പാലത്തിന് മുകളിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞു:

  സ്വന്തം ലേഖകൻ കണ്ണൂർ : പഴയങ്ങാടി പാലത്തിന് മുകളിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞു. പാചക വാതക ടാങ്കറാണ് മറിഞ്ഞത്. പുലർച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. ബെം​ഗളൂരൂവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ടാങ്കർ ലോറി. അമിത വേ​ഗത്തിൽ മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലോറി ആദ്യം ടെമ്പോ ട്രാവലറിലാണ് ഇടിച്ചത്. തുടർന്ന് 2 കാറുകളിലും ഇടിച്ചു. ട്രാവലറിലുണ്ടായിരുന്ന എട്ട് പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

ശരദ് പവാറിന് വന്‍തിരിച്ചടി ; പാര്‍ട്ടി പേരും ചിഹ്നവും നഷ്ടമായി; യഥാര്‍ഥ എന്‍സിപി അജിത് പവാറിന്റെതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൽഹി: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ശരദ് പവാറിന് വന്‍ തിരിച്ചടി. അജിത് പവാറിന്റെ നേതൃത്വത്തിലള്ള എന്‍സിപിയാണ് ‘യഥാര്‍ഥ’എന്‍സിപിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എംഎല്‍എമാര്‍ കുടുതല്‍ പേരുടെ പിന്തുണ അജിത് പവാറിനൊപ്പമായതിനാല്‍ പാര്‍ട്ടി ചിഹ്നവും അജിത് പവാറിന് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ജൂലൈയിലാണ് എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ പക്ഷം ബിജെപി പാളയത്തില്‍ എത്തിയത്. രാജ്യസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ശരദ് പവാര്‍ വിഭാഗത്തോട് പുതിയ പേരും ചിഹ്നവും സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കൂട്ടിക്കൽ, പുതുപ്പള്ളി പഞ്ചായത്തുകളിൽ കൊടുംവരൾച്ച; മീനച്ചിലാറ്റിലും മണിമലയാറ്റിലും ഒഴുക്ക് ഇടമുറിഞ്ഞ സ്ഥിതി; ഭൂഗർഭ ജലനിരപ്പിലും കാര്യമായ കുറവ്; വാഹനങ്ങളിൽ കുടിവെള്ള വിതരണം ആരംഭിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ വിഭാഗം റിപ്പോർട്ട് കൈമാറി

എരുമേലി: കോട്ടയം ജില്ലയിൽ കൂട്ടിക്കൽ, പുതുപ്പള്ളി പഞ്ചായത്തുകളിൽ കൊടുംവരൾച്ച. പഞ്ചായത്തുകളിൽ വാഹനങ്ങളിൽ കുടിവെള്ള വിതരണം ആരംഭിക്കുന്നതിനു ജില്ലാ ദുരന്തനിവാരണ വിഭാഗം സർക്കാരിലേക്കു റിപ്പോർട്ട് കൈമാറി. സർക്കാരിന്റെ നിർദേശവും ഫണ്ടും കിട്ടുന്ന മുറയ്ക്കു ശുദ്ധജല വിതരണം ആരംഭിക്കുമെന്നു ജില്ലാ ദുരന്തനിവാരണ വിഭാഗം അധികൃതർ അറിയിച്ചു. വരൾച്ച രൂക്ഷമായതോടെ മീനച്ചിലാറ്റിലും മണിമലയാറ്റിലും മിക്ക സ്ഥലങ്ങളിലും ഒഴുക്ക് ഇടമുറിഞ്ഞ സ്ഥിതിയിലാണ്. ചെക്ക് ഡാമുകൾ ഇല്ലാത്ത ഭാഗങ്ങളിൽ ചാലുകൾ പോലെയാണ് ഒഴുക്ക്. മീനച്ചിലാറിൽ പലഭാഗത്തും ഒഴുക്ക് നിലച്ച നിലയാണ്. ആറ്റിലെ ജലനിരപ്പ് കണ്ടെത്തുന്നതിനു ഹൈഡ്രോളജി വകുപ്പ് സ്ഥാപിച്ച സ്കെയിലുകളിലും ജലനിരപ്പ് […]

സിനിമാ സ്റ്റൈലില്‍ അപകടകരമായ രീതിയില്‍ കാറോടിച്ചത് മറിയപ്പള്ളി മുതല്‍ ചിങ്ങവനം വരെ അഞ്ച് കിലോമീറ്ററോളം ദൂരം; കാര്‍ സ്റ്റണ്ടിന് കാരണം ദമ്പതികൾ തമ്മിലുള്ള വഴക്ക്; ലഹരിയില്‍ യുവതിയുടെയും യുവാവിന്റെയും പരാക്രമം പൊലീസിനെ വട്ടംചുറ്റിച്ചത് മണിക്കൂറുകളോളം

കോട്ടയം: ചിങ്ങവനത്ത് അശ്രദ്ധമായി വാഹനമോടിച്ച്‌ ഭീതി പരത്തിയ യുവാവും യുവതിയും പൊലീസിനെ വട്ടംചുറ്റിച്ചത് ഏറെ നേരം. ഇരുവരും തമ്മിലുള്ള തർക്കമാണ് പ്രശ്നത്തിന് വഴിവെച്ചതെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുക്കുന്നതിടെ അക്രമാസക്തരായ ഇരുവരും നാട്ടുകാർക്കും പൊലീസിനുമെതിരെ വാക്കുതർക്കമുണ്ടായി. യുവാവിനെ ഏറെ നേരത്തെ മല്‍പിടുത്തത്തിനൊടുവിലാണ് കാറില്‍ നിന്നിറക്കി കസ്റ്റഡിയിലെടുത്തത്. ഇരുവരും കഞ്ചാവിന്റെ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. റോഡിലൂടെ അമിതവേഗതയില്‍ കാറോടിച്ച്‌ ഏറെ നേരം അരക്ഷിതാവസ്ഥ സൃഷ്ടിച്ച ഇവർ അപകടങ്ങളില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കായംകുളം സ്വദേശി അരുണ്‍, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. എംസി റോഡില്‍ കോട്ടയം മറിയപള്ളി […]

ഓൾ ഇന്ത്യ പോസ്റ്റൽ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി കുമരകം സ്വദേശി ; മെഡൽ നേടിയത് 55 കിലോഗ്രാം ബോഡി ബിൽഡിംഗ് വിഭാഗത്തിൽ

കുമരകം : പൂനെയിൽ നടന്ന 37-ാമത് ഓൾ ഇന്ത്യ പോസ്റ്റൽ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കി കുമരകം സ്വദേശി അരുൺ കെ.പി. വെയിറ്റ് ലിഫ്റ്റിംഗ്, ബോഡി ബിൽഡിംഗ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ കേരളം ഉൾപ്പെടെ പതിനഞ്ചോളം സർക്കിളുകളിൽ നിന്നുള്ള നൂറ്റി അൻപതോളം മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു.ഇതിൽ കേരള സർക്കിളിനെ പ്രതിനിധീകരിച്ച് 55 കിലോഗ്രാം ബോഡി ബിൽഡിംഗ് വിഭാഗത്തിലാണ് അരുൺ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. വൈക്കം സ്വദേശിയായ ബോഡി ബിൽഡിംഗ് ട്രെയിനർ ഡൊമനിക് സാവിയോയാണ് അരുണിനെ മത്സരത്തിനായി പരിശീലനം നൽകിയത്. കുമരകം 12-ാം […]

എം സി റോഡില്‍ കോട്ടയം ചിങ്ങവനത്ത് കഞ്ചാവ് ലഹരിയില്‍ കാര്‍ ഓടിച്ച്‌ അപകടം ഉണ്ടാക്കി ദമ്പതികള്‍; നിരവധി വാഹനങ്ങളില്‍ ഇടിച്ച ശേഷം നിർത്താതെ പോയ കാർ റോഡിന് നടുവില്‍ ക്രെയിൻ ഇട്ട് തടഞ്ഞ് പൊലീസ്; കാറിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

കോട്ടയം: എം സി റോഡില്‍ കോട്ടയം മറിയപള്ളി മുതല്‍ ചിങ്ങവനം വരെ കഞ്ചാവ് ലഹരിയില്‍ അശ്രദ്ധമായി കാർ ഓടിച്ച്‌ അപകടം ഉണ്ടാക്കിയ ദമ്പതികള്‍ കസ്റ്റഡിയില്‍. കായംകുളം സ്വദേശി അരുണ്‍, ഇയാളുടെ ഭാര്യയും കർണാടക സ്വദേശിയുമായ ധനുഷ എന്നിവരാണ് പിടിയിലായത്. നിരവധി വാഹനങ്ങളില്‍ ഇടിച്ച ശേഷം നിർത്താതെ പോയ കാർ പിന്തുടർന്ന് ക്രെയിൻ റോ‌ഡിന്റെ കുറുകെ നിർത്തിയിട്ട ശേഷമാണ് ചിങ്ങവനം പൊലീസ് കാറിലുള്ള ദമ്പതികളെ പിടികൂടിയത്. കാറില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അമിത വേഗത്തില്‍ […]

കുമരകം – ചേര്‍ത്തല റൂട്ടില്‍ രാത്രി എട്ടു മണിക്ക് ശേഷമുള്ള സ്വകാര്യ ബസുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ മുടക്കുന്നതായി പരാതി ; ഇതെ തുടർന്ന് യാത്രാക്കാര്‍ വലയുന്നു

  കുമരകം: കുമരകത്തു നിന്ന് ചേർത്തലയ്ക്ക് ബസുകള്‍ രാത്രി സർവീസ് മുടക്കുന്നതായി ആക്ഷേപം. 8 മണിക്ക് ശേഷമുള്ള സ്വകാര്യ ബസ് സർവീസ് ആണ് യാതൊരു മുന്നറിയിപ്പുമില്ലാതെ മുടക്കുന്നത്.   കോണത്താറ്റ് പാലം നിർമ്മാണം നടക്കുന്നതിനാല്‍ ചേർത്തല, വൈക്കം റൂട്ടുകളില്‍ സർവീസ് നടത്തുന്ന ബസുകള്‍ പാലത്തിന്റെ ഇുരുഭാഗത്തും നിന്നാണ് സർവീസുകള്‍ നടത്തുന്നത്. കോട്ടയം ഭാഗത്തുനിന്നും കുമരകത്തേക്ക് അവസാന സർവീസ് എത്തുമ്ബോള്‍ ചേർത്തല, വൈക്കം റൂട്ടുകളില്‍ സർവീസ് മുടങ്ങുന്നത് യാത്രക്കാരെ   ഏറെ വലയ്ക്കുകയാണ്. കവണാറ്റിൻകര, ചീപ്പുങ്കല്‍, കൈപ്പുഴമുട്ട്, വെച്ചൂർ, ഉല്ലല തുടങ്ങിയ പ്രദേശങ്ങളിലുള്ള നിരവധി യാത്രക്കാരാണ് […]

വലിയ വാഹനങ്ങൾക്ക് നിരോധനമുള്ള ഗുരുമന്ദിരം റോഡിൽ നിരോധനം വകവെയ്ക്കാതെ കണ്ടെയ്നർ ലോറി; മണിക്കൂറോളം ഗതാഗത കുരുക്കിൽ കുമരകം 

  കുമരകം: ഗുരുമന്ദിരം റാേഡിലൂടെ കടന്നുപോകാൻ ശ്രമിച്ച കണ്ടെയ്നർ ലോറി കുരുക്കിലായി. വലിയ വാഹനങ്ങൾക്ക് നിരോധനമുള്ള ഗുരുമന്ദിരം കോണത്താ റ്റ് പാലം താൽക്കാലിക റോഡിലൂടെ രാത്രിയുടെ ഇരുളിൽ അനധികൃതമായി കടന്നുപോകാൻ ശ്രമിച്ച കണ്ടെയ്നർ ലോറി കുരുങ്ങി. മുന്നോട്ടും പിന്നോട്ടും പോകാൻ കഴിയാതെ മണിക്കൂറോളം റോഡ് ബ്ലോക്കായി. ഇന്ന് രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. പത്തുമണിയാേടെ പോലീസ് എത്തി കണ്ടെയ്നർ കടത്തിവിട്ടാണ് ബ്ലാേക്ക് ഒഴിവാക്കിയത്. രാത്രിയുടെ മറവിൽ ഭാരവണ്ടികൾ ഇതുവഴി കടന്നുപോകുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ചരക്ക് ലോറികളും സ്വകാര്യ റിസോർട്ടുകളിലേക്കും മറ്റും കുടിവെള്ളം […]

കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് അനുബന്ധ സാധനങ്ങൾ വിതരണം ചെയ്തു ; ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് മന്ദിരം മുണ്ടകപ്പാടം ചെയർമാൻ ജോർജ് വർഗീസിന് സ്ട്രക്ചർ നൽകി ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ, മാങ്ങാനം മുണ്ടകപ്പാടം അഗതിമന്ദിരത്തിലെ പാലിയേറ്റീവ് യൂണിറ്റിലേക്ക് പാലിയേറ്റീവ് അനുബന്ധസാധനങ്ങൾ വിതരണം ചെയ്തു. മാങ്ങാനം മുണ്ടകപ്പാടം അഗതിമന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് മന്ദിരം മുണ്ടകപ്പാടം ചെയർമാൻ ജോർജ് വർഗീസിന് സ്ട്രക്ചർ നൽകി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങിൽ നർക്കോട്ടിക് സെല്‍ ഡിവൈഎസ്പി ജോൺ.സി, മാത്യുപോൾ (എ.ഡി.എൻ.ഓ ജനമൈത്രി), അമ്പിളി വി.ബി ( ജനമൈത്രി പിങ്ക് ബീറ്റ് ഓഫീസർ) എന്നിവരും പങ്കെടുത്തു

കോട്ടയം ജില്ലയിൽ നാളെ (07 / 02/2024) കിടങ്ങൂർ, മണർകാട്, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (07/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ നാളെ 7-1-24 ചങ്ങനാശ്ശേരി ഇല : സെക്ഷന്റെ പരിധിയിൽ വരുന്ന കുട്ടൻ പേരൂർ, കാന്താരി, അസംപ്ഷൻ, കോപ് ടാക് , അസംപ്ഷൻ HT , എസ്സ് ബി കോളേജ് HT, QRS , മോർക്കുളങ്ങര ബൈപ്പാസ് , മുക്കാടൻ, മധുമൂല, പാലത്ര BSNL , ആത്തക്കുന്ന്, റിലയൻസ്, മോർ , മറ്റത്തിൽ, വേഴക്കാട്, IDBI, ടൗൺഹാൾ, SB കോളേജ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 […]