മുണ്ടക്കയത്തും പാറത്തോട്ടിലും റോഡരികിൽ വിൽക്കുന്നത് ഫോർമാലിൻ ചേർത്ത  മീനുകൾ;  ലോക്ക് ഡൗണിനു ശേഷം വീണ്ടും കേരളത്തിൽ ആഴ്ചകൾ പഴക്കമുള്ള  മീനെത്തുന്നു, മീനുകൾ എത്തിക്കുന്നത് തമിഴ് നാട്ടിൽ നിന്നും; കണ്ടിട്ടും കാണാതെ ആരോഗ്യ വകുപ്പ്

മുണ്ടക്കയത്തും പാറത്തോട്ടിലും റോഡരികിൽ വിൽക്കുന്നത് ഫോർമാലിൻ ചേർത്ത മീനുകൾ; ലോക്ക് ഡൗണിനു ശേഷം വീണ്ടും കേരളത്തിൽ ആഴ്ചകൾ പഴക്കമുള്ള മീനെത്തുന്നു, മീനുകൾ എത്തിക്കുന്നത് തമിഴ് നാട്ടിൽ നിന്നും; കണ്ടിട്ടും കാണാതെ ആരോഗ്യ വകുപ്പ്

Spread the love

രജനി മുണ്ടക്കയം

പാറത്തോട് : മുണ്ടക്കയത്തും പാറത്തോട്ടിലും, ഇടക്കുന്നത്തും  റോഡരികിൽ മീൻ തട്ടിൽ വിൽക്കുന്നത് വ്യാജനും പഴകിയ ചീഞ്ഞളിഞ്ഞ മീനുകളും എന്നു പരാതി. മുണ്ടക്കയം, ഇടക്കുന്നം, പാറത്തോട് ഭാഗങ്ങളിൽ വിൽക്കുന്ന മീനുകൾ തമിഴ്‌നാട്ടിൽ നിന്നും എത്തിക്കുന്നതാണ്, ഇവ ആഴ്ചകൾ പഴക്കമുള്ളതും ഫോർമാലിൻ അടക്കമുള്ള മാരക വിഷം ചേർത്തവയുമാണ്.

പാറത്തോട്ടിലെ വ്യാപാര സ്ഥാപനത്തിൻ്റെ  നേതൃത്വത്തിലാണ് വൻ തോതിൽ അനധികൃത മീൻ കച്ചവടം നടക്കുന്നത്. റോഡരികിൽ മീൻ കച്ചവടം പാടില്ലന്ന സർക്കാർ നിർദ്ദേശം മറികടന്നാണ് മിൻ കച്ചവടം. തട്ടുകളിൽ  തമിഴ്‌നാട്ടിൽ നിന്നുള്ള ലോറികളിലാണ് മീനെത്തുന്നത്

ഈ ലോറികളിൽ എത്തുന്നത് ചീഞ്ഞ മീനുകളാണ് എന്ന് നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിരുന്നു. എന്നാൽ, പഞ്ചായത്തോ ആരോഗ്യ വിഭാഗമോ ഭക്ഷ്യ സുരക്ഷാ വിഭാഗമോ യാതൊരു വിധ പരിശോധനയും ഇവിടെ നടത്തുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ ഇവിടെ നിന്നും മീൻ വാങ്ങുന്ന കുട്ടികൾ അടക്കമുള്ളവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ആരോഗ്യ പ്രവർത്തകരോ പഞ്ചായത്തോ വിഷയത്തിൽ ഇടപെടാനോ ആവശ്യത്തിനു പരിശോധന നടത്താനോ തയ്യാറായിട്ടില്ല.