വധഭീഷണി; പി.വി അന്‍വർ എം.എല്‍.എയുടെ പരാതിയില്‍ ആര്യാടന്‍ ഷൗക്കത്തുള്‍പ്പടെ പത്ത് പേര്‍ക്കെതിരെ കേസ്‌

വധഭീഷണി; പി.വി അന്‍വർ എം.എല്‍.എയുടെ പരാതിയില്‍ ആര്യാടന്‍ ഷൗക്കത്തുള്‍പ്പടെ പത്ത് പേര്‍ക്കെതിരെ കേസ്‌

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: വധഭീഷണിയുണ്ടെന്ന പി.വി അന്‍വർ എം.എല്‍.എയുടെ പരാതിയില്‍ പത്ത് പേര്‍ക്കെതിരെ കേസെടുത്തു. കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് പൂക്കോട്ടുംപാടം പൊലീസ് കേസ് എടുത്തത്. അതേസമയം വധശ്രമത്തിന് ഗൂഢാലോചന നടത്തി പാരമ്പര്യമുള്ളത് പിവി അൻവറിനാണെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് തന്നെ വധിക്കാൻ ഗൂഢാലോചന നടന്നുവെന്നു കാണിച്ചു പി.വി അൻവർ എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നൽകിയത് . ആര്യാടൻ ഷൗക്കത്ത്, സ്വകാര്യ എസ്റ്റേറ്റ് ഉടമകളായ ജയാ മുരുകേഷ് , മുരുകേഷ് നരേന്ദ്രൻ എന്നിങ്ങനെ ആറു പേരുടെ നേതൃത്വത്തിലാണ് ഗൂഢാലോചനയെന്നും പി.വി അൻവറിന്റെ പരാതിയിൽ ആരോപിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യാടൻ ഷൗക്കത്തുൾപ്പെടെ പത്ത് പേർക്കെതിരെ പൂക്കോട്ടുംപാടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ പി.വി അൻവറിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. അതേസമയം വധ ശ്രമത്തിന് ഗൂഢാലോചന നടത്തി പാരമ്പര്യമുള്ളത് പി.വി അൻവറിനാണെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം. എം.എല്‍.എ എന്ന നിലക്കുള്ള പിവി അൻവറിന്റെ പ്രവർത്തനം പരാജയമായിരുന്നുവെന്നും അത് മറച്ചു പിടിക്കാൻ രക്തസാക്ഷി പരിവേഷത്തിനാണ് പി.വി അൻവറിന്റെ ശ്രമമെന്നും ആര്യാടൻ ഷൗക്കത്ത്‌ കൂട്ടിച്ചേർത്തു.