ഫ്ളിപ്കാർട്ടിന്റെ മുണ്ടക്കയം ഓഫീസിൽ മോഷണം; മോഷണകുറ്റം ആരോപിച്ച് ഓഫീസ് ജീവനക്കാരനായ അഫ്സലിനെ പൊലീസ് മർദ്ദിച്ചതായി പരാതി; യുവാവ് ആശുപത്രിയിൽ ചികിൽസ തേടി; പൊലീസ് മർദ്ദിച്ചതായുള്ള പരാതി മോഷണക്കുറ്റത്തിൽ നിന്ന് രക്ഷപെടാനുള്ള യുവാവിന്റെ അടവെന്ന് പൊലീസും നാട്ടുകാരും ; മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കാണാം
മുണ്ടക്കയം : ഫ്ളിപ്കാർട്ട് ഓഫീസിൽ നടന്ന മോഷണത്തിൽ ഒന്നര ലക്ഷം രൂപ നഷ്ടപ്പെട്ടതായി മുണ്ടക്കയം പൊലീസിൽ പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിലെ ജീവനക്കാരെ വിളിച്ച് കാര്യങ്ങൾ തിരക്കി പൊലീസ് പറഞ്ഞു വിട്ടു. ഇതിന് പിന്നാലെ അഫ്സൽ എന്ന ജീവനക്കാരൻ തന്നെ പൊലീസ് മർദ്ദിച്ചതായി ആരോപിച്ച് അശുപത്രിയിൽ ചികിൽസയും തേടി.
CCTV വീഡിയോ ദൃശ്യങ്ങൾ കാണാം
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ മുഴുവൻ ജീവനക്കാരോടും കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയതായും തുടർ അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിക്കുമ്പോൾ വരണമെന്ന് പറഞ്ഞ് ഇവരെ പൊലീസ് വിട്ടയച്ചതുമാണ്. ഇതിന് പിന്നാലെയാണ് പൊലീസ് മർദ്ദിച്ചതായി ആരോപിച്ച് യുവാവ് ആശുപത്രിയിൽ അഡ്മിറ്റായത്.
തുടർന്ന് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ യുവാവ് പണമെടുക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി . ഇതോടെ അഫ്സലിനെതിരെ പൊലീസ് കേസെടുത്തു.
ഇതോടെയാണ് യുവാവ് പൊലീസ് മർദ്ദിച്ചതായുള്ള കെട്ടുകഥ ഉണ്ടാക്കിയത്. തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു.