രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് പി ഓഫീസ് മാർച്ച് നടത്തി.
കോട്ടയം : യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കർ അധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ പ്രകടനം മുൻ ആഭ്യന്തരമന്ത്രി ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കി മുഖ്യപ്രഭാഷണം നടത്തി… കോട്ടയം കളക്ടറേറ്റിന് വാതിൽക്കൽ പ്രവർത്തകരെ പോലീസ് തടഞ്ഞു. മൂന്നുതവണ ജല പീരങ്കി അടിച്ചു.പിരിഞ്ഞു പോകാത്ത പ്രവർത്തകർ റോഡ് ഉപരോധിച്ചു തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.. അറസ്റ്റിനിടയിൽ നേരിയ സംഘർഷം പോലീസും പ്രവർത്തകരും തമ്മിൽ ഉണ്ടായി.
ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, രാഹുൽ മറിയപ്പള്ളി, ജിത്തു എബ്രഹാം, കൃഷ്ണകുമാർ, അനൂപ് അബൂബക്കർ, റിച്ചി സാം ലൂക്കോസ്, യദു സി നായർ, വിഷ്ണു വിജയൻ, സോബിച്ചൻ, ജിൻസൺ ചെറുമല ഋഷി പുന്നൂസ്,ആന്റോ ആന്റണി,അഭിലാഷ് ളാക്കാട്ടൂർ,ടോണി തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്യ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന സെക്രട്ടറി ജോർജ് പയസ്, വൈസ് പ്രസിഡന്റ് ഷിയാസ്,മോനു ഹരിദാസ് ജില്ലാ സെക്രട്ടറിമാരായ ബിനീഷ് ബെന്നി,ബിബിൻ,വസന്ത് തെങ്ങുംപള്ളി, അബു താഹിർ,സച്ചിൻ, അൻസു, അനു നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ ആദർശ്, രമിൻ, ജിബിൻ, ഷിനാസ്,ആൽബിൻതുടങ്ങിവർ പ്രസംഗിച്ചു