വായിൽ തോന്നുന്നത് ഓട്ടോയ്ക്കു കൂലി: നഗരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പിടിച്ചുപറി
സ്വന്തം ലേഖകൻ കോട്ടയം: നിയമവും നീതിയും കാറ്റിൽപറത്തി വായിൽതോന്നുന്നത് ഓട്ടോയ്ക്കു കൂലിയായി വാങ്ങി നഗരത്തിൽ ഓട്ടോഡ്രൈവർമാരുടെ പിടിച്ചുപറി. മിനിമം കൂലിയിൽ ഓടിയെത്താവുന്ന സ്ഥലത്തു പോലും വായിൽ തോന്നുന്ന കൂലിയാണ് ഈടാക്കുന്നത്. ഇന്ന് നാഗമ്പടം എസ്ച്ച് ആശുപത്രിയിൽ നിന്നും ശാസ്ത്രി റോഡ് കെ.എസ്.ഇ.ബി ജംഗ്ഷൻ വരെ വരുന്നതിനു 30 രൂപയണ് ഓട്ടോഡ്രൈവർ ആവശ്യപ്പെട്ടത്. നഗരത്തിൽ സർവീസ് നടത്തുന്ന കെ.എൽ 05 എ.സി 3993 -ാം നമ്പർ ഓട്ടോറിക്ഷയാണ് യാത്രക്കാരനിൽ നിന്നും അമിത കൂലി ആവശ്യപ്പെട്ടത്. 500 മീറ്ററിൽ താഴെ ദൂരം മാത്രമാണ് എസ്.എച്ച് ആശുപത്രിയിൽ നിന്നും ശാസ്ത്രി റോഡിലെ കെ.എസ്.ഇ.ബി […]