play-sharp-fill

ട്രഷറി തട്ടിപ്പ് സമഗ്ര അന്വേഷണം വേണം : എൻ ജി ഒ അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: വഞ്ചിയൂർ ട്രഷറി തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എൻ. ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡൻറ് രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ. അസോസിയേഷൻ കോട്ടയം ജില്ലാ ട്രഷറിയ്ക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് ഭരണത്തിൽ സാമ്പത്തിക തട്ടിപ്പുകൾ ആവർത്തിക്കുകയാണെന്നും, ഭരണക്കാരുടെ ഒത്താശയോടെ നടക്കുന്ന ഇത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് കാലം മറയാക്കി ക്കൊണ്ട് ട്രഷറി ജീവനക്കാരൻ 2 കോടിയോളം വെട്ടിപ്പ് […]

നിയമലംഘകർക്ക് ഇനി ഓൺലൈനായി പിഴ അടയ്ക്കാം: പി.ഒ.എസ് മിഷ്യനുമായി മോട്ടോർ വാഹന വകുപ്പ് : ഡിജിറ്റൽ കേസും ഡിജിറ്റൽ പിഴയും റെഡി

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന് ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ ഡിജിറ്റലായി കേസെടുക്കാനും പിഴയൊടുക്കാനും സൗകര്യമുള്ള പി.ഒ.എസ് മെഷീനുകൾ ലഭ്യമാക്കി. ഒരു സ്ക്വാഡിന് ഒന്ന് വീതം നിലവിൽ ആറ് മെഷീനുകളാണ് ലഭിച്ചിരിക്കുന്നത് . നിയമലംഘനങ്ങളുടെ ഫോട്ടോ എടുക്കാനും വാഹനങ്ങളുടെയും ഡ്രൈവിംഗ് ലൈസൻസുകളുടെ യും കേന്ദ്രീകൃത ഓൺലൈൻ സംവിധാനങ്ങളിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കാനും ഈ ആപ്ലിക്കേഷൻ വഴി പരിശോധന ഉദ്യോഗസ്ഥർക്ക് സാധിക്കും. നിയമലംഘനം നടത്തുന്ന വാഹനം രാജ്യത്ത് എവിടെ രജിസ്റ്റർ ചെയ്തതാണെങ്കിലുംവാഹനത്തെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർക്ക് ലഭ്യമാകുന്ന രീതിയിലാണ് […]

കോട്ടയം ജില്ലയിൽ കൂടുതൽ വാർഡുകൾ കണ്ടെയ്ന്‍മെന്‍റ് സോണിൽ : ആകെ 94 കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

സ്വന്തം ലേഖകൻ കോട്ടയം : അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ 1, 9, 12, 21, 22 വാര്‍ഡുകളും കുറിച്ചി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡും കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. പാറത്തോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡും മറവന്തുരുത്ത് പഞ്ചായത്തിലെ 11, 12 വാര്‍ഡുകളും പാമ്പാടി പഞ്ചായത്തിലെ 18-ാം വാര്‍ഡും തിരുവാര്‍പ്പ് പഞ്ചായത്തിലെ 11-ാം വാര്‍ഡും പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ 25 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 94 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളാണ്. പട്ടിക ചുവടെ (തദ്ദേശ ഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍) മുനിസിപ്പാലിറ്റികള്‍ […]

സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്‌സ്‌പോട്ടുകൾ കൂടി ; 25 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കി : ഒഴിവാക്കിയ പ്രദേശങ്ങളിൽ കോട്ടയത്തെ പാമ്പാടിയും

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് 30 പ്രദേശങ്ങളെക്കൂടി ഹോട്‌സ്‌പോട്ടിൽ ഉൾപ്പെടുത്തി. അതേസമയം 25 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വാഴയൂർ (കണ്ടെയ്ൻമെന്റ് സോൺ: എല്ലാ വാർഡുകളും), വാഴക്കാട് (എല്ലാ വാർഡുകളും), ചേക്കാട് (എല്ലാ വാർഡുകളും), മുതുവള്ളൂർ (എല്ലാ വാർഡുകളും), പുളിക്കൽ (എല്ലാ വാർഡുകളും), കുഴിമണ്ണ (എല്ലാ വാർഡുകളും), മൊറയൂർ (എല്ലാ വാർഡുകളും), ചേലമ്പ്ര (എല്ലാ വാർഡുകളും), ചെറുകാവ് (എല്ലാ വാർഡുകളും), ഉള്ളിയേരി (10), കരുവട്ടാർ (4), നാൻമണ്ട (7, 14), ചങ്ങരോത്ത് […]

പാറയ്ക്കൽക്കടവിൽ നിയന്ത്രണം വിട്ട കാർ ക്രാഷ് ബാരിയർ ഇടിച്ചു തകർത്തു: ക്രാഷ് ബാരിയർ തകർത്ത് കാർ നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം; അപകടത്തിൽപ്പെട്ടത് പൂവൻതുരുത്ത് വ്യവസായ മേഖലയിലെ ഫാക്ടറി ഉടമയുടെ കാർ

തേർഡ് ഐ ബ്യൂറോ കോട്ടയം: പാറയ്ക്കൽക്കടവിൽ നിയന്ത്രണം വിട്ട കാർ ക്രാഷ് ബാരിയറിൽ ഇടിച്ചു തകർന്നു. ക്രാഷ്ബാരിയറിൽ കാറിടിച്ചു നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം. ക്രാഷ് ബാരിയറിൽ കാറിടിച്ചു നിന്നില്ലായിരുന്നെങ്കിൽ , കനത്ത മഴയിൽ വെള്ളക്കെട്ടായ പാടശേഖരത്തിലേയ്ക്കു കാർ മറിഞ്ഞേനെ. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. പൂവൻതുരുത്ത് വ്യവസായ മേഖലയിലെ വ്യവസായിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. പൂവൻതുരുത്ത് പെരിഞ്ചേരി റബറിന്റെ ഉടമസ്ഥനാണ് കാറിനുള്ളിലുണ്ടായിരുന്നത്. അപകടത്തിൽ ഇദ്ദേഹത്തിന് പരിക്കേറ്റില്ല. പുതുപ്പള്ളി ഇരവിനല്ലൂർ ഭാഗത്തെ വീട്ടിൽ നിന്നും പൂവൻതുരുത്തിലെ ഫാക്ടറിലേയ്ക്കു പോകുകയായിരുന്നു ഇദ്ദേഹം. പാറയ്ക്കൽക്കടവ് ഭാഗത്തു വച്ചു നിയന്ത്രണം […]

അഭിരാമി എസിന് റീവാല്യുവേഷനിലൂടെ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി

സ്വന്തം ലേഖകൻ പനച്ചിക്കാട്: ചിങ്ങവനം എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി എസ്.അഭിരാമിയ്ക്കു എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ്. കുഴിമറ്റം കൊട്ടുപ്പള്ളിൽ കെ.എസ് സുനിൽകുമാറിന്റെയും ഇത്തിത്താനം ഇളങ്കാവ് വിദ്യാമന്ദിർ സ്‌കൂളിലെ അദ്ധ്യാപിക ശാലിനി ജി.നായരുടെയും മകളാണ്. എസ്.എസ്.എൽ.സി ഫലം വന്നപ്പോൾ ഒൻപത് എപ്ലസും ഒരു എയുമാണ് ഉണ്ടായിരുന്നത്. റീവാല്യുവേഷനു നൽകിയപ്പോഴാണ് അഭിരാമിയ്ക്കു എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചത്. ഇതോടെ സ്‌കൂളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം 14 ആയി.

കുമാരനെല്ലൂരിൽ വഴിയോരെ കച്ചവടക്കാരെ ഒഴിപ്പിച്ചു ; വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ കുമാരനല്ലൂർ മേഖലയിൽ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചു. നഗരസഭ ആരോഗ്യ വിഭാഗം അധികൃതരുടെ നേതൃത്വത്തിലാണ് പരിശോധനന നടത്തിയത്., ഹോട്ടലുകളിൽ ഉൾപ്പെടെ സ്ഥാപനങ്ങളിൽ കോവിഡ് നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്നും പരിശോധന നടത്തിയിരുന്നു. സ്റ്റാൻഡിംഗ് കൗൺസിൽ അംഗം സാലി മാത്യുവിൻ്റേയും  ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എ തങ്കത്തിൻ്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ , ശ്യാം കുമാർ, ജീവൻലാൽ, സോണി,  തുടങ്ങിയവർ സ്‌ക്വാഡിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ ശക്തമായ പരിശോധന ഉണ്ടാകുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.

വധഭീഷണി; പി.വി അന്‍വർ എം.എല്‍.എയുടെ പരാതിയില്‍ ആര്യാടന്‍ ഷൗക്കത്തുള്‍പ്പടെ പത്ത് പേര്‍ക്കെതിരെ കേസ്‌

സ്വന്തം ലേഖകൻ മലപ്പുറം: വധഭീഷണിയുണ്ടെന്ന പി.വി അന്‍വർ എം.എല്‍.എയുടെ പരാതിയില്‍ പത്ത് പേര്‍ക്കെതിരെ കേസെടുത്തു. കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് പൂക്കോട്ടുംപാടം പൊലീസ് കേസ് എടുത്തത്. അതേസമയം വധശ്രമത്തിന് ഗൂഢാലോചന നടത്തി പാരമ്പര്യമുള്ളത് പിവി അൻവറിനാണെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് തന്നെ വധിക്കാൻ ഗൂഢാലോചന നടന്നുവെന്നു കാണിച്ചു പി.വി അൻവർ എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നൽകിയത് . ആര്യാടൻ ഷൗക്കത്ത്, സ്വകാര്യ എസ്റ്റേറ്റ് ഉടമകളായ ജയാ മുരുകേഷ് , മുരുകേഷ് നരേന്ദ്രൻ എന്നിങ്ങനെ ആറു പേരുടെ നേതൃത്വത്തിലാണ് […]

മുണ്ടക്കയത്തും പാറത്തോട്ടിലും റോഡരികിൽ വിൽക്കുന്നത് ഫോർമാലിൻ ചേർത്ത മീനുകൾ; ലോക്ക് ഡൗണിനു ശേഷം വീണ്ടും കേരളത്തിൽ ആഴ്ചകൾ പഴക്കമുള്ള മീനെത്തുന്നു, മീനുകൾ എത്തിക്കുന്നത് തമിഴ് നാട്ടിൽ നിന്നും; കണ്ടിട്ടും കാണാതെ ആരോഗ്യ വകുപ്പ്

രജനി മുണ്ടക്കയം പാറത്തോട് : മുണ്ടക്കയത്തും പാറത്തോട്ടിലും, ഇടക്കുന്നത്തും  റോഡരികിൽ മീൻ തട്ടിൽ വിൽക്കുന്നത് വ്യാജനും പഴകിയ ചീഞ്ഞളിഞ്ഞ മീനുകളും എന്നു പരാതി. മുണ്ടക്കയം, ഇടക്കുന്നം, പാറത്തോട് ഭാഗങ്ങളിൽ വിൽക്കുന്ന മീനുകൾ തമിഴ്‌നാട്ടിൽ നിന്നും എത്തിക്കുന്നതാണ്, ഇവ ആഴ്ചകൾ പഴക്കമുള്ളതും ഫോർമാലിൻ അടക്കമുള്ള മാരക വിഷം ചേർത്തവയുമാണ്. പാറത്തോട്ടിലെ വ്യാപാര സ്ഥാപനത്തിൻ്റെ  നേതൃത്വത്തിലാണ് വൻ തോതിൽ അനധികൃത മീൻ കച്ചവടം നടക്കുന്നത്. റോഡരികിൽ മീൻ കച്ചവടം പാടില്ലന്ന സർക്കാർ നിർദ്ദേശം മറികടന്നാണ് മിൻ കച്ചവടം. തട്ടുകളിൽ  തമിഴ്‌നാട്ടിൽ നിന്നുള്ള ലോറികളിലാണ് മീനെത്തുന്നത് ഈ ലോറികളിൽ […]

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂട്ടപ്രാര്‍ത്ഥനയോ ബലികര്‍മ്മമോ  പാടില്ല ; കോട്ടയത്ത്  ഈദ് ആഘോഷങ്ങൾക്കുള്ള  മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു : നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ  കോട്ടയം :   ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ കൂട്ടം ചേരുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന സാഹചര്യം പരിഗണിച്ച്   ജില്ലാ കളക്ടര്‍ എം. അഞ്ജന പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആഘോഷങ്ങള്‍ പരമാവധി ചുരുക്കി നിര്‍ബന്ധിത ചടങ്ങുകള്‍ മാത്രം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തണമെന്ന് ഉത്തരവിലുണ്ട്. പെരുന്നാള്‍ നമസ്‌കാരം പൊതുസ്ഥലത്ത് നടത്തുന്നത് ഒഴിവാക്കുകയും ഇതിനുള്ള  സൗകര്യം പള്ളികളില്‍ ഒരുക്കുകയും വേണം. പള്ളികളിലെ പ്രാര്‍ത്ഥനകളില്‍ നൂറു പേരില്‍ അധികം പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കഴിവതും കുറച്ച് ആളുകള്‍ പങ്കെടുക്കുന്ന രീതിയില്‍ പ്രാര്‍ത്ഥന ക്രമീകരിക്കണം. സാമൂഹിക അകലം പാലിക്കുന്നു […]