നാട്ടകത്തെ പാടശേഖരത്തിൽ അഗ്നിതാണ്ഡവം: 310 ഏക്കറിൽ തീപിടിച്ചു
സ്വന്തം ലേഖകൻ കോട്ടയം: കൊയ്യ്ത്തു നടന്ന് കൊണ്ടിരിക്കുന്ന നാട്ടകത്തെ 310 ഏക്കറുള്ള ഗ്രാവ് – ചേക്കക്കേരി – നാടൻകേരി പാടശേഖരങ്ങൾക്ക് തീ പിടിച്ചു. 80 ശതമാനത്തോളം കൊയ്യ്ത്ത് കഴിഞ്ഞ പാടത്ത് 70 ടണ്ണോളം നെല്ല് കൂട്ടിയിട്ടിരുന്നു. ക്യഷിക്കാരുടെയും, നാട്ടുകാരുടെയും, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെയും സഹകരണത്തോടെ തൂമ്പ് മുറിച്ച് പാടത്തേക്ക് വെള്ളം കയറ്റുകയും തുടർന്ന് അഗ്നിശമന സേന പടർന്ന് പിടിച്ച തീ കെടുത്തി നെല്ല് സംരക്ഷിച്ചു. മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതി ജനകീയ കൂട്ടായ്മ അംഗമായ ബി.ശശികുമാർ പ്രസിഡൻ്റായുള്ള പാടശേഖര സമിതിയാണ് പതിനഞ്ചിൽകടവ് ബൈപ്പാസ് […]