കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും കണക്കാണ്; ജീവിക്കണമെങ്കില്‍ പ്രധാനമന്ത്രിയുടെ ഔദാര്യം വേണ്ട സ്ഥിതി; കേരളത്തില്‍ മുഖ്യമന്ത്രിയായിരിക്കുന്നത് കൊള്ളക്കാരനെന്ന് പി സി ജോര്‍ജ്

കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും കണക്കാണ്; ജീവിക്കണമെങ്കില്‍ പ്രധാനമന്ത്രിയുടെ ഔദാര്യം വേണ്ട സ്ഥിതി; കേരളത്തില്‍ മുഖ്യമന്ത്രിയായിരിക്കുന്നത് കൊള്ളക്കാരനെന്ന് പി സി ജോര്‍ജ്

കോട്ടയം: കേരളത്തില്‍ കൊള്ളക്കാരനാണ് മുഖ്യമന്ത്രിയായിരിക്കുന്നതെന്നും എല്‍ഡിഎഫും യുഡിഎഫും ഒരുതട്ടിലാണ് പ്രവർത്തിക്കുന്നതെന്നും പി സി ജോർജ്.

കൊള്ളയ്ക്ക് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയാണെന്നും പി സി ജോർജ് ആരോപിച്ചു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും കണക്കാണ്. ഇവിടെ മനുഷ്യന് ജീവിക്കണമെങ്കില്‍ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഔദാര്യം വേണ്ട സ്ഥിതിയാണ്. മഹാകൊള്ളക്കാരൻ ഇവിടെ മുഖ്യമന്ത്രിയായി ഇരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ കൊള്ളക്കാരന്റെ ബി ടീമായി വി ഡി സതീശനും. വ്യക്തിപരമായി സതീശനെ ഇഷ്ടമാണ്. എന്നാല്‍ രാഷ്ട്രീയമായി നോക്കുമ്ബോള്‍ വലിയ കുഴപ്പമാണ്. ഇപ്പോള്‍ കേരളത്തില്‍ ആകെ ഒരു പ്രതിപക്ഷമേയുള്ളൂ, അത് നമ്മുടെ ഗവർണറാണ്.