കോട്ടയം ജില്ലയിൽ നാളെ (31/ 01/2024) കുമരകം, ഈരാറ്റുപേട്ട, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (31/01/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (31.01.2024)K- ഫോൺ വർക്ക് ഉള്ളതിനാൽ 10am മുതൽ 1pm വരേ PMC, പ്രൈവറ്റ് സ്റ്റാൻഡ് ഭാഗങ്ങളിലും HT ലൈൻ വർക്ക് ഉള്ളതിനാൽ 9am മുതൽ 6pm വരെ മരുതുംപാറ, ആലപ്പി ലാറ്റക്സ് എന്നീ ട്രാൻസ്ഫോർമർ പരിധികളിലും വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ 11KV ലൈനിലെ ടച്ചിങ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ തീക്കൊയി പഞ്ചായത്ത്പടി, കല്ലേക്കുളം, SBT, […]

JC കോട്ടയം സൗത്തിന്റെ 2024 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ,പ്രൊജക്റ്റുകളുടെ ഉദ്ഘാടനവും ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA നിർവഹിച്ചു.

  JC കോട്ടയം സൗത്തിന്റെ 2024 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രൊജക്റ്റുകളുടെ ഉത്ഘാടനവും ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA നിർവഹിച്ചു.   പ്രസിഡന്റ് സുനിൽ ജോസഫ്, സെക്രട്ടറി റിന്നിട് കുര്യൻ ജോൺ , JC മുൻ നാഷണൽ ട്രെയിനെർ ചെറിയാൻ വർഗീസ്, സോൺ വൈസ് പ്രസിഡന്റ് പൂജാ വെങ്കിട്ട്, ബെറ്റി കുര്യൻ , pT രാജു, ഷാജിലാൽ, ലക്ഷ്മി നായർ തോമസ് ഫിലിപ്പ്,. സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

കേന്ദ്ര സർക്കാരിന്റെ “സ്വച്ചതാ പക്കഡ” കാമ്പയിൻ;ഇൻകംടാക്സ് അധികൃതർ കുട്ടികളുടെ ലൈബ്രറി പാർക്കിൽ മരങ്ങൾ വെച്ചു പിടിപ്പിച്ചു

കോട്ടയം: കേന്ദ്ര സർക്കാർ ‘സ്വച്ചതാ പക്കഡ ‘കാമ്പയിന്റെ ഭാഗമായി കോട്ടയം ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് അധികൃതർ കുട്ടികളുടെ ലൈബ്രറി പാർക്കിൽ മരങ്ങൾ വെച്ചു പിടിപ്പിച്ചു.   ഇൻകംടാക്സ് ജോയിന്റ് കമ്മീഷണർ സി.ഒ ഫ്രാൻസിസ്, അസിസ്റ്റന്റ് കമ്മീഷണർ റാംകുമാർ, ഇൻകടാക്സ് ഓഫീസർ ജോർജ് ഡാനിയൽ.കു ട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ പബ്ലിക്  ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്ത്, എക്സിക്യൂട്ടീവ് സെക്രട്ടറി കെ.സി വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

കെഎം മാണിക്ക് ഉണ്ടായിരുന്നു ആർക്കും പകർത്താനാവാത്ത വൈഭവം: അഡ്വ.കെ. അനിൽകുമാർ

കോട്ടയം : കെഎം മാണിക്ക് ഉണ്ടായിരുന്നത് ആർക്കും പകർത്താനാവാത്ത വൈഭവം ആയിരുന്നുവെന്ന് സി പി എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ അനിൽകുമാർ. കെഎം മാണി സ്മൃതി ദിനത്തിൻ്റെ ഭാഗമായി കേരള കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടമ്പലം ശാന്തി ഭവൻ അന്തേവാസികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   കർഷകത്തൊഴിലാളികൾക്ക് ചരിത്രത്തിലാദ്യമായി പെൻഷൻ ഏർപ്പെടുത്തിയ ധനമന്ത്രി ആയിരുന്നു കെഎം മാണി. അതിൻറെ ചൂടുപിടിച്ചാണ് കേരളം ക്ഷേമം പെൻഷനുകൾ പിന്തുടർന്നു വന്നത്. ഇത് കേരളത്തെ പട്ടിണി രഹിത സംസ്ഥാനമാക്കിയതായും അദ്ദേഹം […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ; പോക്സോ കേസിൽ യുവാവിനെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടൂർ, പൂവത്തോട്, അമ്പാറനിരപ്പ് ഭാഗത്ത് കൊട്ടാരത്തിൽത്താഴെ വീട്ടിൽ ഇമ്മാനുവെൽ (24) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മേലുകാവ് സ്റ്റേഷൻ എസ്.എച്ച്.ഓ ഉമറുൽ ഫാറൂഖ് എം.ടി, എസ്.ഐ വിഷ്ണു വി.വി, എ.എസ്.ഐ മാരായ തങ്കമ്മ കെ.എ, ജിനു കെ.ആർ, സി.പി.ഓ അനീഷ് കെ.സി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് […]

മണ്ഡലകാലം കഴിഞ്ഞ് രണ്ടാഴ്ച്ച പിന്നിട്ടിട്ടും പൊൻകുന്നം സെൻട്രൽ ജംഗ്ഷനിലെ ഫുഡ്പാത്തിൽ അയ്യപ്പഭക്തർക്ക് ചുക്ക് കാപ്പി വിതരണം ചെയ്യാൻ സ്ഥാപിച്ച ഷെഡ് പൊളിച്ചു മാറ്റാതെ അധികൃതർ; ഗതാഗതകുരുക്കിൽ വീർപ്പുമുട്ടി നഗരം

സ്വന്തം ലേഖകൻ പൊൻകുന്നം: മണ്ഡലകാലം കഴിഞ്ഞ് രണ്ടാഴ്ച്ച പിന്നിട്ടിട്ടും പൊൻകുന്നം നഗരത്തിൽ സെൻട്രൻ ജംഗ്ഷനിലെ ഫുഡ്പാത്തിൽ അയ്യപ്പഭക്തർക്ക് ചുക്ക് കാപ്പി വിതരണം ചെയ്യാൻ സ്ഥാപിച്ച ഷെഡ് പൊളിച്ചു മാറ്റിയില്ല. ഇതോടെ ഫുഡ്പാത്തിലൂടെ നടക്കേണ്ട വഴിയാത്രക്കാർ റോഡിലിറങ്ങി നടക്കാൻ തുടങ്ങി’ ഇവിടെ സ്ഥാപിച്ച താൽകാലിക ഷെഡ് പൊളിച്ചു മാറ്റാത്തത് മൂലം കാൽനടയാത്രക്കാരും വാഹന യാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പൊൻകുന്നത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷനിൽ യാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കുന്നത് മൂലം അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. മണ്ഡലകാലം കഴിഞ്ഞ് രണ്ടാഴ്ച്ച പിന്നിട്ടിട്ടും അധികൃതർ ഇത് പൊളിച്ചു […]

ജോലി നഷ്ടപ്പെടാൻ കാരണം യുവാവ് ആണെന്നതിലുള്ള വിരോധം; കൊട്ടടിക്കുന്ന് സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ പൊൻകുന്നം : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് തെക്കേത്തുകവല ഭാഗത്ത് , വരവുകാലായിൽ വീട്ടിൽ മണിക്കുട്ടൻ എന്ന് വിളിക്കുന്ന രതീഷ് വി.ജി (39) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടുകൂടി ചിറക്കടവ് കളമ്പുകാട്ട് കവല ഭാഗത്ത് വെച്ച് ബൈക്കിൽ വരികയായിരുന്ന ചിറക്കടവ് കൊട്ടടിക്കുന്ന് സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും, കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. രതീഷിന് സ്ഥിരമായി ഉണ്ടായിരുന്ന തടിപ്പണി നഷ്ടപ്പെടാൻ ഇടയായത് യുവാവ് […]

കടം നൽകിയ പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കം; യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പാലാ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ പാലാ : കടംകൊടുത്ത പണം തിരികെ ചോദിച്ച യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഇളനാട് ഭാഗത്ത് വാഴക്കാലായിൽ വീട്ടിൽ സിജോ തോമസ് (27) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞമാസം പാലാ സ്വദേശികളായ യുവാക്കളെ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും, ഹെൽമെറ്റ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ മൂക്കിന്റെ പാലത്തിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. യുവാക്കൾ കടം നൽകിയ പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ഇവർ […]

കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും കണക്കാണ്; ജീവിക്കണമെങ്കില്‍ പ്രധാനമന്ത്രിയുടെ ഔദാര്യം വേണ്ട സ്ഥിതി; കേരളത്തില്‍ മുഖ്യമന്ത്രിയായിരിക്കുന്നത് കൊള്ളക്കാരനെന്ന് പി സി ജോര്‍ജ്

കോട്ടയം: കേരളത്തില്‍ കൊള്ളക്കാരനാണ് മുഖ്യമന്ത്രിയായിരിക്കുന്നതെന്നും എല്‍ഡിഎഫും യുഡിഎഫും ഒരുതട്ടിലാണ് പ്രവർത്തിക്കുന്നതെന്നും പി സി ജോർജ്. കൊള്ളയ്ക്ക് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയാണെന്നും പി സി ജോർജ് ആരോപിച്ചു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും കണക്കാണ്. ഇവിടെ മനുഷ്യന് ജീവിക്കണമെങ്കില്‍ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഔദാര്യം വേണ്ട സ്ഥിതിയാണ്. മഹാകൊള്ളക്കാരൻ ഇവിടെ മുഖ്യമന്ത്രിയായി ഇരിക്കുന്നു. ആ കൊള്ളക്കാരന്റെ ബി ടീമായി വി ഡി സതീശനും. വ്യക്തിപരമായി സതീശനെ ഇഷ്ടമാണ്. എന്നാല്‍ രാഷ്ട്രീയമായി നോക്കുമ്ബോള്‍ വലിയ കുഴപ്പമാണ്. ഇപ്പോള്‍ കേരളത്തില്‍ ആകെ ഒരു പ്രതിപക്ഷമേയുള്ളൂ, അത് നമ്മുടെ ഗവർണറാണ്.

മുത്തോലി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 30 മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തിൽ കുഷ്ഠരോഗ ബോധവത്കരണ യജ്ഞം നടന്നു

  മുത്തോലി പഞ്ചായത്തിലെ കുടുബാരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ സ്പർശ് മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 ന് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രജ്ജിത് ജി. മീനാ ഭവൻ ഉത്ഘാടനം ചെയ്തു.   വിഷയാവതരണം മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr. ഗിരി വിഷ്ണു നടത്തി. സ്പർശ് പ്രതിജ്ജ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഷംസീർ ചൊല്ലി കൊടുത്തു. കുഷ്ഠരോഗത്തെയും, ക്ഷയ രോഗത്തെയും കുറിച്ചുള്ള വിഷയാവതരണം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ് നടത്തി. മറ്റ് ആരോഗ്യ വിഭാഗം ജീവനക്കാരും പൊതു ജനങ്ങളും […]