കൊറോണക്കാലത്ത് ശുചീകരണവുമായി അയർക്കുന്നത്ത് യുത്ത് കോൺഗ്രസ്

കൊറോണക്കാലത്ത് ശുചീകരണവുമായി അയർക്കുന്നത്ത് യുത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് ശുചീകരണ പ്രവർത്തനങ്ങളുമായി അയർക്കുന്നത്തെ യൂത്ത് കോൺഗ്രസ്.

യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിലാണ് വിഷു ദിനത്തിൽ അയർക്കുന്നത്തും , ടൗണിൻ്റെ പരിസരങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അലക്‌സ് മാത്യുവിന്റെ നേതൃത്വത്തിൽ ജോയിസ് കൊറ്റത്തിൽ,ജിജി നാഗമറ്റം, ഷാൻ ജോൺ, തോമസ്കുട്ടി ഇല്ലത്തുപറമ്പിൽ,റിഷി ഒറവക്കൽ, ആകാശ് അമയന്നൂർ, വർഗ്ഗീസ്, സജി,കുര്യൻ, റോഷൻ ജെയിംസ്,ബിറ്റു ആറുമാനൂർ, നിഖിൽ ടോമി തുടങ്ങിയവർ പങ്കെടുത്തു.

യൂത്ത് കോൺഗ്രസ് അയർക്കുന്നം മണ്ഡലം കമറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.