
കുമരകം : പൂനെയിൽ നടന്ന 37-ാമത് ഓൾ ഇന്ത്യ പോസ്റ്റൽ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കി കുമരകം സ്വദേശി അരുൺ കെ.പി.
വെയിറ്റ് ലിഫ്റ്റിംഗ്, ബോഡി ബിൽഡിംഗ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ കേരളം ഉൾപ്പെടെ പതിനഞ്ചോളം സർക്കിളുകളിൽ നിന്നുള്ള നൂറ്റി അൻപതോളം മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു.ഇതിൽ കേരള സർക്കിളിനെ പ്രതിനിധീകരിച്ച് 55 കിലോഗ്രാം ബോഡി ബിൽഡിംഗ് വിഭാഗത്തിലാണ് അരുൺ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. വൈക്കം സ്വദേശിയായ ബോഡി ബിൽഡിംഗ് ട്രെയിനർ ഡൊമനിക് സാവിയോയാണ് അരുണിനെ മത്സരത്തിനായി പരിശീലനം നൽകിയത്.
കുമരകം 12-ാം വാർഡിൽ കല്ലിപ്പുറം വീട്ടിൽ പൊന്നച്ചൻ- ഗിരിജ ദമ്പതികളുടെ മകനാണ് അരുൺ.സഹോദരി: അർച്ചന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


