കോട്ടയത്ത് 50000 വിഷു കിറ്റ് നൽകി സേവാഭാരതി : പ്രതിദിനം മൂന്നുനേരം അന്നമൂട്ടുന്നത് 10000 പേരെ

കോട്ടയത്ത് 50000 വിഷു കിറ്റ് നൽകി സേവാഭാരതി : പ്രതിദിനം മൂന്നുനേരം അന്നമൂട്ടുന്നത് 10000 പേരെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് ഭീതിയിലുള്ള സമൂഹത്തിന് ആത്മവിശ്വാസം പകർന്ന്, നിസ്വാർഥ സേവനവുമായി സേവാഭാരതി. അശരണർക്കും ആലംബമില്ലാത്തവർക്കും സമൂഹത്തിലെ എല്ലാവിഭാഗങ്ങൾക്കും സഹായവുമായി സേവാഭരതി പ്രവർത്തർ സക്രിയരാണ്.

ജില്ലയിൽ വിവിധ പഞ്ചായത്തുകളിലായി 50000 വിഷുക്കിറ്റുകൾ സേവാഭാരതി വിതരണം ചെയ്തു. പച്ചക്കറി, പലവ്യഞ്ജന കിറ്റുകളാണ് വാർഡുതല സംയോജകന്മർ അർഹരായവരുടെ വീടുകളിൽ എത്തിച്ചുനല്കിയത്.സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ.ഇ.പി.കൃഷ്ണൻ നമ്പൂതിരി, വിഭാഗ് സേവാ പ്രമുഖ് ജി.സജീവ്, ജില്ലാ സെക്രട്ടറി എം.എ.രാജീവ്, ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: ജോർജ് കുര്യൻ, ജില്ലാ പ്രസിഡന്റ് അഡ്വ: നോബിൾ മാത്യു തുടങ്ങിയവർ വിഷുക്കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചു കേന്ദ്രങ്ങളിലെ സമൂഹ അടുക്കളകളിൽനിന്ന് ദിവസവും 10308 പേർക്ക് മൂന്നുനേരം ഭക്ഷണം നല്കിവരുന്നു. 4000-ലേറെ പേർക്കാണ് അവശ്യ മരുന്നുകൾ എത്തിച്ചു നൽകിയത്.

കുടിവെള്ള ക്ഷാമമുള്ള പഞ്ചായത്തുകളിൽ വാഹനങ്ങളിൽ വെള്ളം സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.

ആശുപത്രികളിലേക്കും ബന്ധപ്പെട്ട മറ്റ് അവശ്യ കാര്യങ്ങൾക്കും പോകേണ്ടവർക്ക് ആംബുലൻസുകളും മറ്റ് വാഹന സൗകര്യവും ക്രമീകരിച്ച് നൽകിവരുന്നു. 7500-ലേറെ ആളുകളാണ് ഈ സൗകര്യം ഉപയോഗിച്ചത്.

വിദേശത്തുള്ളവരുടെ അഭ്യർഥനപ്രകാരം അവരുടെ വീടുകളിലെ സ്ഥിതി അന്വേഷിക്കാനും പ്രായമായ മാതാപിതാക്കൾക്ക് വേണ്ട സഹായം എത്തിച്ചു നല്കിവരുന്നു. ഇത്തരം പതിനായിരത്തിലേറെ കേസുകളാണ് കൈകാര്യം ചെയ്തത്.

സേവാ ഭാരതിയുടെ സഹയത്തിന് ഹെൽപ് ഡെസ്കിൽ വിളിക്കാം. ഫോണ്: 9744339705, 9526705594.