സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്‌സ്‌പോട്ടുകൾ കൂടി ; 25 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കി : ഒഴിവാക്കിയ പ്രദേശങ്ങളിൽ കോട്ടയത്തെ പാമ്പാടിയും

സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്‌സ്‌പോട്ടുകൾ കൂടി ; 25 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കി : ഒഴിവാക്കിയ പ്രദേശങ്ങളിൽ കോട്ടയത്തെ പാമ്പാടിയും

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് 30 പ്രദേശങ്ങളെക്കൂടി ഹോട്‌സ്‌പോട്ടിൽ ഉൾപ്പെടുത്തി. അതേസമയം 25 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ വാഴയൂർ (കണ്ടെയ്ൻമെന്റ് സോൺ: എല്ലാ വാർഡുകളും), വാഴക്കാട് (എല്ലാ വാർഡുകളും), ചേക്കാട് (എല്ലാ വാർഡുകളും), മുതുവള്ളൂർ (എല്ലാ വാർഡുകളും), പുളിക്കൽ (എല്ലാ വാർഡുകളും), കുഴിമണ്ണ (എല്ലാ വാർഡുകളും), മൊറയൂർ (എല്ലാ വാർഡുകളും), ചേലമ്പ്ര (എല്ലാ വാർഡുകളും), ചെറുകാവ് (എല്ലാ വാർഡുകളും), ഉള്ളിയേരി (10), കരുവട്ടാർ (4), നാൻമണ്ട (7, 14), ചങ്ങരോത്ത് (1, 2, 3, 4), പത്തനംതിട്ട ജില്ലയിലെ കുളനട (13), കോന്നി (എല്ലാ വാർഡുകളും), അറന്മുള (7, 8, 13), നെടുമ്പ്രം (3, 13), ഇടുക്കി ജില്ലയിലെ രാജകുമാരി (5, 6), കാഞ്ചിയാർ (11, 12), രാജക്കാട് (എല്ലാ വാർഡുകളും), എറണാകുളം കൂത്താട്ടുകുളം മുൻസിപ്പാലിറ്റി (9), ചിറ്റാറ്റുകര (സബ് വാർഡ് 7, 9), വെങ്ങോല (7), കൊല്ലം ജില്ലയിലെ മൺട്രോതുരുത്ത് (എല്ലാ വാർഡുകളും), തൃക്കോവിൽവട്ടം (1, 22, 23), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17), കരിമ്പുഴ (17), തൃശൂർ അടാട്ട് (14), കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക (4), തിരുവനന്തപുരം ജില്ലയിലെ വെള്ളറട (8, 9) എന്നിവയാണ് പുതിയ ഹോട്‌സ്‌പോട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം 25 പ്രദേശങ്ങളെയാണ് ഹോട്‌സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചെറുപുഴ (വാർഡ് 10), എരുവേശി (2, 7), കൊളച്ചേരി (9, 10), പെരളശേരി (3, 18), ഉളിക്കൽ (16), നടുവിൽ (17), ചെറുകുന്ന് (6), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ (6), വടശേരിക്കര (6), അടൂർ മുൻസിപ്പാലിറ്റി (2, 3, 13, 14, 15, 16, 17), കോയിപ്രം (17), എഴുമറ്റൂർ (1), മലയാലപ്പുഴ (12), പാലക്കാട് ജില്ലയിലെ ചാലിശേരി (എല്ലാ വാർഡുകളും), കപ്പൂർ (എല്ലാ വാർഡുകളും), തിരുമിറ്റിക്കോട് (എല്ലാ വാർഡുകളും), തൃത്താല (എല്ലാ വാർഡുകളും), വിളയൂർ (എല്ലാ വാർഡുകളും), തൃശൂർ ജില്ലയിലെ കൊടശേരി (4), ശ്രീനാരായണപുരം (9, 12, 13), മറ്റത്തൂർ (6, 7, 14, 15), കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ (1, 2, 3, 9, 11, 12, 13), കാസർഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ പാമ്പാടി (18), എറണാകുളം ജില്ലയിലെ നോർത്ത് പരവൂർ മുൻസിപ്പാലിറ്റി (15) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.

ഇന്ന് 30 പ്രദേശങ്ങളെ കൂടി ഹോട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്ത് നിലവിൽ ആകെ 497 ഹോട്‌സ്‌പോട്ടുകളാണ് ഉള്ളത്.