രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് പി ഓഫീസ് മാർച്ച് നടത്തി.

കോട്ടയം : യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കർ അധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ പ്രകടനം മുൻ ആഭ്യന്തരമന്ത്രി ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.  യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കി മുഖ്യപ്രഭാഷണം നടത്തി… കോട്ടയം കളക്ടറേറ്റിന് വാതിൽക്കൽ  പ്രവർത്തകരെ പോലീസ് തടഞ്ഞു. മൂന്നുതവണ ജല പീരങ്കി അടിച്ചു.പിരിഞ്ഞു പോകാത്ത പ്രവർത്തകർ റോഡ് ഉപരോധിച്ചു തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.. അറസ്റ്റിനിടയിൽ നേരിയ സംഘർഷം പോലീസും പ്രവർത്തകരും തമ്മിൽ  ഉണ്ടായി. ജില്ലാ പ്രസിഡന്റ്‌ ഗൗരി ശങ്കർ,യൂത്ത് […]

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി കയ്യിൽ കരുതിയിരുന്ന കമ്പിവടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ;കൈപ്പുഴ സ്വദേശി ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ.

ഗാന്ധിനഗർ: സ്കൂട്ടർ യാത്രികനായ യുവാവിനെ തടഞ്ഞുനിർത്തി കമ്പിവടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ കുടിലിൽ കവല ഭാഗത്ത് എട്ടുപറയിൽ വീട്ടിൽ അമൽ രാജ് (25) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.   ഇയാൾ പത്താം തീയതി രാത്രി 11 മണിയോടുകൂടി സ്കൂട്ടറിൽ സഞ്ചരിച്ചു വരികയായിരുന്ന അതിരമ്പുഴ സ്വദേശിയായ യുവാവിനെ കൈപ്പുഴ കുരിശുപള്ളിക്ക് സമീപം തടഞ്ഞുനിർത്തി കയ്യിൽ കരുതിയിരുന്ന കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.   ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അമൽ രാജിന് യുവാവിനോട് മുൻ […]

ചീത്ത വിളിച്ചത്‌ ചോദ്യം ചെയ്തതിലുള്ള വിരോധം; പെപ്പർ സ്പ്രേ അടിച്ചതിനു ശേഷം കയ്യിൽ കരുതിയിരുന്ന ഇടികട്ട കൊണ്ട് മധ്യവയസ്കനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിൽ

ചങ്ങനാശ്ശേരി: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ കുരിശുംമൂട് മുന്തിരിക്കവല ഭാഗത്ത് കാഞ്ഞിരത്തിങ്കൽ വീട്ടിൽ സാജു ജോജോ (29) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.    ഇയാൾ എട്ടാം തീയതി രാത്രി 9 മണിയോടുകൂടി ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിന് സമീപം വച്ച് മധ്യവയസ്കന്റെ നേരെ പെപ്പർ സ്പ്രേ അടിച്ചതിനു ശേഷം കയ്യിൽ കരുതിയിരുന്ന ഇടികട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആനന്ദാശ്രമ ഭാഗത്തുള്ള കടയുടെ മുൻപിൽ നിന്ന് സാജു ജോജോ ചീത്തവിളിക്കുകയും, ഇത് മധ്യവയസ്കൻ ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിലുള്ള […]

പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റി സ്ഥാപിച്ചത് മാസപ്പടിക്ക് വേണ്ടി : സജി മഞ്ഞക്കടമ്പിൽ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രത്തിന് ബലക്ഷയമുണ്ട് എന്ന് വരുത്തിതീർത്ത് കോട്ടയത്തെ എംപിമാർക്ക് താല്പര്യമുള്ളയാളിന്റെ കെട്ടിടത്തിലേക്ക് പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റി സ്ഥാപിക്കാനും മാസപ്പടി കൈപ്പറ്റാനും വേണ്ടിയുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. നിലവിൽ പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന് ബലക്ഷയമില്ല എന്നുള്ള സർട്ടിഫിക്കറ്റ് നിലനിൽക്കെ തെറ്റായ പ്രചരണം നടത്തി മാറ്റി സ്ഥാപിച്ചതിൽ ദുരൂഹതയുണ്ടെന്നും സജി പറഞ്ഞു. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് ബലക്ഷയമുണ്ട് എന്ന സർട്ടിഫിക്കറ്റ് […]

തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവം: ജനുവരി 14 – ന് കൊടിയേറും 21 – ന് ആറാട്ട്:

  സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന് ജനുവരി 14 – ന് കൊടിയേറും. രാത്രി 7 – ന് തന്ത്രി കണ്ഠരര് മോഹനര് കൊടിയേറ്റ് നിർവഹിക്കും. 21-നാണ് ആറാട്ട്. 20-ന് കാർത്തിക വിളക്ക്. പഴയ പാട്ടുകൾ അടങ്ങിയ ഹൃദയരാഗം ഗാനസന്ധ്യ, ദേവനടനം , തിരുവാതിര, നൃത്താർച്ചന, മേജർ സെറ്റ് കഥകളി, ഓട്ടൻതുള്ളൽ ‘സംഗീതസദസ്. മോഹിനിയാട്ടം,. ട്രിപ്പിൾ തായമ്പക, മയിലാട്ടം, തുടങ്ങിയവയാണ് പ്രധാന കലാപരിപാടികൾ. ഏഴാം ഉത്സവ ദിവസമാണ് കാർത്തിക വിളക്ക്. കാർത്തിക വിളക്ക് തെളിക്കുന്നത് ജില്ലാ പോലീസ് […]

സേവാഭാരതിയുടെ ശബരി ഗിരീശ സേവാ നിലയം ഉദ്ഘാടനം ജനു:15 – ന്.

സ്വന്തം ലേഖകൻ കോട്ടയം: സേവാഭാരതിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജിനടുത്ത് പണി കഴിപ്പിച്ച ശബരി ഗിരിശ സേവാ നിലയം ജനുവരി 15-ന് ഉദ്ഘാടനം ചെയ്യും. തുടർ ചികിത്സ ആവശ്യമുള്ള രോഗിക്കും കൂടെയുള്ളയാൾക്കും സൗജന്യ നിരക്കിൽ താമസിക്കാവുന്ന രീതിയിലാണ് കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. ഇത്തരം 30 മുറികളാണ ഇവിടെയുള്ളത്. ഇതിൽ ഒരു മുറി ഡോ. വന്ദന ഭാസന്റെ ഓർമയ്ക്കുള്ളതാണന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 15ന് രാവിലെ 10.45-ന് മുൻസുപ്രീം കോടതി ജഡ്ജി കെ.ടി.തോമസ് ഉദ്ഘാടനം നിർവഹിക്കും. സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് രവീന്ദ്രൻനായർ കെ. അദ്ധ്യക്ഷത […]

കോട്ടയം മാണിക്കുന്നത്ത് നഗ്നതാ പ്രദർശനം: ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

  സ്വന്തം ലേഖകൻ കോട്ടയം : മാണിക്കുന്നത്ത് വീട്ടമ്മയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിഒളിവിൽ പോയ പ്രതിയെ കൊല്ലത്തുനിന്ന് പിടികൂടി. താഴത്തങ്ങാടി സ്വദേശി രന്ദീഷിനെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെകടർ കെ.ആർ പ്രശാന്ത് കുമാർ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം കൊല്ലത്തിന് രക്ഷപെട്ട പ്രതിയെ പോലീസ്പിന്നാലെ എത്തിയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ മൂന്നാം തീയതിയാണ് കോട്ടയം മാണിക്കുന്നത്ത് റോഡിലൂടെ നടന്ന് പോയ സ്ത്രീയ്ക്ക് നേരെ ബുള്ളറ്റിൽ എത്തിയ യുവാവ് നഗ്നത പ്രദർശനം നടത്തിയത്. തുടർന്ന് , യുവതി പരാതി നൽകുകയായിരുന്നു. കേസിലെ പ്രതിയെ […]

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ്; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചിൽ സംഘർഷം.

സ്വന്തം ലേഖിക. കോട്ടയം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനേ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ അവർക്ക്  നേരെ തുടർച്ചയായി 2തവണ ജലപീരങ്കി പ്രയോഗിച്ചു. കോട്ടയം കണ്ണൂർ ജില്ലകളിലാണ് ഇപ്പോൾ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തിൽ കൂടുതൽ പ്രവർത്തകർ സംഘടിക്കുന്നു. പ്രതിഷേധ പ്രവർത്തകർ ബാരിക്കേടുകൾ മറിച്ചിട്ട്  വീണ്ടും പ്രതിഷേധിക്കുന്നു.നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.കളക്ടറേറ്റിനു  മുൻപിലുള്ള കെ കെ റോഡിലാണ് സംഘർഷം.പ്രവർത്തകർ പോലീസുമായി വാക്കേറ്റം നടത്തി. ചൊവ്വാഴ്ച പുലർച്ചെ അതീവ […]

കോട്ടയം അടിച്ചിറയിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ ഗൃഹനാഥനെ കണ്ടെത്തി; ഗാന്ധി നഗർ പൊലീസ് സ്ഥലത്തെത്തി; സംഭവത്തിൽ ദുരൂഹത

കോട്ടയം : ഏറ്റുമാനൂർ റൂട്ടിൽ അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം വീടിന്റെ ബെഡ് റൂമിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തി. അടിച്ചിറ ഗാന്ധിനഗർ റോഡിൽ അടിച്ചിറക്കുന്നേൽ ലൂക്കോസി നെയാണ് കഴുത്ത് മുറിച്ച് മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. ലൂക്കോസ് മാസങ്ങൾക്കു മുൻപ് മാത്രമാണ് വിദേശത്ത് നിന്ന് വന്നത്. ഭർത്താവ് മരിച്ച് കിടക്കുന്നത് കണ്ട ഭാര്യ ഗാന്ധിനഗർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ ഫോറൻസിക് വിദ്ഗ്ധർ അടക്കം സ്ഥലെത്തെത്തിയതിന് ശേഷമേ തുടർ നടപടികൾ ഉണ്ടാകൂ

ഭക്തിക്കൊപ്പം മതസൗഹാര്‍ദ്ദവും ആഘോഷമാക്കും; പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന്; ആദ്യം പേട്ടതുള്ളുന്നത് അമ്പലപ്പുഴ സംഘം

എരുമേലി: ഭക്തിക്കൊപ്പം മതസൗഹാര്‍ദ്ദവും ഇഴചേരുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന്. ശബരിമല തീര്‍ത്ഥാടനത്തിലെ ഒഴിച്ചുകൂടാനാകാത്ത ചടങ്ങാണ് പേട്ടതുള്ളല്‍. അയ്യപ്പസ്വാമി പോരിലൂടെ മഹിഷിയെ നിഗ്രഹിച്ച്‌ തിന്മയ്ക്കു മേല്‍ നന്മകൊണ്ട് നേടിയ വിജയത്തിന്റെ ആഘോഷമാണ് ഈ പുണ്യനൃത്തം. ശബരിമല തീര്‍ത്ഥാടനത്തിന്റെ അവസാനപാദത്തിലാണ് പേട്ടതുള്ളല്‍ നടത്തുന്നത്. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. പേട്ടധര്‍മശാസ്താ ക്ഷേത്രത്തില്‍ അയ്യപ്പന്റെ സ്വര്‍ണത്തിടമ്ബ് പൂജിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് മുൻപ് ആകാശത്ത് പരുന്തിനെ കാണുമ്പോള്‍ പേട്ടശാസ്താ ക്ഷേത്രത്തില്‍ നിന്നും പേട്ടതുള്ളല്‍ തുടങ്ങും. ക്ഷേത്രത്തില്‍നിന്നും പേട്ടതുള്ളി മസ്ജിദില്‍ എത്തുന്ന അമ്ബലപ്പുഴ സംഘത്തെ ജമാഅത്ത് കമ്മിറ്റി […]