Spread the love

കോട്ടയം: എം സി റോഡില്‍ കോട്ടയം മറിയപള്ളി മുതല്‍ ചിങ്ങവനം വരെ കഞ്ചാവ് ലഹരിയില്‍ അശ്രദ്ധമായി കാർ ഓടിച്ച്‌ അപകടം ഉണ്ടാക്കിയ ദമ്പതികള്‍ കസ്റ്റഡിയില്‍.

video
play-sharp-fill

കായംകുളം സ്വദേശി അരുണ്‍, ഇയാളുടെ ഭാര്യയും കർണാടക സ്വദേശിയുമായ ധനുഷ എന്നിവരാണ് പിടിയിലായത്.

നിരവധി വാഹനങ്ങളില്‍ ഇടിച്ച ശേഷം നിർത്താതെ പോയ കാർ പിന്തുടർന്ന് ക്രെയിൻ റോ‌ഡിന്റെ കുറുകെ നിർത്തിയിട്ട ശേഷമാണ് ചിങ്ങവനം പൊലീസ് കാറിലുള്ള ദമ്പതികളെ പിടികൂടിയത്. കാറില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അമിത വേഗത്തില്‍ ട്രാഫിക് നിയമങ്ങള്‍ അടക്കം ലംഘിച്ചായിരുന്നു ഇവർ കാർ ഓടിച്ചത്. അശ്രദ്ധമായ ഡ്രെെവിംഗിനെ തുടർന്ന് നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പിന്നാലെ പൊലീസ് സ്റ്റേഷന് സമീപത്തെ റോഡില്‍ ക്രെയിൻ ഉപയോഗിച്ച്‌ കാർ തടയുകയായിരുന്നു.

കാറില്‍ നിന്ന് ഇറങ്ങാൻ ഇരുവരും തയ്യാറായിരുന്നില്ല. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ചാണ് ഇവരെ കാറില്‍ നിന്ന് വലിച്ചിറക്കി പൊലീസ് ജീപ്പിലേക്ക് മാറ്റിയത്. പിടിയിലാകുന്ന സമയത്ത് ഇവർ ലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ലഹരി ഉപയോഗിച്ച്‌ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാണ് നിലവില്‍ ദമ്പതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.