ലോക് ഡൗണിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും 2700 കിലോമീറ്ററുകൾ താണ്ടി അവരെത്തി ജോധ്പൂരിൽ..! വിഷുദിനത്തിൽ ആശുപത്രിക്കിടക്കയിൽ വച്ച് അരുൺ കണികണ്ടത് അമ്മയേയും ഭാര്യയേയും ; നാട് കാക്കുന്ന ജവാന്റെ ജീവനുവേണ്ടി പ്രാർത്ഥനയോടെ രാജ്യം

ലോക് ഡൗണിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും 2700 കിലോമീറ്ററുകൾ താണ്ടി അവരെത്തി ജോധ്പൂരിൽ..! വിഷുദിനത്തിൽ ആശുപത്രിക്കിടക്കയിൽ വച്ച് അരുൺ കണികണ്ടത് അമ്മയേയും ഭാര്യയേയും ; നാട് കാക്കുന്ന ജവാന്റെ ജീവനുവേണ്ടി പ്രാർത്ഥനയോടെ രാജ്യം

സ്വന്തം ലേഖകൻ

മുണ്ടക്കയം: വൈറൽ അണുബാധയെ തുടർന്ന് ഗില്ലൻ ബാരി സിൻഡ്രോം രോഗവുമായി ജോധ്പൂരിൽ എയിംസ് ആശുപത്രിയിൽ അരുൺ കുമാറിനെ കാണാൻ കേരളത്തിൽ നിന്നും അമ്മയും ഭാര്യയും എത്തി. 2700 കിവോമീറ്റുകൾ താണ്ടിയാണ് അവർ ജോധ്പൂരിലെത്തിയത്.

് ആശുപത്രി കിടക്കയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന അരുൺ കുമാർ തനിക്ക് വേണ്ടപ്പെട്ടവരെ കണ്ടപ്പോൾ മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി. ബി.എസ്.എഫ് ജവാനായ പനക്കച്ചിറ സ്വദേശി നെടുവപ്പള്ളിൽ എൻ.വി. അരുൺകുമാറാണ് വൈറൽ അണുബാധയെ തുടർന്നുണ്ടായ ഗില്ലൻ ബാരി സിൻഡ്രോമെന്ന രോഗവുമായി ജോധ്പൂരിലെ എയിംസിൽ ചികിത്സയിൽ കഴിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷു ദിനത്തിൽ രാവിലെ എട്ടോടെയാണു അമ്മയും ഭാര്യയും അരുൺകുമാറിന്റെ അടുത്ത് എത്തിയത്. അരുൺ കുമാറിന്റെ അമ്മ ഷീലാമ്മ വാസൻ, ഭാര്യ പാർവതി എന്നിവർ തീവ്രപരിചരണ വിഭാഗത്തിൽ കയറി അരുണിനെ കണ്ടു.

ബന്ധുക്കളെ കണ്ട ശേഷം അരുണിന്റെ നിലയിൽ മാറ്റങ്ങൾ ഉണ്ടായതായും മരുന്നുകളോടു പ്രതികരിച്ചു തുടങ്ങിയെന്നും എയിംസ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

ശരീരത്തിന്റെ ഞരമ്പുകൾ തളരുന്ന രോഗം ഗുരുതരമായതോടെ ചികിത്സിക്കുന്ന ഡോക്ടറാണു ബന്ധുക്കളെ അരുൺകുമാറിന്റെ അടുത്തേക്ക് അയക്കണം എന്നു നിർദേശിച്ചത്. തുടർന്നു ജില്ലാ കലക്ടർ യാത്രാ പാസ് നൽകുകയായിരുന്നു.

തുടർന്ന് ശനിയാഴ്ച രാത്രി 10.30നു ഇവർ മുണ്ടക്കയത്ത് നിന്നും പുറപ്പെടുകയായിരുന്നു. ബന്ധു രാജേഷ്, ഡ്രൈവർ ശ്രീനാഥ്, കൃഷ്ണപ്രസാദ് എന്നിവരാണ് ഒപ്പം ഉണ്ടായിരുന്നത്.