
കുമരകം: കുമരകത്തു നിന്ന് ചേർത്തലയ്ക്ക് ബസുകള്‍ രാത്രി സർവീസ് മുടക്കുന്നതായി ആക്ഷേപം. 8 മണിക്ക് ശേഷമുള്ള സ്വകാര്യ ബസ് സർവീസ് ആണ് യാതൊരു മുന്നറിയിപ്പുമില്ലാതെ മുടക്കുന്നത്.
കോണത്താറ്റ് പാലം നിർമ്മാണം നടക്കുന്നതിനാല്‍ ചേർത്തല, വൈക്കം റൂട്ടുകളില്‍ സർവീസ് നടത്തുന്ന ബസുകള്‍ പാലത്തിന്റെ ഇുരുഭാഗത്തും നിന്നാണ് സർവീസുകള്‍ നടത്തുന്നത്. കോട്ടയം ഭാഗത്തുനിന്നും കുമരകത്തേക്ക് അവസാന സർവീസ് എത്തുമ്ബോള്‍ ചേർത്തല, വൈക്കം റൂട്ടുകളില്‍ സർവീസ് മുടങ്ങുന്നത് യാത്രക്കാരെ
ഏറെ വലയ്ക്കുകയാണ്. കവണാറ്റിൻകര, ചീപ്പുങ്കല്‍, കൈപ്പുഴമുട്ട്, വെച്ചൂർ, ഉല്ലല തുടങ്ങിയ പ്രദേശങ്ങളിലുള്ള നിരവധി യാത്രക്കാരാണ് രാത്രിയില്‍ ജോലികഴിഞ്ഞ് മടങ്ങിപ്പോകുവാൻ എത്തുമ്ബോള്‍ ബസില്ലാത്തതു മൂലം ഏറെ വിഷമിക്കുന്നത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







