മുണ്ടക്കയം മരുതുംമൂട്ടിൽ കാർ കൊക്കയിലേക്കു മറിഞ്ഞു: 4 പേർക്ക് പരിക്ക്: അപകടം ഇന്നു രാവിലെ

  സ്വന്തം ലേഖകൻ മുണ്ടക്കയം: വിനോദ സഞ്ചാരികളുമായി തിരുവനന്തപുരത്തേക്കു മടങ്ങിയ കാർ കൊക്കയിലേക്ക് മറിഞ്ഞ് 4 പേർക്ക് പരിക്കേറ്റു. ദേശീയ പാതയിൽ മരുതുംമൂട്ടിൽ മെഡിക്കൽ ട്രസ്റ്റ് കവലയ്ക്ക് സമീപം ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. തേക്കടിയിൽ നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. കാർ യാത്രക്കാരായ പൂനെ സ്വദേശികളായ മൂന്നുപേർക്കും, ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ദേശീയപാതയിൽ നിന്നും നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ കാർ 35-ാം മൈൽ പാലൂർക്കാവ് റോഡിന് സമീപം വരെയെത്തി.

തിരുവനന്തപുരത്തുനിന്ന് കാണാതായ പതിനഞ്ചുകാരനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്:: ആദര്‍ശ് സഞ്ജു എന്ന ബാലനെയാണ് കാണാതായത്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തിരുവനന്തപുരം ഉച്ചക്കട കുളത്തൂരില്‍ നിന്ന് കാണാതായ പതിനഞ്ചുകാരനു വേണ്ടി പോലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു. ആദര്‍ശ് സഞ്ജു (15) എന്ന ബാലനെ കഴിഞ്ഞ 20 മുതലാണ് കാണാതായത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും ഇതു സംബന്ധിച്ച സന്ദേശം അയച്ചിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത പോലീസ് സ്‌റ്റേഷനിലോ പൊഴിയൂര്‍ പോലിസിനെയോ അറിയിക്കണമെന്നാണ് നിര്‍ദേശം. പൊഴിയൂര്‍ പോലീസ് സ്‌റ്റേഷന്‍ നമ്പര്‍ 04712212100 ,എസ്എച്ച് ഒ::9497947121.

ക്രിസ്മസ് പുതുവത്സര ആഘോഷവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

  സ്വന്തം ലേഖകൻ കുമരകം: ശ്രീനാരായണ ജയന്തി പബ്ലിക്ക് ബോട്ട് റെയ്സ് ക്ലബ് ക്രിസ് മസ് പുതുവത്സര ആഘോഷവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. ക്ലബ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. കുമരകം വള്ളാറ പള്ളി വികാരി റവ ഫാ. മാത്യു കുഴിപ്പള്ളി ക്രിസ്മസ് സന്ദേശം നൽകി. ക്ലബ് പ്രസിഡന്റ് വി.എസ് സുഗേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ക്ലബ് ജനറൽ സെക്രട്ടറി പി.എസ് രഘു സ്വാഗതം ആശംസിച്ചു. ചടങ്ങിൽവച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച […]

ഏറ്റുമാനൂർ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്റ്റാന്റ് യാത്രക്കാര്‍ക്കും കോര്‍പ്പറേഷനും ഒരു പോലെ ഭാരമാകുന്നു;രാപകല്‍ ഭേദമന്യേ ദീര്‍ഘദൂര ബസുകള്‍ കയറി ഇറങ്ങിപ്പോകുന്ന സ്റ്റാന്റിൽ , വികസനം എത്താതെ ആയിട്ട് വര്‍ഷങ്ങൾ.

സ്വന്തം ലേഖിക. ഏറ്റുമാനൂർ : ഏറ്റുമാനൂർ ബസ് സ്റ്റാന്റിൽ സ്ഥലവും സൗകര്യവും ഏറെയുണ്ടെങ്കിലും അധികൃതരുടെ കെടുകാര്യസ്ഥത മൂലം ഡിപ്പോ ഇപ്പോൾ അവഗണനയുടെ വക്കിലാണ്. രാപകല്‍ ഭേദമന്യേ ദീര്‍ഘദൂര ബസുകള്‍ കയറി ഇറങ്ങിപ്പോകുന്ന സ്റ്റാന്റാണിത്.   സ്‌റ്റാന്‍ഡില്‍ 1.03 ഏക്കര്‍ സ്‌ഥലവും, 1600 സ്‌ക്വയര്‍ ഫീറ്റ്‌ കെട്ടിടവും നിലവിലുണ്ട്‌. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം ശബരിമല ഇടത്താവളം ആയതിനാല്‍ ഇത്‌ ഒരു ഓപ്പറേറ്റിങ്‌ ഡിപ്പോ ആക്കി മാറ്റിയാല്‍ തീര്‍ത്ഥാടകര്‍ക്ക്‌ ഏറെ ഉപകാരപ്പെടുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.   2021ല്‍ കെ.എസ്‌.ആര്‍.ടി.സി എം.ഡിയായ ബിജു പ്രഭാകര്‍ 14 ജില്ലകളിലും ഡിസ്‌ട്രിക്‌ട്‌ കോമണ്‍ […]

കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം ക്യാമ്പിന് നാളെ തുടക്കം

  സ്വന്തം ലേഖകൻ കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് ക്യാമ്പ് നാളെ തുടങ്ങും . ഏഴു ദിനങ്ങൾ നീളുന്ന ക്യാമ്പിനാണ് നാളെ വൈകുന്നേരം തിരി തെളിയുക.. “മാലിന്യ മുക്ത നാളെക്കായി യുവകേരളം” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്ത. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു നിർവഹിക്കും.  നിരവധി.പ്രൊജക്ടുകൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കേരള എക്സ്സൈസ് ഡിപ്പാർട്ട്മെന്റ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, നാഷണൽ ഹെൽത്ത്‌ മിഷൻ, വനിത ശിശു ക്ഷേമ വികസന വകുപ്പ്, […]

കോട്ടയം തിരുനക്കരയിൽ നടന്നു വരുന്ന ഹിന്ദു വിചാര സത്രം 27-ന് സമാപിക്കും.

  സ്വന്തം ലേഖകൻ കോട്ടയം: ഹിന്ദു ധർമ്മ പരിഷത്തിന്റെ പ്രഭാഷണ പരമ്പര ഹിന്ദു വിചാരണ സത്രത്തിന് തുടക്കമായി. 27-ന് സമാപിക്കും. തിരുനക്കര ക്ഷേത്ര മൈതാനത്ത് ശിവശക്തി ഓഡിറ്റോറിയത്തിലാണ് ഹിന്ദു വിചാർ സത്രം നടക്കുന്നത്. 23 വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്‌ഞാനാനന്ദതീർത്ഥപാദർ വിചാരണ സത്രം ഉദ്ഘാടനം ചെയ്തു. മനോരമ സർക്കുലേഷൻ വൈസ് പ്രസിഡന്റ് എം. രാജ ഗോപാലൻ നായർ അധ്യക്ഷനായിരുന്നു. ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ സംഘടനാ കാര്യദർശി വി.കെ. വിശ്വനാഥർ, ആർഷ വിദ്യാ സമാജ് ഡയറക്ടർ ആചാര്യ കെ.ആർ.മനോജ് , ആത്മജ […]

കുമാരസംഭവം വെള്ളിത്തിരയിൽ എത്തിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടു: കാളിദാസന്റെ കാവ്യഭാവനയിൽ വിരിഞ്ഞ കൃതിയുടെ ചലച്ചിത്രാവിഷ്ക്കാരം:

  സ്വന്തം ലേഖകൻ കോട്ടയം:1969 ഡിസംബർ 26 ന് വെള്ളിത്തിരയിലെത്തിയ കുമാരസംഭവത്തിന് ഇന്ന് 54 വർഷം പൂർത്തിയാവുന്നു. കാളിദാസന്റെ കാവ്യഭാവനയിൽ വിരിഞ്ഞ ഈ കൃതിയുടെ ചലച്ചിത്രാവിഷ്ക്കാരം അര നൂറ്റാണ്ടിനിപ്പുറവും ഒരു സുന്ദര സ്വപ്നം മലയാളിയുടെ ഓർമ്മയിൽ തങ്ങി നിൽക്കുന്നു. മലയാളചലച്ചിത്ര നിർമ്മാണ രംഗത്തെ പ്രമുഖമായ രണ്ടു ബാനറുകളായിരുന്നു മെരിലാൻ്റും ഉദയായും… സിനിമ നിർമ്മാണരംഗത്തും വിതരണരംഗത്തും ഇവർ തമ്മിൽ വർഷങ്ങളോളം നീണ്ടുനിന്ന മത്സരത്തിന്റെ യഥാർത്ഥ ഫലം കിട്ടിയത് കേരളത്തിലെ പ്രേക്ഷകർക്കായിരുന്നു. എല്ലാ തരം സിനിമകളും നിർമ്മിക്കുമായിരുന്നുവെങ്കിലും മെരിലാന്റ് പ്രധാനമായി പുണ്യപുരാണ ചിത്രങ്ങളിലും ഉദയ വടക്കൻപാട്ട് ചിത്രങ്ങളിലുമാണ് […]

മാർമല അരുവിലേക്ക് ഇറങ്ങുന്നതിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി;ഗ്രാമപഞ്ചായത്ത്, പൊലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, റവന്യൂ, ടൂറിസം തുടങ്ങിയ വകുപ്പുകളുടെ നിയന്ത്രണത്തിലാണ് ക്രമീകരണങ്ങള്‍ നടപ്പാക്കുന്നത്.

സ്വന്തം ലേഖിക ഈരാറ്റുപേട്ട : കണ്ണുകള്‍ക്ക് കുളിര്‍മയേകുന്ന മാര്‍മല അരുവിയിലെ വെള്ളച്ചാട്ടം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താൻ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്നു സുരക്ഷാ ജീവനക്കാരെ നിയമിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സന്ദര്‍ശന സമയം.   അരുവിക്കയത്തില്‍ ഇറങ്ങാൻ സന്ദര്‍ശകരെ അനുവദിക്കില്ല. ഗ്രാമപഞ്ചായത്ത്, പൊലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, റവന്യൂ, ടൂറിസം തുടങ്ങിയ വകുപ്പുകളുടെട നിയന്ത്രണത്തിലാണ് ക്രമീകരണങ്ങള്‍ നടപ്പാക്കുന്നത്. പ്രദേശത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചു.   അരുവി സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രവേശന പാസും ഏര്‍പ്പെടുത്തും. 10 വയസിന് മുകളിലുള്ള ഒരാള്‍ക്ക് 30 […]

പ്രതിഷേധ സമരങ്ങള്‍ക്കൊടുവിൽ ഫലം കണ്ടു. ഒടുവില്‍ പാലാ ടി.ബി. റോഡ് ടാറിംഗ് വേലകള്‍ തുടങ്ങി;നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടി.ബി.റോഡ് കുണ്ടും കുഴിയുമായി തകര്‍ന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ.

സ്വന്തം ലേഖിക. പാലാ :വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റും ഇതിനെതിരെ സമരവുമായി രംഗത്തുവന്നെങ്കിലും ആദ്യമൊന്നും റോഡിന്റെ ചുമതലയുള്ള നഗരസഭാ അധികാരികള്‍ വേണ്ട നടപടി സ്വീകരിച്ചിരുന്നില്ല. ഒടുവില്‍ ജനകീയ പ്രതിഷേധം കനത്തു.   ഭരണസമിതിയുടെ തൊഴിലാളി യൂണിയൻ തന്നെ തങ്ങളുടെ ഭരണനേതൃത്വത്തിനെതിരെ സമരവുമായി റോഡിലിറങ്ങി. കെ.ടി.യു.സി. ന്റെ നേതൃത്വത്തിലുള്ള സമരം നഗരസഭാ ഭരണതലത്തില്‍ത്തന്നെ അസ്വാരസ്യങ്ങള്‍സൃഷ്ടിച്ചു. ഇതിനുപിന്നാലെയാണ് ഇന്നലെ രാവിലെ റോഡ് ടാര്‍ ചെയ്യാൻ അധികാരികള്‍ അടിയന്തിര നടപടി സ്വീകരിച്ചത്.   ടി.ബി റോഡ് ഉള്‍പ്പെടെ ടാര്‍ ചെയ്യാൻ വൈകിയതിനു കാരണം മഴ മാറാൻ വൈകിയതാണെന്ന് നഗരസഭാ […]

നാഷണൽ ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കുമരകത്തുനിന്നുള്ള വിദ്യാർത്ഥികൾ യാത്ര തിരിച്ചു:

  സ്വന്തം ലേഖകൻ . കുമരകം. ഝാർഖണ്ഡിൽ നടക്കുന്ന നാഷണൽ ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കുമരകത്തു നിന്നുള്ള വിദ്യാർത്ഥികളും. എസ്.കെ.എം.എച്ച്.എസ്.എസ് വിദ്യാർഥികളാണ് ത്രോ ബോൾചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പുറപ്പെട്ടത്. ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 31- മത് സബ് ജൂനിയർ വിഭാഗം, 46- മത് സീനിയർ വിഭാഗത്തിലുമുള്ള നാഷണൽ ത്രോ ബോൾ ചാമ്പ്യൻഷിപ്പ് മത്സരമാണ് നടക്കുന്നത്. ഈ മാസം 27 മുതൽ 29 വരെയാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കുന്നതിനായി എസ്.കെ.എം.എച്ച്.ഈസ്.എസ്സിലെ കായിക താരങ്ങൾ സ്കൂളിലെ കായിക അധ്യാപകൻ പി.പി ഹരിയോടൊപ്പം എറണാകുളം റെയിൽവേ സ്റ്റേഷനിൽ […]