പുതുപ്പള്ളിയില്‍ മന്ത്രിപ്പട ഇറങ്ങില്ല‍; നാടിളക്കി പ്രചാരണമില്ല; മന്ത്രിമാരുടെ ഗൃഹസമ്പര്‍ക്കത്തിനും നിയന്ത്രണം; ഇത്തവണ  പരീക്ഷിക്കുന്നത് വ്യത്യസ്ത രീതികള്‍;  ജയ്ക്കിനെ ജയിപ്പിക്കാൻ സംഘടനാ സംവിധാനത്തിന് കൂടുതല്‍ ചുമതലകള്‍

പുതുപ്പള്ളിയില്‍ മന്ത്രിപ്പട ഇറങ്ങില്ല‍; നാടിളക്കി പ്രചാരണമില്ല; മന്ത്രിമാരുടെ ഗൃഹസമ്പര്‍ക്കത്തിനും നിയന്ത്രണം; ഇത്തവണ പരീക്ഷിക്കുന്നത് വ്യത്യസ്ത രീതികള്‍; ജയ്ക്കിനെ ജയിപ്പിക്കാൻ സംഘടനാ സംവിധാനത്തിന് കൂടുതല്‍ ചുമതലകള്‍

സ്വന്തം ലേഖിക

കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ മന്ത്രിപ്പടയെ ഇറക്കിയുള്ള നാടിളക്കിയുള്ള പ്രചാരണം ഉണ്ടാകില്ല.

പുതുപ്പള്ളിയില്‍ മന്ത്രിമാരുടെ ഗൃഹസമ്പര്‍ക്കം പോലും നിയന്ത്രിക്കും. തൃക്കാക്കര തെരഞ്ഞെടുപ്പിലെ പാഠങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് ഭരണകക്ഷി ഇത്തവണ വ്യത്യസ്ത രീതികള്‍ പരീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാബിനറ്റൊന്നാകെ ബൂത്തുകളിലേക്ക് ഇറങ്ങിയ കാഴ്ചയാണ് തൃക്കാക്കര, പാല, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കാഴ്ചകളില്‍ കണ്ടത്. എന്നാല്‍ ഇത്തവണ പതിവ് മാറുകയാണ്. തൃക്കാക്കരയില്‍ മന്ത്രിമാര്‍ ഒന്നടങ്കം ഇറങ്ങിയിട്ടും എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് കനത്ത തോല്‍വിയാണ്.

ഇത്തവണ മന്ത്രിമാരുടെ പുതുപ്പള്ളി ട്രിപ്പുകള്‍ കുറയുന്നതും ഈ തിരിച്ചറിവിലാണ്. എംഎല്‍എമാരുടെയും എണ്ണം കുറച്ചു. ജയ്ക്കിനെ ജയിപ്പിക്കാൻ സംഘടനാ സംവിധാനത്തിന് കൂടുതല്‍ ചുമതലകള്‍ നല്‍കിയാണ് പ്രചാരണ വിന്യാസം.

മണ്ഡലത്തില്‍ താമസിക്കുന്ന മന്ത്രി വി എൻ വാസവൻ പുതുപ്പള്ളി പ്രചാരണത്തിനുണ്ടാകും. സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും പി കെ ബിജുവിനും കെ കെ ജയചന്ദ്രനുമാണ് ചുമതല. പഞ്ചായത്തുകളില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കുള്ള ചുമതല ഉടൻ തീരുമാനിക്കും.