നും പിഞ്ചുകുഞ്ഞിനെ  തട്ടിയെടുത്ത യുവതിയെ മിനിറ്റുകൾക്കകം കണ്ടെത്തി കുഞ്ഞിനെ തിരികെയെത്തിച്ച പൊലിസ് ഉദ്യോഗസ്ഥൻ;  അന്തർസംസ്ഥാന കഞ്ചാവ‌് മാഫിയാ തലവൻ ശിങ്കരാജ‌നെ കാവൽ നിന്ന രാജപാളയം നായ്ക്കളേയും വെട്ടിച്ച് കമ്പത്തെ സങ്കേതത്തിൽ നിന്നും പൊക്കിയ കേരളാ പൊലീസിലെ ചങ്കുറപ്പുള്ള എസ് ഐ; ഗുണ്ടകളുടേയും ക്രിമിനലുകളുടേയും, മയക്ക്മരുന്ന് കച്ചവടക്കാരുടേയും പേടിസ്വപ്നമായ ടി.എസ്  റെനീഷ് കിടങ്ങൂർ എസ്എച്ച്ഒ ആയി ചുമതലയേറ്റു !

കോട്ടയം മെഡിക്കൽ കോളജിൽ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത യുവതിയെ മിനിറ്റുകൾക്കകം കണ്ടെത്തി കുഞ്ഞിനെ തിരികെയെത്തിച്ച പൊലിസ് ഉദ്യോഗസ്ഥൻ; അന്തർസംസ്ഥാന കഞ്ചാവ‌് മാഫിയാ തലവൻ ശിങ്കരാജ‌നെ കാവൽ നിന്ന രാജപാളയം നായ്ക്കളേയും വെട്ടിച്ച് കമ്പത്തെ സങ്കേതത്തിൽ നിന്നും പൊക്കിയ കേരളാ പൊലീസിലെ ചങ്കുറപ്പുള്ള എസ് ഐ; ഗുണ്ടകളുടേയും ക്രിമിനലുകളുടേയും, മയക്ക്മരുന്ന് കച്ചവടക്കാരുടേയും പേടിസ്വപ്നമായ ടി.എസ് റെനീഷ് കിടങ്ങൂർ എസ്എച്ച്ഒ ആയി ചുമതലയേറ്റു !

സ്വന്തം ലേഖകൻ

കോട്ടയം : മെഡിക്കൽ കോളജിൽ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ യുവതി നവജാത ശിശുവിനെ തട്ടിയെടുത്തു കൊണ്ടുപോകുകയും ഒറ്റ മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി അമ്മയ്ക്കു കൈമാറിയ മുൻ ഗാന്ധിനഗർ എസ് ഐ ടി.എസ് റെനീഷിന് ഇൻസ്പക്ടർ ആയി പ്രമോഷൻ ലഭിച്ചു. റെനീഷ് കിടങ്ങൂർ എസ്എച്ച്ഒ ആയി ചുമതലയേറ്റു.

ജനിച്ച് 24 മണിക്കൂറിനുള്ളിൽ മെഡിക്കൽ കോളജിൽനിന്നു തട്ടിയെടുത്ത ശേഷം പൊലീസ് കണ്ടെത്തി തിരികെയെത്തിച്ച കുഞ്ഞിന് അതിജീവിച്ചവൾ എന്ന് അർത്ഥമുള്ള
‘അജയ’ എന്ന പേരിട്ടതും എസ്.ഐ ടി എസ് റെനീഷ് ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിലെ മുൻ ആന്റി ഗുണ്ടാ സ്ക്വാഡിന്റെ തലവൻ ആയിരുന്ന എസ് ഐ റെനീഷ് നിരവധി കൊടും ക്രിമിനലുകളെയാണ് അഴിക്കുള്ളിലാക്കിയിട്ടുള്ളത്.

അന്തർസംസ്ഥാന കഞ്ചാവ‌് മാഫിയാ തലവൻ ഉത്തമപുരം ശിങ്കരാജ‌് (പാണ്ഡ്യൻ–-63) നെ തമിഴ്നാട്ടിലെ കൊട്ടാര സമാനമായ വീട്ടിൽ നിന്നും അതിസാഹസികമായി പിടികൂടിയതും എസ് ഐ റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആയിരുന്നു.

ശിങ്കരാജ‌ന്റെ കൊട്ടാരത്തിന് കാവൽ നിന്ന ഗുണ്ടകളേ കീഴ്പ്പെടുത്തിയും രാജപാളയം നായ്ക്കളെ വിരട്ടിയോടിച്ചും അതിസാഹസികമായാണ് ശിങ്കരാജനെ റെനീഷ് പിടികൂടിയത്. കേരളത്തിലേക്ക് കഞ്ചാവ് മൊത്തമായി എത്തിക്കുന്നത് ശിങ്കരാജനായിരുന്നു.

കേരളത്തെ നടുക്കിയ എ ടി എം കവർച്ചാ സംഘത്തെ ഡൽഹി, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒളിസങ്കേതത്തിൽ നിന്നും സാഹസികമായി പിടികൂടിയത് കോട്ടയം ഈസ്റ്റ് എസ്ഐ ആയിരുന്ന ടി എസ് റെനീഷും സംഘവുമായിരുന്നു.

ചരക്ക് ലോറിയിൽ കടത്തി ക്കൊണ്ടുവന്ന അരക്കോടിയുടെ കഞ്ചാവ് കുറുപ്പന്തറയിൽ നിന്നും പിടികൂടിയത് , അഞ്ചര കിലോ കഞ്ചാവുമായി കഞ്ചാവ് മൊത്ത വിതരണക്കാരും ഇടുക്കി സ്വദേശികളുമായ ശ്യാംദാസ്, സൗമ്യ ജോൺസൺ എന്നിവരെ പിടികൂടിയതും റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

പാമ്പാടിയിലെ പെട്രോൾ പമ്പിലെ ജീവനക്കാരെ ആക്രമിച്ച് ഒന്നര ലക്ഷം രൂപ മോഷ്ടിച്ച കേസിലെ പ്രതികളെ ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തതും റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ ലോട്ടറി വില്പനക്കാരിയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടിയതും,
മെഡിക്കൽ കോളേജിന് സമീപം റിട്ട. എസ് ഐയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയെ പിടികൂടിയതും ,
ഐഡ ഹോട്ടലിന് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിൽ .അന്യസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നിട്ടിരുന്ന കേസിലെ പ്രതിയെ പിടികൂടിയതും റെനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആയിരുന്നു.

2018 ലെ പ്രളയകാലത്ത് ഈസ്റ്റ് എസ് ഐ ആയിരുന്ന റെനീഷിന്റെ പ്രവർത്തനം ഇറഞ്ഞാൽ, പാറമ്പുഴ, തിരുവഞ്ചൂർ നിവാസികൾക്ക് മറക്കാനാവില്ല.

കോട്ടയം താഴത്തങ്ങാടിയിലെ ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടിയതിനും, എടിഎം കവർച്ചാ കേസിലെ പ്രതികളെ പിടികൂടിയതിനും സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണറും എസ് ഐ ടി.എസ് റെനീഷിന് ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജ്, ചാലക്കുടി, അരൂർ , കോട്ടയം ഈസ്റ്റ്, ഗാന്ധിനഗർ, കടുത്തുരുത്തി, ഏറ്റുമാനൂർ, വാകത്താനം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ എസ് ഐ ആയും , കോട്ടയം ജില്ലയിലെ
ആൻ്റി ഗുണ്ടാ സ്ക്വാഡിന്റെ തലവനായും റെനീഷ് പ്രവർത്തിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയാണ് ടി.എസ് റെനീഷ്