പണം മുടക്കി സിനിമ നിർമ്മിച്ച വ്യക്തിക്കും പാട്ടെഴുതിയ ആൾക്കും പാടിയ ഗായകനും ഇല്ലാത്ത അവകാശം സംഗീത സംവിധായകനുമാത്രം കൈവരുന്നതെങ്ങിനെയാ ? ഇളയരാജയുടെ റോയൽറ്റി കേസ് കോടതി കയറുമ്പോൾ….

കോട്ടയം: തമിഴ് ചലച്ചിത്ര വേദിയിലെ എന്റെ ഇഷ്ട സംഗീത സംവിധായകനാണ് ഇളയരാജ. യുഗപ്രഭാവന്മാരായ കെ.വി.മഹാദേവനും എം.എസ്.വിശ്വനാഥനും മഹാമേരുക്കൾ പോലെ തമിഴ് ചലച്ചിത്ര സംഗീത ലോകത്ത് നിറഞ്ഞ് നിൽക്കുന്ന കാലത്താണ് തമിഴകത്തിന്റെ തനതു ഗ്രാമീണ ശീലുകളുകളുമായി ഇളയരാജ “അന്നക്കിളി ” എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തുന്നത്. തമിഴ് ജനത അന്നേ വരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത പുതിയ പുതിയ സിംഫണികളിലൂടെ നാദബ്രഹ്മത്തിന്റെ ഒരു മാസ്മരിക ലോകം തന്നെ സൃഷ്ടിച്ചെടുത്തു കൊണ്ട് ഇളയരാജ അക്ഷരാർത്ഥത്തിൽ തമിഴകത്ത് ഒരു ഇളയരാജാവായി തീരുന്നത് സംഗീത പ്രേമികൾ വിസ്മയത്തോടെയാണ് നോക്കി നിന്നത്. തമിഴ്നാട്ടിൽ നിന്നും തുടങ്ങിയ […]

കോട്ടയം ലോക്‌സഭ മണ്ഡലം 44.83% പോളിംഗ്: ഉച്ചകഴിഞ്ഞ് 2 മണി വരെ നിയമസഭ മണ്ഡലങ്ങൾ തിരിച്ച് പോളിംഗ് ശതമാനം .

  – പിറവം-43.91 – പാലാ- 43.52 – കടുത്തുരുത്തി-43.05 – വൈക്കം-47.41 – ഏറ്റുമാനൂർ-45.40 – കോട്ടയം- 45.50 – പുതുപ്പള്ളി-45.61 മൊത്തം വോട്ടർമാർ: 12,54,823 പോൾ ചെയ്ത വോട്ട്: 562616 പുരുഷന്മാർ: 289778-47.69% സ്ത്രീകൾ: 272835-42.14% ട്രാൻസ്‌ജെൻഡർ: 3-20.00%

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറിയെന്ന ആരോപണത്തെ തുടര്‍ന്ന് പോളിങ് സ്‌റ്റേഷന് മുന്നില്‍ സംഘര്‍ഷം: സംഭവം കോട്ടയ്ക്കൽ

  കോട്ടക്കൽ :എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറിയെന്ന ആരോപണത്തെ തുടര്‍ന്ന് പോളിങ് സ്‌റ്റേഷന് മുന്നില്‍ സംഘര്‍ഷം. കോട്ടക്കല്‍ ഗവ. രാജാസ് എച്ച്എസ്എസിന് സമീപമാണ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വാഗ്വാദവും സംഘര്‍ഷവും രൂക്ഷമായതിനെ തുടര്‍ന്ന് മലപ്പുറം ഡിവൈഎസ്പി പി ഷംസിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി. ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളിലൊന്നാണ് ഇത്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ പ്രശ്‌ന ബാധിത ബൂത്തുകളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വെബ് കാസ്റ്റിങ്ങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സേനയേയും […]

കോട്ടയം ലോക്‌സഭ മണ്ഡലം 33.17% പോളിങ്: ഉച്ചയ്ക്ക് 12 – ന് നിയമസഭ മണ്ഡലങ്ങൾ തിരിച്ച് ശതമാന കണക്ക്.

  – പിറവം-32.03 – പാലാ- 31.47 – കടുത്തുരുത്തി- 31.44 – വൈക്കം-34.51 – ഏറ്റുമാനൂർ-34.05 – കോട്ടയം- 34.44 – പുതുപ്പള്ളി-34.81 മൊത്തം വോട്ടർമാർ: 12,54,823 പോൾ ചെയ്ത വോട്ട്: 416248 പുരുഷന്മാർ: 215891-35.53% സ്ത്രീകൾ: 200355-30.95% ട്രാൻസ്‌ജെൻഡർ: 2 -13.33%

അടൂരിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ തെരുവ് നായ കടിച്ചു: ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  അടൂർ :വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ തെരുവ് നായ കടിച്ചു. അടൂർ മണക്കാല പോളിടെക്നിക് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീയുടെ നേരെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. സ്ത്രീയെ അടൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ വോട്ടുചെയ്യാനെത്തിയപ്പോഴാണ് തെരുവ് നായ കടിച സംഭവമുണ്ടായത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് രാവിലെ 11.15 ന് പോളിംഗ് ശതമാനം: മണ്ഡലം തിരിച്ച്

  1. തിരുവനന്തപുരം-25.66 2. ആറ്റിങ്ങല്‍-27.81 3. കൊല്ലം-25.94 4. പത്തനംതിട്ട-26.67 5. മാവേലിക്കര-26.76 6. ആലപ്പുഴ-27.64 7. കോട്ടയം-26.41 8. ഇടുക്കി-26.12 9. എറണാകുളം-25.92 10. ചാലക്കുടി-27.34 11. തൃശൂര്‍-26.41 12. പാലക്കാട്-27.60 13. ആലത്തൂര്‍-26.19 14. പൊന്നാനി-23.22 15. മലപ്പുറം-24.78 16. കോഴിക്കോട്-25.62 17. വയനാട്-26.81 18. വടകര-25.08 19. കണ്ണൂര്‍-27.26 20. കാസര്‍ഗോഡ്-26.33

കുരങ്ങന്റെ വികൃതിയിൽ വലഞ്ഞ് കുമരകത്തുകാർ: ബോട്ടുജെട്ടിയിലെ കടകളിൽ കയറി മിഠായി എടുത്തു തിന്നു.

  കുമരകം: ഒരു കുരങ്ങന്റെ വികൃതിയിൽ നട്ടംതിരിയുകയാണ് കുമരകത്തെ ജനങ്ങൾ. ഇന്നലെ ഉച്ചകഴിഞ്ഞാണ് ബോട്ടുജെട്ടി ഭാഗത്ത് കുരങ്ങൻ എത്തിയത്. കടകളിൽ കയറി സാധാനങ്ങൾ കൈക്കലാക്കുകയാണ് കുരങ്ങന്റെ ഏറ്റവും വലിയ വീക്ക്നസ്. ഇന്നലെ ഉച്ച കഴിഞ്ഞ് മുന്നു മണിയോടെ എത്തിയ കുരങ്ങൻ ഭരണി തുറന്നു മുട്ടായി എടുത്തു കൊണ്ടുപോകുകയും സമീപത്തെ മരത്തിൽ ചാടി കളിക്കുകയും ചെയ്യുകയാണ്. ജെട്ടിയിലെ അനിയൻ കുഞ്ഞിൻ്റെ കടയിൽ നിന്നുമാണ നാരങ്ങാ മിഠായി എടുത്തത്. വാനരൻ അടുത്തുള്ള മറ്റു പല കടകളിലും എത്തി ഇത്തരത്തിൽ ഭരണിയിൽ കൈയിട്ട് മിഠായി എടുത്തു തിന്നു. ശേഷം […]

ശ്രേയസ് ചില്ലറക്കാരനല്ല: ചിന്നഗ്രഹങ്ങളെ കണ്ടെത്തി ഇന്ത്യ ബുക്ക് സ് ഓഫ് റെക്കാർഡ്സിൽ ഇടം നേടിയ ഏഴാം ക്ലാസ് വിദ്യാർഥിയെ അനുമോദിച്ചു.

  ബ്രഹ്മമംഗലം: ചിന്നഗ്രഹങ്ങളെ കണ്ടെത്തി ഇന്ത്യ ബുക്ക് സ് ഓഫ് റെക്കാർഡ്സിൽ ഇടം നേടിയ ഏഴാം ക്ലാസ് വിദ്യാർഥി ഏനാദി തെക്കേച്ചിറ ഗിരീഷ് ചിഞ്ചു ദമ്പതികളുടെ മകൻ ശ്രേയസിനെ ബ്രഹ്മമംഗലം ഈസ്റ്റ് എസ് എൻ ഡി പി ശാഖാ യോഗത്തിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. യൂണിയൻ സെക്രട്ടറി എസ്. ഡി.സുരേഷ്ബാബു അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ പി. കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ശ്രേയസിനെ ഉപഹാരം നൽകി അനുമോദിച്ചു. സെക്രട്ടറി വി.സി. സാബു, വൈസ് പ്രസിഡന്റ്‌ സി.വി. ദാസൻ,പി. വി.സുരേന്ദ്രൻ,മോഹൻദാസ്, പ്രകാശൻമൂഴിക്കാരോട്ട്, ബീനപ്രകാശ്, […]

പത്തനംതിട്ടയില്‍ തന്‍റേത് ഉറപ്പായ വിജയമാണന്ന് തോമസ്ഐസക്. രാജ്യത്ത് ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തും.

  തിരുവനന്തപുരം: 2004ന് സമാനമായ വിജയം സംസ്ഥാനത്ത് ഇടത് പക്ഷം നേടുമെന്ന് തോമസ് ഐസക്. പത്തനംതിട്ടയില്‍ തന്‍റേത് ഉറപ്പായ വിജയമാണ്. രാജ്യത്ത് ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തും. പത്തനംതിട്ടയില്‍ ത്രികോണ മത്സരമില്ല. പത്തനംതിട്ടയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. കേന്ദ്ര ഏജന്‍സികള്‍ വര്‍ഷങ്ങളായി പിറകെ നടക്കുന്നു എന്നിട്ട് എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.

പോളിംഗ് ഉദ്യോഗസ്ഥർ മുതൽ സുരക്ഷാ ജീവനക്കാർ വരെ സ്ത്രീകൾ ; കോട്ടയത്ത് ആകെ 81 വനിതാ പോളിങ് ബൂത്തുകൾ

സ്വന്തം ലേഖകൻ കോട്ടയം ജില്ലയിൽ 81 വനിതാ പോളിങ് ബൂത്തുകൾ (പിങ്ക് പോളിംഗ് സ്റ്റേഷൻ) പൂർണ്ണമായും വനിതകൾ നിയന്ത്രിക്കും. 81 ബൂത്തുകൾ പൂർണമായും വനിതകൾ നിയന്ത്രിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകൾ. 9 നിയോജക മണ്ഡലങ്ങളിലും 9 വീതം ബൂത്തുകൾ ആണ് പൂർണമായും വനിതകൾ നിയന്ത്രിക്കുക. 9 യുവ പോളിങ് ബൂത്തുകൾ. എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു ബൂത്ത് യുവാക്കളായ പോളിങ് ഓഫീസർമാർ നിയന്ത്രിക്കുന്നു. 39 വയസിനു താഴെയുള്ള ഉദ്യോഗസ്ഥരായിരിക്കും ഇവിടെ പോളിങ് ജോലികൾ നിർവഹിക്കുക.