പ്രവർത്തനരഹിതമായിട്ട് അഞ്ച് വർഷം; കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനിലെ ജനറേറ്റര്‍ തുരുമ്പെടുത്ത് നശിക്കുന്നു; അധികൃതരുടെ അനാസ്ഥയെന്ന് പരാതി

കാഞ്ഞിരപ്പള്ളി: മിനി സിവില്‍ സ്റ്റേഷനിലെ ജനറേറ്റർ തുരുമ്പെടുത്ത് നശിക്കുന്നു. സിവില്‍ സ്റ്റേഷന്‍റെ തുടക്കത്തില്‍ സ്ഥാപിച്ച ജനറേറ്ററാണ് തുരുമ്പെടുത്ത് നശിക്കുന്നത്. അധികൃതരുടെ അനാസ്ഥയുടെ ഉത്തമ ഉദാഹരണമാണ് മിനി സിവില്‍ സ്റ്റേഷൻ വളപ്പിലെ ജനറേറ്റർ. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഓട്ടോമാറ്റിക് ജനറേറ്ററാണ് കേടായതോടെ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നത്. സിവില്‍ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയ ആദ്യകാലങ്ങളില്‍ ജനറേറ്ററിന്‍റെ പ്രവർത്തനം കാര്യക്ഷമമായി നടന്നിരുന്നു. എന്നാല്‍ പിന്നീട് അഞ്ച് വർഷത്തോളമായി ഇത് പ്രവർത്തിക്കാത്ത സ്ഥിതിയാണ്. ഡിപ്പാർട്ട്മെന്‍റുകള്‍ തമ്മിലുള്ള തർക്കമാണ് ജനറേറ്റർ യഥാസമയം നന്നാക്കാതിരിക്കാൻ കാരണമായതെന്ന് പറയപ്പെടുന്നു. ഒപ്പം ഫണ്ടിന്‍റെ ലഭ്യതയും തടസമായി. എന്തായാലും […]

തായ്‌ലന്‍ഡില്‍ മരണമടഞ്ഞ ചീരംചിറ ഗവ. യുപി സ്‌കൂള്‍ പ്രാധാനാധ്യാപിക റാണി മാത്യുവിന്‍റെ സംസ്‌കാരം വെള്ളിയാഴ്ച

ചങ്ങനാശേരി: തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിംഗിനിടെ അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കേ മരിച്ച പെരുമ്പനച്ചി കരിപ്പാശേരി കെ.എസ്.മാത്യുവിന്‍റെ ഭാര്യ റാണി മാത്യു (54, ചീരംചിറ ഗവ. യുപി സ്‌കൂള്‍ പ്രാധാനാധ്യാപിക) വിന്‍റെ സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിനു നടക്കും. മൃതദേഹം നാളെ വൈകുന്നേരം നാട്ടിലെത്തിച്ച്‌ ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വെള്ളിയാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിക്കും. പരേത പായിപ്പാട് കറുകക്കളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ആല്‍വിന്‍ മാത്യു (കാനഡ), നിവിന്‍ മാത്യു, ദീപക് മാത്യു (എന്‍ജിനിയറിംഗ് വിദ്യാര്‍ഥി).

ജനങ്ങളുടെ രണ്ടുവർഷത്തിലധികമായുള്ള കാത്തിരിപ്പിന് വിരാമം ; പ്രളയത്തിൽ തകർന്ന ഏന്തയാർ പാലത്തിന്റെ പുനർനിർമ്മാണം പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ കൂട്ടിക്കൽ: 2021 ഒക്ടോബർ 16 ലെ മഹാപ്രളയത്തിൽ തകർന്ന പാലത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലം തകർന്നതോടെ വളരെയധികം യാത്ര ക്ലേശം ആണ് ആറിന് ഇര, കരയിലും ഉള്ള ജനങ്ങൾ അനുഭവിച്ചത് ദിവസേന 100 കണക്കിന് വാഹനങ്ങൾ കടന്നു പോയിരുന്ന ഈ പാലം തകർന്നതോടെ ജനങ്ങൾ ചുറ്റിവളഞ്ഞ് യാത്ര ചെയ്യേണ്ട അവസ്ഥയിലായിരുന്നു. സ്കൂൾ വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും സാധാരണക്കാർക്കും ഈ പാലം ഇല്ലാതായതോടെ വളരെയധികം ബുദ്ധിമുട്ട് നേരിട്ടിരുന്നു ഇടുക്കി ജില്ലയിലെ കൊക്കയർ പഞ്ചായത്തിലെ വടക്കേമല മുക്കുളം […]

സുഹൃത്തുക്കളോടൊപ്പം പാമ്പാടി വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കവേ യുവാവ് മുങ്ങിമരിച്ചു ; മരിച്ചത് വെളളൂർ നൊങ്ങൽ സ്വദേശി

സ്വന്തം ലേഖകൻ പാമ്പാടി : വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു. വെളളൂർ നൊങ്ങൽ സ്വദേശി വരവുകാലായിൽ ജനാർദ്ദനനൻ വി.ജെയുടെയും രമണി ജനാർദ്ദനന്റെ മകൻ ദീപുമോൻ വി.ജെ -(28) ആണ് മരിച്ചത്. വൈകിട്ട് ദീപുവും സുഹൃത്തുക്കളും ചേർന്ന് ക്ഷേത്രക്കുളത്തിൽ കുളിക്കുകയായിരുന്നു . നാട്ടുകാർ എതിർത്തെങ്കിലും ഇവർ കുളത്തിൽ ഇറങ്ങിക്കുളിച്ചതാണ് അപകടത്തിന് കാരണം. ക്ഷേത്ര ആവശ്യങ്ങൾക്കും ശുദ്ധജലത്തിനുമാണ് ക്ഷേത്രക്കുളം ഉപയോഗിച്ചിരുന്നത്. പാമ്പാടി ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കടുത്തു. തുടർന്ന് മൃതദേഹം കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ചാമംപതാലിൽ വീട് കുത്തി തുറന്ന് കവർച്ച: പിടിയിലായ പ്രതികൾക്ക് ജാമ്യം ലഭിച്ചു

പള്ളിക്കത്തോട് : വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസിൽ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്ത മൂന്നുപേർക്ക് ജാമ്യം ലഭിച്ചു. പ്രതികൾക്ക് കാഞ്ഞിരപ്പള്ളി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വാഴൂർ ചാമംപതാൽ ബ്ലോക്ക്പടി ഭാഗത്ത് കാരിത്തറ വീട്ടിൽ അൽത്താഫ് എൻ.കെ (27), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി ഭാഗത്ത് ഓട്ടുപുരയ്ക്കൽ വീട്ടിൽ അനീഷ്. ആർ (38), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി ഭാഗത്ത് പനന്താനത്തിൽ വീട്ടിൽ സഞ്ജു സുരേഷ് (35) എന്നിവരെയാണ് പള്ളിക്കത്തോട് […]

പാമ്പാടി വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു; മരിച്ചത് വെളളൂർ നൊങ്ങൽ സ്വദേശി ; അപകടം ഇന്ന് വൈകിട്ട്

സ്വന്തം ലേഖകൻ പാമ്പാടി : വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു . വെളളൂർ നൊങ്ങൽ സ്വദേശി വരവുകാലായിൽ ദീപു -28 ആണ് മരിച്ചത്.ഇന്ന് വൈകിട്ട് ദീപുവും സുഹൃത്തുക്കളും ചേർന്ന് ക്ഷേത്രക്കുളത്തിൽ കുളിക്കുകയായിരുന്നു . നാട്ടുകാർ എതിർത്തെങ്കിലും ഇവർ കുളത്തിൽ ഇറങ്ങിക്കുളിച്ചതാണ് അപകടത്തിന് കാരണം. ക്ഷേത്ര ആവശ്യങ്ങൾക്കും ശുദ്ധജലത്തിനുമാണ് ക്ഷേത്രക്കുളം ഉപയോഗിച്ചിരുന്നത്. പാമ്പാടി ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കടുത്തു. തുടർന്ന് മൃതദേഹം കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

30,000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നു കളഞ്ഞു ; കേസിൽ കുമരകം സ്വദേശിയെ ചിങ്ങവനം പൊലീസ് പിടികൂടി ; പ്രതി ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാൾ

സ്വന്തം ലേഖകൻ ചിങ്ങവനം : വീടിനുള്ളിൽ കയറി മധ്യവയസ്കന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം ആശാരിശ്ശേരി ലക്ഷംവീട് കോളനിയിൽ പീഠികച്ചിറ വീട്ടിൽ കുടക്കമ്പി അനീഷ് എന്ന് വിളിക്കുന്ന അനീഷ്.ആർ (39) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഏപ്രിൽ രണ്ടാം തീയതി വൈകിട്ട് 5:30 മണിയോടുകൂടി പനച്ചിക്കാട് സായിപ്പുകവല ഭാഗത്തുള്ള മധ്യവയസ്കന്റെ വീട്ടില്‍ കയറി ഹാളിൽ കസേരയിൽ വച്ചിരുന്ന 30,000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് […]

കുടുംബ പ്രശ്നങ്ങളെ തുടർന്ന് വാടകയ്ക്ക് താമസം ; വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്നു ; കേസിൽ ഭർത്താവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ ചിങ്ങവനം: ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വേളൂർ കളത്തൂത്തറമാലി വീട്ടിൽ ജിബിൻ ജോസഫ് (38) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടർന്ന് അകന്നു കഴിഞ്ഞിരുന്ന ഭാര്യ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി ഇയാൾ ഭാര്യയെയും, ഭാര്യാമാതാവിനെയും ചീത്ത വിളിക്കുകയും, ഭാര്യയെ മർദ്ദിക്കുകയും ഇരുവരുടെയും കയ്യിലിരുന്ന മൊബൈൽ ഫോണുകൾ തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ അറസ്റ്റ് […]

തിരുവനന്തപുരത്ത് ട്രാൻ. ബസ് തടഞ്ഞസംഭവം: എംഎൽഎ യ്ക്കും മേയർക്കുമെതിരെ കേസ് എടുക്കണം: സജി മഞ്ഞക്കടമ്പിൽ.

  കോട്ടയം: തിരുവനന്തപുരത്ത് വച്ച് കെ എസ് ആർ ടി സി ബസ് ഡ്രൈവറെ തടഞ്ഞുവച്ച് അസഭ്യം പറയുകയും, കൃത്യ നിർവഹണം തടസ്റ്റപ്പെടുത്തുകയും ചെയ്ത CPM എംഎൽഎയ്ക്കും തിരുവനന്തപുരം മേയർക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അവശ്യ പ്പെട്ടു. കെ എസ് ആർ ടി സി ബസ്സ് പെരുവഴിയിൽ തടഞ്ഞിട്ട് യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ട എംഎൽഎ യ്ക്കും മേയർക്കുമെതിരെ കേസ് എടുക്കാതിരിക്കുന്നത് ഇരട്ടതാപ്പാണെന്ന് യോഗം കുറ്റപ്പെട്ടുത്തി. സാധാരണക്കാരായ ജനങ്ങൾക്ക് ഒരു നീതിയും, ജനപ്രതിനിധികളായ സി പി എം […]

ആയാംകുടി – കല്പറ റോഡിൽ ടാറിംഗ് : മെയ് 2 മുതൽ വാഹനങ്ങൾ വഴിതിരിച്ചു വിടും.

  കോട്ടയം: ആയാംകുടി -കല്ലറ റോഡിന്റെ ഭാഗമായ ആയാംകുടി കപ്പേള ജംഗ്ഷൻ മുതൽ പുത്തൻപള്ളി വരെ റോഡ് ടാറിങ് നടക്കുന്നതിനാൽ 2 -5 -2024 മുതൽ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നതായി. പൊതുമരാമത്ത് വകുപ്പ് മെയിന്റനസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കല്ലറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പുത്തൻപള്ളി – മാൻവട്ടം -കുറുപ്പന്തറ വഴിയും ആയാംകുടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മധുരവേലിയിൽ നിന്നും തിരിഞ്ഞ് ആദിത്യപുരം വഴിയും പോകേണ്ടതാണ്