കോട്ടയം ജില്ലയിൽ നാളെ (31/ 01/2024) കുമരകം, ഈരാറ്റുപേട്ട, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (31/ 01/2024) കുമരകം, ഈരാറ്റുപേട്ട, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (31/01/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (31.01.2024)K- ഫോൺ വർക്ക് ഉള്ളതിനാൽ 10am മുതൽ 1pm വരേ PMC, പ്രൈവറ്റ് സ്റ്റാൻഡ് ഭാഗങ്ങളിലും HT ലൈൻ വർക്ക് ഉള്ളതിനാൽ 9am മുതൽ 6pm വരെ മരുതുംപാറ, ആലപ്പി ലാറ്റക്സ് എന്നീ ട്രാൻസ്ഫോർമർ പരിധികളിലും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീക്കോയി സെക്ഷൻ പരിധിയിൽ 11KV ലൈനിലെ ടച്ചിങ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ തീക്കൊയി പഞ്ചായത്ത്പടി, കല്ലേക്കുളം, SBT, ബുഷ്, നല്ലുവേലിൽ സോമിൽ, കാരയ്ക്കാട് സ്കൂൾ, ചങ്ങാടക്കടവ്, വട്ടികൊട്ട, പൊന്തനാപറമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 31/1/2024 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇൻഡ്യാർ, മുത്തോലി, മരോട്ടി ചുവട്, പുലിയന്നൂർ, അരുണാപുരം, സെൻ്റ് തോമസ് കോളേജ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നീ ഭാഗങ്ങളിൽ നാളെ (31/01/24) രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുരുത്തി, പാറക്കൽ കടവ്, ചന്ദനത്തിൽ കടവ്, എന്നീ ട്രാൻസ്ഫോർമർ പരിധി നാളെ(31/1/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മുതലപ്ര ട്രാൻസ്ഫോർമറിൽ നിന്നുള്ള ലൈനിൽ 31 -01 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുറോഡ് No 1,No 2 ,SC കവല,പാലമറ്റം, മാടത്താനി, വെങ്കോട്ട, എന്നീ ട്രാൻസ്‌ഫോർമറിൽ നാളെ (31-01-24)രാവിലെ 9:30 മുതൽ 5 മണി വരെയും വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലും , മാലൂർകാവ് ട്രാൻസ്‌ഫോർമറിലും ഭാഗികമായി വൈദ്യുതി മുടങ്ങും.