സേവാഭാരതിയുടെ ശബരി ഗിരീശ സേവാ നിലയം ഉദ്ഘാടനം ജനു:15 – ന്.
സ്വന്തം ലേഖകൻ
കോട്ടയം: സേവാഭാരതിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജിനടുത്ത് പണി കഴിപ്പിച്ച ശബരി ഗിരിശ സേവാ നിലയം ജനുവരി 15-ന് ഉദ്ഘാടനം ചെയ്യും. തുടർ ചികിത്സ ആവശ്യമുള്ള രോഗിക്കും കൂടെയുള്ളയാൾക്കും സൗജന്യ നിരക്കിൽ താമസിക്കാവുന്ന രീതിയിലാണ് കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്.
ഇത്തരം 30 മുറികളാണ ഇവിടെയുള്ളത്. ഇതിൽ ഒരു മുറി ഡോ. വന്ദന ഭാസന്റെ ഓർമയ്ക്കുള്ളതാണന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 15ന് രാവിലെ 10.45-ന് മുൻസുപ്രീം കോടതി ജഡ്ജി കെ.ടി.തോമസ് ഉദ്ഘാടനം നിർവഹിക്കും. സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് രവീന്ദ്രൻനായർ കെ. അദ്ധ്യക്ഷത വഹിക്കും.
ഡോ. ഇ.വി.കൃഷ്ണൻ നമ്പൂതിരി ആമുഖ പ്രസംഗം നടത്തും. പ്രജ്ഞാനന്ദതീർത്ഥപാദർ അനുഗഹ പ്രഭാഷണംനടത്തുo.
സേവാഭാരതി ഭാരവാഹികളായ രവീന്ദ്രൻ നായർ കെ, ഗോപാലകൃഷ്ണൻപി.പി., കൃഷ്ണൻ നമ്പൂതിരി, രണ രാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group