Spread the love

കോട്ടയം: സമീപ ജില്ലകളിലുള്‍പ്പടെ സംസ്ഥാനത്തു പലയിടത്തും മഞ്ഞപ്പിത്തം വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലും കൂടുതല്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. എൻ.പ്രിയ അറിയിച്ചു.

video
play-sharp-fill

ജില്ലയില്‍ മേയ് മാസത്തില്‍ മൂന്നു പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു.
കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്.

ബി, സി.ഡി, എന്നീ വിഭാഗങ്ങള്‍ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെയുമാണ് പകരുന്നത്.
മഞ്ഞപ്പിത്തത്തിന്റെ രോഗാണുക്കള്‍ ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാൻ മറ്റു പല പകർച്ചവ്യാധി രോഗങ്ങളേക്കാള്‍ കൂടുതല്‍ ദിവസങ്ങളെടുക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ,ഇ വിഭാഗങ്ങള്‍ക്ക് ഇത് 15 ദിവസം മുതല്‍ 60 ദിവസം വരെ ആയേക്കാം. ബി.സി.ഡി. വിഭാഗങ്ങള്‍ക്ക് ഇത് 15 ദിവസം മുതല്‍ 6 മാസം വരെയും നീളാം.

നമ്മുടെ നാട്ടില്‍ കൂടുതല്‍ കണ്ടുവരുന്നത് കുടിവെള്ളം വഴിയും ആഹാരസാധനങ്ങള്‍ വഴിയും പകരുന്ന എ,ഇ വിഭാഗം ഹെപ്പറ്റൈറ്റിസാണ്. ചെറിയ കുട്ടികളില്‍ അത്ര ഗുരുതരമാവാറില്ലെങ്കിലും മുതിർന്നവരില്‍ പലപ്പോഴും ഗൗരവകരമാവാറുണ്ട്. നിലവില്‍ ജില്ലയില്‍ കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്.