play-sharp-fill
എസ്.പി.സി കേഡറ്റുകൾക്കായി കോട്ടയം ജില്ലയിലെ പഞ്ചദിന സഹവാസ ക്യാമ്പ് ആരംഭിച്ചു ; ക്യാമ്പ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ.വി രാജേഷ് ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്തു

എസ്.പി.സി കേഡറ്റുകൾക്കായി കോട്ടയം ജില്ലയിലെ പഞ്ചദിന സഹവാസ ക്യാമ്പ് ആരംഭിച്ചു ; ക്യാമ്പ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ.വി രാജേഷ് ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

എസ്.പി.സി പദ്ധതിയുടെ കോട്ടയം ജില്ലയിലെ പഞ്ചദിന സഹവാസ ക്യാമ്പ് 27.12.2023 തീയതി മണർകാട്, ഇൻഫന്റ് ജീസസ് ബെഥനി കോൺവന്റ് സ്ക്കൂളിലും , സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലുമായി ആരംഭിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ.വി രാജേഷ് ഐ.എഫ്.എസ് നിർവ്വഹിച്ചു. കോട്ടയം ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് വി സുഗതൻ, ജില്ലാ റീജീയണൽ ട്രാൻസ്പോർട്ട് ഓഫീസർ ആർ രമണൻ, സുബിൻ പോൾ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യൂക്കേഷൻ, ബിജു . കെ.സി മണർകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സിസ്റ്റർ . ജാൻസി വി.എ, ഹെഡ്മിസ്ട്രസ്സ്, ഇൻഫന്റ് ജീസസ് സ്കൂൾ , മണർകാട് എന്നിവർ സന്നിഹിതരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

27.12.2023 മുതൽ 31.12.2023 വരെ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ 289 കേഡറ്റുകൾ പങ്കെടുക്കുന്നു. [168 പെൺ കേഡറ്റുകൾ + 121 ആൺ കേഡറ്റുകൾ ] . പ്രസ്തുത ക്യാമ്പിൽ കേഡറ്റുകൾക്കായി വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ, യോഗ, സൂംബ പരിശീലനം, പരേഡ് പരിശീലനം , കലാ കായിക പരിപാടികൾ, റോഡ് വോക്ക് ആന്റ് റൺ എന്നിവ സംഘടിപ്പിക്കുന്നു.