play-sharp-fill
പണം മുടക്കി സിനിമ നിർമ്മിച്ച വ്യക്തിക്കും പാട്ടെഴുതിയ ആൾക്കും പാടിയ ഗായകനും ഇല്ലാത്ത അവകാശം സംഗീത സംവിധായകനുമാത്രം കൈവരുന്നതെങ്ങിനെയാ ? ഇളയരാജയുടെ റോയൽറ്റി കേസ് കോടതി കയറുമ്പോൾ….

പണം മുടക്കി സിനിമ നിർമ്മിച്ച വ്യക്തിക്കും പാട്ടെഴുതിയ ആൾക്കും പാടിയ ഗായകനും ഇല്ലാത്ത അവകാശം സംഗീത സംവിധായകനുമാത്രം കൈവരുന്നതെങ്ങിനെയാ ? ഇളയരാജയുടെ റോയൽറ്റി കേസ് കോടതി കയറുമ്പോൾ….

കോട്ടയം: തമിഴ് ചലച്ചിത്ര വേദിയിലെ എന്റെ ഇഷ്ട സംഗീത
സംവിധായകനാണ് ഇളയരാജ. യുഗപ്രഭാവന്മാരായ കെ.വി.മഹാദേവനും എം.എസ്.വിശ്വനാഥനും മഹാമേരുക്കൾ പോലെ തമിഴ് ചലച്ചിത്ര സംഗീത ലോകത്ത് നിറഞ്ഞ് നിൽക്കുന്ന കാലത്താണ് തമിഴകത്തിന്റെ തനതു ഗ്രാമീണ ശീലുകളുകളുമായി ഇളയരാജ “അന്നക്കിളി ” എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തുന്നത്.

തമിഴ് ജനത അന്നേ വരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത പുതിയ പുതിയ സിംഫണികളിലൂടെ നാദബ്രഹ്മത്തിന്റെ ഒരു മാസ്മരിക ലോകം തന്നെ സൃഷ്ടിച്ചെടുത്തു കൊണ്ട് ഇളയരാജ അക്ഷരാർത്ഥത്തിൽ തമിഴകത്ത് ഒരു ഇളയരാജാവായി തീരുന്നത് സംഗീത പ്രേമികൾ വിസ്മയത്തോടെയാണ്
നോക്കി നിന്നത്.

തമിഴ്നാട്ടിൽ നിന്നും
തുടങ്ങിയ ആ തേരോട്ടം തെലുഗു , മലയാളം ,കന്നട ,
ഹിന്ദി ഭാഷകളിലൂടെ മുന്നേറി ഒരു വൻമരം പോലെ ഭാരതമാകെ പടർന്നു പന്തലിച്ചു.
” ഓളങ്ങളി” ലെ
“തുമ്പി വാ തുമ്പക്കുടത്തിൽ….”
“യാത്ര” യിലെ
“യമുനേ നിന്നുടെ നെഞ്ചിൽ
നിറയെ കാർനിറമെന്തേ..” “മൂന്നാംപക്കം ” എന്ന ചിത്രത്തിലെ
” ഉണരുമീ ഗാനം ….. ”
“പപ്പയുടെ സ്വന്തം അപ്പൂസ് ”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്ന ചിത്രത്തിലെ “ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളി ….”
“അഥർവ്വ ” ത്തിലെ “പുഴയോരത്തിൽ
പൂന്തോണിയെത്തീലാ…..”
“മംഗളം നേരുന്നു ” എന്ന ചിത്രത്തിലെ
“അല്ലിയിളം പൂവോ
ഇല്ലിമുളം തേനോ ….. ”
തുടങ്ങി എത്രയോ മനോഹര ഗാനങ്ങളാണ് ഈ സംഗീത സംവിധായകൻ മലയാളഭാഷയ്ക്ക് സംഭാവന ചെയ്തിട്ടുള്ളത് .

ഉണ്ടിരിക്കുന്ന ആർക്കോ പണ്ടൊരു വിളി കേട്ടു എന്നു പറഞ്ഞതുപോലെ ഇത്രയും സൗഭാഗ്യങ്ങളൊക്കെ കൈ വന്നപ്പോൾ ഇളയരാജയുടെ തലയിൽ ചില പുതിയ ചിന്തകൾ രൂപം കൊള്ളാൻ തുടങ്ങിയെന്ന് തോന്നുന്നു .
താനാണ് സംഗീതത്തിന്റെ അവസാന വാക്കെന്നും തന്നേക്കാൾ വലിയ ഒരു സംഗീത സംവിധായകൻ ഭൂമിയിൽ ജനിച്ചിട്ടില്ലെന്നുമൊക്കെ അദ്ദേഹത്തിന് ഒരു പക്ഷേ തോന്നിയിട്ടുണ്ടാകാം.
അതിന്റെ പ്രതിഫലനമെന്നോണം അഹങ്കാരത്തിന്റെ ആദ്യ വെടി പൊട്ടിയത് ദക്ഷിണേന്ത്യയുടെ വാനമ്പാടിയായ ചിത്രയുടേയും പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണത്തിന്റേയും നേരെയായിരുന്നു.

താൻ സംഗീതം പകർന്ന ഗാനങ്ങൾ ഗാനമേളകളിൽ പാടണമെങ്കിൽ റോയൽറ്റി ആവശ്യപ്പെട്ടുകൊണ്ടുള്ള ഇളയരാജയുടെ പ്രസ്താവന സംഗീതപ്രേമികളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു .
അടുത്തകാലത്ത്

ഈ അവകാശ പ്രശ്നം മദ്രാസ് ഹൈക്കോടതിയുടെ മുമ്പിൽ എത്തുകയുണ്ടായി.
താൻ എല്ലാവരേക്കാളും മുകളിലാണെന്നുള്ള ഹൈക്കോടതിയിൽ ഇളയരാജ നടത്തിയ പ്രസ്താവന അദ്ദേഹത്തിൻ്റെ അഹങ്കാരം കാണിക്കുന്നതിൻ്റേയും സംഗീതരംഗത്ത് അദ്ദേഹം ആർജ്ജിച്ചെടുത്ത സൽപ്പേരിന് കളങ്കം ചാർത്താനും മാത്രമേ ഉപകരിച്ചുള്ളൂ.
ഒരു സ്വകാര്യകമ്പനി വാങ്ങിയ പാട്ടുകളുടെ പകർപ്പവകാശത്തെക്കുറിച്ചുള്ള ഹർജിയിലാണ് അദ്ദേഹത്തിന്റെ ഈ വിചിത്രവാദം.

സംഗീതകമ്പനിയായ എക്കോ നൽകിയ അപ്പീലിൽ, ഇളയരാജ സംഗീതം നൽകിയ പാട്ടുകളിൽ ഉള്ള അവകാശം അദ്ദേഹത്തിന് മാത്രമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി.
വരികളില്ലാതെ പാട്ടുകൾ ഇല്ലെന്നും , അതിനാൽ ഗാനരചയിതാവിനും ഗായകനും വേണമെങ്കിൽ പാട്ടുകളുടെ മേലുള്ള അവകാശം ഉന്നയിക്കാമെന്നും മദ്രാസ് ഹൈക്കോടതി ജസ്റ്റിസ്
ആർ മഹാദേവൻ , ജസ്റ്റീസ് സാദിഖ് പാഷ എന്നിവർ അഭിപ്രായപ്പെടുകയുണ്ടായി .
ഇനി നമുക്ക് ഒരു ചലച്ചിത്ര ഗാനത്തിന്റെ പിറവിയുടെ
പിന്നാമ്പുറങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. കോടികളുടെ മുതൽമുടക്കുമായാണ് ഒരു നിർമ്മാതാവ് സിനിമ പിടിക്കാൻ ഇറങ്ങിത്തിരിക്കുന്നത്.
ഈ നിർമ്മാതാവ് ഇല്ലെങ്കിൽ നടനില്ല നടിയില്ല സംവിധായകനില്ല
ഗാനരചയിതാവില്ല

സംഗീത സംവിധായകനില്ല ഗായികാ ഗായകരില്ല എന്നു വേണ്ട വിതരണക്കാരനും തിയേറ്റർ ഉടമയും വരെ ഒരു നിർമ്മാതാവിനോട് എതെല്ലാമോ തരത്തിൽ എങ്ങനെയെല്ലാമോ കടപ്പെട്ടിരിക്കുന്നു.
അത്തരം ഒരു നിർമ്മാതാവിന്റെ മനസ്സിലാണ് സിനിമ എന്ന ആശയം ആദ്യം രൂപം കൊള്ളുന്നത്.
അദ്ദേഹം അതിനു പറ്റിയ ഒരു സംവിധായകനെ പിന്നീട് കണ്ടെത്തുന്നു.
നിർമ്മാതാവും സംവിധായകനും കൂടിയാവും മിക്കതും സിനിമയ്ക്കുള്ള ഒരു കഥ തിരഞ്ഞെടുക്കുന്നത്.

കഥ കണ്ടെത്തി കഴിഞ്ഞാൽ പിന്നെ ആ കഥ അഭ്രപാളിയിലേക്ക് പകർത്താൻ മികച്ച സാങ്കേതിക വിദഗ്ദ്ധർക്കുള്ള അന്വേഷണമായി.
അതിന്റെ ഒരു ഭാഗമായിട്ടാണ് കഥാസന്ദർഭങ്ങൾക്കനുസൃതമായ ഗാനങ്ങളൊരുക്കാൻ ഗാനരചയിതാവും
സംഗീതം പകരാൻ സംഗീതസംവിധായകനും പാട്ടുകൾ പാടാൻ ഗായികാ ഗായകന്മാരുമെല്ലാം എത്തുന്നത്.
സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും ഇവർക്കെല്ലാം ലക്ഷങ്ങളുടെ പ്രതിഫലം നിർമ്മാതാവ് കൊടുക്കേണ്ടതുണ്ട് എന്നുള്ളതാണ് ഏറെ രസകരം.
ചുരുക്കത്തിൽ ഒരു സിനിമ സാക്ഷാത്ക്കരിക്കപ്പെടുന്നതിന്റെ അനേകം സാങ്കേതിക വിദ്ഗ്ദ്ധരിൽ ഒരാൾ
മാത്രമാണ് സംഗീത സംവിധായകൻ .

അത്തരത്തിലുള്ള ഒരു സംഗീത സംവിധായകനാണ് ,
താൻ പാട്ടുകൾക്ക് സംഗീതം കൊടുത്തു എന്ന ഒറ്റ കാരണത്താൽ വീണ്ടും റോയൽറ്റിയും പകർപ്പവകാശവും ആവശ്യപ്പെടുന്നത്.
ഇത് അംഗീകരിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്.
പാട്ടുകള്‍ എഴുതിയ
ഓ എൻ വിക്കും ,
ബിച്ചു തിരുമലയ്ക്കും

എം ഡി രാജേന്ദ്രനുമൊന്നുമില്ലാത്ത അവകാശം ഇളയരാജയ്ക്ക് മാത്രം എങ്ങനെയാണ് കൈവരുന്നത് …?
മലയാളത്തിലെ ദേവരാഗങ്ങളുടെ ശില്പി എന്നറിയപ്പെട്ടിരുന്ന ദേവരാജൻ മാസ്റ്ററും ഇശൈ മന്നൻ എം.എസ് വിശ്വനാഥനുമൊക്കെ എടുത്തു പറഞ്ഞിട്ടുള്ള ഒരു പ്രധാന വസ്തുത ,ഒരു ഗാനത്തിന്റെ വിജയത്തിൽ അറുപത് ശതമാനവും അതിന്റെ വരികളിലാണെന്നാണ്. അതായത് സംഗീതത്തേക്കാളും ആലാപനത്തേക്കാളും സാഹിത്യത്തിനാണ് പ്രാധാന്യം
എന്നവർ അടിവരയിട്ട് പറഞ്ഞിരിക്കുന്നു .
അറുപതുകളിലും എഴുപതുകളിലും പുറത്തു വന്ന മലയാളഗാനങ്ങൾ ഇന്നും അനശ്വരമായി നില നിൽക്കുന്നതിൽ നിന്നും

ആ സാരസ്വത രഹസ്യം പകൽ പോലെ വ്യക്തമാകുന്നുണ്ടല്ലോ?
പണം മുടക്കി സിനിമ നിർമ്മിച്ച വ്യക്തിക്കും പാട്ടെഴുതിയ ആൾക്കും പാടിയ ഗായകനും ഇല്ലാത്ത അവകാശം സംഗീത സംവിധായകനുമാത്രം കൈവരുന്നതെങ്ങിനെയാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ഒരിക്കൽ പ്രതിഫലം സ്വീകരിച്ചതിനുശേഷം പൊതുജന സമക്ഷത്തിലേക്ക് സമർപ്പിക്കുന്ന ഏതൊരു കലാരൂപത്തിനും പിന്നീട് കോപ്പിറൈറ്റ് ആവശ്യപ്പെടുന്നത് കലയെ സ്നേഹിക്കുന്ന ഒരു കലാകാരനും ഉചിതമല്ലെന്നറിയുക.

അതിൽ നിന്നും ലഭിക്കുന്ന മുപ്പത് വെള്ളിക്കാശിനേക്കാൾ എത്രയോ മഹത്തരമാണ് കാലാകാലങ്ങളോളം
ലഭിക്കുന്ന യശസ്സും ആത്മസംതൃപ്തിയുമെന്ന്
ഈ സംഗീത സംവിധായകൻ മനസ്സിലാക്കിയിരുന്നെങ്കൽ .
പ്രിയപ്പെട്ട ഇളയരാജ… താങ്കളോടുള്ള എല്ലാ ബഹുമാനങ്ങളോടേയും ആദരവോടേയും പറയട്ടെ …..,
ദയവു ചെയ്ത് താങ്കൾ ഈ പിടിവാശി പിൻവലിക്കുക. കലയും സംഗീതവുമെല്ലാം ദൈവാനുഗ്രഹമായിട്ടാണു് സംഗീത ലോകത്തെ മഹാത്മാക്കളായിരുന്ന പൂർവ്വസൂരികൾ നെഞ്ചിലേറ്റി ആരാധിച്ചിരുന്നത്.
ഷഡ്കാല ഗോവിന്ദമാരാരുടെ ആലാപന മാധുര്യം അനുഭവിച്ചറിഞ്ഞ സാക്ഷാൽ ത്യാഗരാജ ഭാഗവതർ പാടിയതോർമ്മയില്ലേ …..

“എന്തരോ മഹാനുഭാവലൂ അന്തരിഗി വന്ദനമൂ…