play-sharp-fill
വിഷരഹിത പച്ചക്കറികള്‍ ; കോട്ടയം ചെമ്മലമറ്റത്തെ പ്രഥമാധ്യാപകന്‍റെ സ്കൂള്‍ കൃഷിത്തോട്ടം ശ്രദ്ധേയമാകുന്നു

വിഷരഹിത പച്ചക്കറികള്‍ ; കോട്ടയം ചെമ്മലമറ്റത്തെ പ്രഥമാധ്യാപകന്‍റെ സ്കൂള്‍ കൃഷിത്തോട്ടം ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകൻ

ചെമ്മലമറ്റം: വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചെമ്മലമറ്റം ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍ പ്രഥമ അധ്യാപകൻ സാബു മാത്യുവിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഒരുക്കുന്ന കൃഷിത്തോട്ടം ശ്രദ്ധയമാകുന്നു.

പയര്‍, വെണ്ട, തക്കാളി, പാവയ്ക്ക തുടങ്ങി വിവിധ ഇനം വാഴകളും ഈ കൃഷിത്തോട്ടത്തിലുണ്ട്. അവധി ദിവസങ്ങളിലും സ്കൂള്‍ പ്രവര്‍ത്തന ദിവസങ്ങള്‍ക്കുശേഷവും പ്രഥമ അധ്യാപകനായ സാബു മാത്യു കൃഷിത്തോട്ടത്തിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഏതാനും മാസങ്ങളായി സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ സ്കൂളിലെ പച്ചക്കറികള്‍ തന്നെയാണ് പാകം ചെയ്യുന്നത്. ഞാലി, പുവൻ തുടങ്ങി വിവിധ ഇനത്തിനുള്ള വാഴകളും കൃഷിത്തോട്ടത്തിലുണ്ട്. ഇതുകൂടാതെ വാഴ ഇലകളും സമീപപ്രദേശങ്ങളിലെ ഹോട്ടലുകളില്‍ സൗജന്യമായി നല്കുന്നുണ്ട്.

പാലാ കോര്‍പറേറ്റ് എഡ്യുക്കേഷര്‍ ഏജൻസിയുടെ മികച്ച ഹരിതവിദ്യാലയത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ സ്കൂളിന് ലഭിച്ചു. വിവിധ കൃഷി രീതികളെക്കുറിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് നയിക്കുന്നതും സാബു മാത്യുവാണ്. വിവിധ സ്ഥലങ്ങളില്‍നിന്നുള്ളവര്‍ കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്.