7 വയസുകാരന് ക്രൂര മർദനം : പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി, ചൂട് ചട്ടുകം വയറ്റിൽ വെച്ച് രണ്ടാനച്ഛൻ ; എല്ലാം അമ്മയുടെ അറിവോടെ

തിരുവനന്തപുരം: ഏഴു വയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദനം. പച്ച മുളക് തീറ്റിച്ചും, ഫാനില്‍ കെട്ടിത്തൂക്കിയും മർദിച്ചു. അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിച്ചുവെന്നും കുട്ടി പോലീസിൽ മൊഴി നല്‍കി.   ഒരു വർഷമായി പ്രതിയായ അനു കുട്ടിയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു. ഇതിനെല്ലാം സാക്ഷ്യം വഹിച്ച് അമ്മ അഞ്ജനയും കൂടെയുണ്ട്. അച്ഛൻ അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്ന് ഏഴുവയസുകാരൻ വെളിപ്പെടുത്തി. കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്‍റെ പാടുകളുണ്ട്. ഇരു കാലുകള്‍ക്ക് താഴെയും മുറിവേറ്റതിന്‍റെ ചതവുകളുമുണ്ട്.   സംഭവത്തില്‍ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി അനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ […]

വൈക്കം സെൻ്റ് ലിറ്റിൽ തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ വേനൽകാല കായികപരിശീലന പരിപാടിക്ക് തുടക്കമായി.

  വൈക്കം :സെൻ്റ് ലിറ്റിൽ തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ വേനൽകാല കായികപരിശീലന പരിപാടിക്ക് തുടക്കമായി. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിൽവി തോമസിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പരിശീലന ക്യാമ്പ് സ്കൂൾ മാനേജർ റവ. ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ ഉദ്ഘാടനം ചെയ്തു. കഴിവുകൾ കണ്ടെത്തി തേച്ചുമിനുക്കി സ്ഫുടം ചെയ്താൽ മാത്രമേ കുട്ടികൾക്ക് അത് പ്രയോജനപ്രദമാകുകയുള്ളുവെന്നും അതിന് കൃത്യമായ പരിശീലനം അനിവാര്യമായതിനാലാണ് സ്കൂളിൽ കായികപരിശീലന ക്യാമ്പ് സംഘടിപ്പിച്ചതെന്നും ഉദ്ഘാടന പ്രസംഗത്തിൽ റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ പറഞ്ഞു. കായികപരിശീലനത്തെ തുടർന്ന് സ്കൂളിലെ വിദ്യാർഥികൾ ദേശീയ സംസ്ഥാന […]

മാതൃകയാക്കേണ്ടത് ഇവരെ: മക്കളുടെ വിവാഹത്തിലെ ആഡംബരം ഒഴിവാക്കി നിർധന കുടുംബങ്ങൾക്ക് വീടു നിർമിച്ചു നല്കാൻ അദ്ധ്യാപകർ:

  വൈക്കം: ഈ അദ്ധ്യാപക കരെ കണ്ടു പഠിക്കട്ടെ നമ്മുടെ സമൂഹം..മക്കളുടെ വിവാഹത്തിന് ആർഭാടങ്ങൾ ഒഴിവാക്കി രണ്ടു വിദ്യാർഥികൾക്ക് വീടു നിർമിച്ചു നൽകാൻ തീരുമാനിച്ച് അധ്യാപകർ. പുത്തോട്ട കെ പി എം എച്ച്എസിലെ ഹൈസ്ക്കൂൾ അധ്യാപകരായ എ.കെ. സിന്ധുവും ഒ.രജിതയുമാണ് തങ്ങളുടെ മക്കളുടെ വിവാഹത്തിലെ ആഡംബരമൊഴിവാക്കി സ്വന്തം സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് വീടു നിർമ്മിച്ചു നൽകുന്നത്. ഇരു വീടുകളുടേയും ശിലാസ്ഥാപനം നടത്തി. ചെമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ, പഞ്ചായത്ത് അംഗങ്ങളായ സുനിൽ അമൽരാജ്,കാട്ടിക്കുന്ന് എസ്എൻഡിപി പ്രസിഡൻ്റ് പവിത്രൻ, സെക്രട്ടറി ബിജു,പൂത്തോട്ട എസ് എൻ […]

അന്യ സംസ്ഥാനങ്ങളിൽ വ്യവസായ സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത മലയാളികൾ നാട്ടിൽ പുതിയ സംരംഭങ്ങൾ തുടങ്ങി നാടിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്ന് തുറമുഖ- സഹകരണ വകുപ്പുമന്ത്രി വി.എൻ. വാസവൻ

  തലയോലപറമ്പ്:അന്യ സംസ്ഥാനങ്ങളിൽ വ്യവസായ സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത മലയാളികൾ നാട്ടിൽ പുതിയ സംരഭങ്ങൾ തുടങ്ങി നാടിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്ന് തുറമുഖ- സഹകരണ വകുപ്പുമന്ത്രി വി.എൻ. വാസവൻ. വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് വൈക്കപ്രയാർ ആരംഭിച്ച യൂസ്ഡ് വെഹിക്കിൾസ് ഷോറൂമായ വാല്യൂ റൈഡ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗോകുലം ഗോപാലന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.കെ.ആശ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ്, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി, വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർമാരായ ബിജി മനോജ്, ആർച്ചിത് […]

കുമരകം കലാഭവനിൽ കെ.കെ.തങ്കച്ചൻ അനുസ്മരണം 21-ന്‌

  കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാഭവൻ മുൻ വൈസ് പ്രസിഡന്റും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ.കെ.തങ്കച്ചൻ കൊച്ചുപുതുവീടിൻ്റെ ഓർമ്മയ്ക്കായി 21/04/24 (ഞായറാഴ്ച) രണ്ടിന് കുമരകം കലാഭവൻ ഹാളിൽ അനുസ്മരണം സംഘടിപ്പിക്കുന്നു. കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കലാഭവൻ ഭാരവാഹികളായ ടി.കെ ലാൽ ജ്യോത്സ്യർ, എസ്.ഡി പ്രേംജി, പി.എസ് സദാശിവൻ, അഡ്വ.പി.കെ മനോഹരൻ, സാൽവിൻ കൊടിയന്ത്ര, പി.കെ.അനിൽകുമാർ, ജഗദമ്മ മോഹനൻ എന്നിവർ അനുസ്മരണം നടത്തും

ഐ.വി.ശശിയും സോമനുമായി ഒരു ചെറിയ സൗന്ദര്യപ്പിണക്കം : അല്പം വാശിക്കാരനായ ഐ വി ശശി അങ്ങാടിയിൽ നിന്നും സോമനെ വെട്ടിനിരത്തി :പകരം ജയനെ തന്റെ പുതിയ ചിത്രത്തിൽ നായകനാക്കി: കോഴിക്കോട് അങ്ങാടിയിൽ ചുമടെടുക്കുന്ന ബിരുദധാരിയായ ചെറുപ്പക്കാരൻ ജയന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറി അങ്ങാടി എന്ന സിനിമ .

  കോട്ടയം: എൺപതുകളിലെ സൂപ്പർഹിറ്റ് ഡയറക്ടറായ ഐ വി ശശിയുടെ പ്രിയനടനായിരുന്നു എം ജി സോമൻ . ശശിയുടെ അവളുടെ രാവുകൾ , മനസാ വാചാ കർമ്മണാ , ഇതാ ഇവിടെ വരെ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് എം ജി സോമൻ സൂപ്പർതാര പദവിയിലേക്ക് ഉയർന്നുവന്നത് . ഏതാണ്ട് ഇതേ സമയത്താണ് ഗൃഹലക്ഷ്മി പിക്ച്ചേഴ്സ് കോഴിക്കോട് അങ്ങാടിയുടെ പശ്ചാത്തലത്തിൽ ഒരു പുതിയ സിനിമയെടുക്കാൻ തീരുമാനിക്കുന്നതും . ” അങ്ങാടി “എന്ന പേരിൽ ടി.ദാമോദരൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ നായകനായി സങ്കല്പിച്ചിരുന്നത് സോമനെ തന്നെ […]

പക്ഷി പനി:ആലപ്പുഴയിൽ താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി; രോഗ വ്യാപനം തടയാൻ മുഴുവൻ താറാവുകളെയും ഉടൻ കൊന്നൊടുക്കും

  ആലപ്പുഴ : പക്ഷിപ്പനിയെ തുടർന്ന് ആലപുഴ ജില്ലയിൽ താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. കുട്ടനാട് എടത്വ, ചെറുതന, ചാമ്പക്കുളം എന്നീ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് നടപടി. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളിലെ മുഴുവൻ താറാവുകളെയും ഉടൻ കൊന്നൊടുക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു._ ജില്ലാ കളക്ടരുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത്‌ പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഒരാഴ്ചയായി കുട്ടനാട്ടിലെ എടത്വ, ചെറുതന, ചാമ്പക്കുളം എന്നീ പഞ്ചായത്തുകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. […]

ഇടുക്കി ചെങ്കുളം ഡാമിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു: മരിച്ചത് ഇടുക്കി ജില്ലയിലെ വടംവലി, വോളി ബോൾ താരം ജിമ്മി

  ഇടുക്കി :ചെങ്കുളം ഡാമിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ഇടുക്കി ജില്ലയിലെ പ്രധാന വടംവലി, വോളിബോൾ താരവും ചെങ്കുളം നാലാനിക്കൽ കുരുക്കോസിൻ്റെ മകനുമായ ജിമ്മിയാണ് (33) മരിച്ചത്. ജിമ്മിയും സുഹൃത്തുക്കളായ രണ്ടുപേരും ചേർന്ന് ഡാമിൽ വലകെട്ടി മീൻ പിടിക്കുകയായിരുന്നു. ഇതിനിടെ കുളിക്കുന്നതിനുവേണ്ടി ജിമ്മി വീണ്ടും വെള്ളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. എന്നാൽ ഇതറിയാതെ സുഹൃത്തുക്കൾ ഏറെനേരം കരയിൽ കാത്തുനിന്നെങ്കിലും ജിമ്മിയെ കാണാനായില്ല. തുടർന്ന് ഡാമിൽ മീൻ പിടിക്കുകയായിരുന്ന മറ്റു ആളുകളുമായി ചേർന്നു നടത്തിയ തിരച്ചിലിലാണ് ജിമ്മിയെ അബോധാവസ്ഥയിൽ വെള്ളത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ […]

തലയോലപറമ്പിൽ പെട്രോൾ പമ്പിൽ ആക്രമണം: അറസ്റ്റിലായ പ്രതികൾ മുൻപ് കേസിൽ ഉൾപ്പെട്ടവർ:

  തലയോലപ്പറമ്പ് : പെട്രോൾ പമ്പ് ജീവനക്കാരനെയും, യുവാവിനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ മുൻപും സിൽ ഉൾപ്പെട്ടവർ.രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളൂർ വടകര കടവത്തുകുഴിയിൽ വീട്ടിൽ അജയ് സജി (25), വെള്ളൂർ വടകര കരോട്ടുതടത്തിൽ വീട്ടിൽ ആഷിക്.കെ.ബാബു (25) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഞായറാഴ്ച രാത്രി 11 മണിയോടുകൂടി തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിന് സമീപം പ്രവർത്തിക്കുന്ന പെട്രോൾപമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ സമയം ഇവിടെ ഗൂഗിൾ പേ വർക്ക് ചെയ്യുന്നില്ല എന്നും, പണം […]

കേരള പുലയർ മഹാസഭ വൈക്കം യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കറിൻ്റെ ജന്മദിനം ആചരിച്ചു.

  വൈക്കം: കേരള പുലയർ മഹാസഭ വൈക്കം യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കറിൻ്റെ ജന്മദിനം ആചരിച്ചു. വൈക്കംയൂണിയൻ ഓഫീസ് ഹാളിൽ യൂണിയൻ പ്രസിഡൻ്റ് അശോകൻ കല്ല്യോ പള്ളിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ല ട്രഷറർ സി.പി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. പ്രതീകൂല ജീവിതസാഹചര്യങ്ങളോട് പടവെട്ടി രാജ്യത്തിൻ്റെ ഭരണഘടനാ ശിൽപിയായി മാറിയ ബിആർ അംബേദ്ക്കറുടെ ജീവിത വിജയം അവിസ്മരണീയവും എക്കാലവും പ്രചോദനവുമാണെന്ന് സി.പി.കുഞ്ഞൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യൂണിയൻ സെക്രട്ടറി കെ.പി. ഹരി , ട്രഷറർ എം.കെ. രാജു, ഉല്ലല രാജു, യൂണിയൻ വൈസ് […]