മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

സ്വന്തം ലേഖകൻ കോട്ടയം: മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. 80 ശതമാനം വരെ വിലവർധിച്ചതായാണ് വ്യാപാരികൾ പറയുന്നത്. ശബരിമല സീസണിന് പുറമെ ഹോർട്ടി കോർപസ് ആരംഭിച്ച പച്ചക്കറിയിൽ ഇടിവുണ്ടായതാണ് വിലക്കയറ്റത്തിന് കാരണം . അടുത്താഴ്ച മുതൽ ക്രിസ്തുമസ് സീസൺ കൂടി തുടങ്ങുന്നതോടെ പച്ചക്കറി വില ഇനിയും ഉയരാനാണ് സാധ്യത. രണ്ടാഴ്ച മുമ്പുവരെ 40 രൂപയായിരുന്ന മുരിങ്ങക്കായക്ക് 140 രൂപയാക്കാണ് ചില്ലറ വ്യാപാരകേന്ദ്രങ്ങളിൽ വിൽക്കുന്നത്. ചെറിയുള്ളി വില 80 കടന്നതായും വിൽപ്പനക്കാർ പറയുന്നു. കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, സവാള തുടങ്ങിയവയുടെ വിലയിൽ വലിയ […]

ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമം പിണറായി സർക്കാർ ഉപേക്ഷിക്കണം: യുവമോർച്ച

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തരെ ബോധപൂർവ്വം കള്ളക്കേസ്സിൽ കുടുക്കി ബോധപൂർവ്വം ജയിലിൽ അടയ്ക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും, ആചാരങ്ങൾ സംരക്ഷിക്കാൻ വിശ്വാസികൾ സന്നിധാനത്തുപ്പോലും നിലവിൽ സമരം ചെയ്യേണ്ട സാഹചര്യമാണെന്നും പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയ്തുകൊണ്ട് അഡ്വ. സുധീപ് അഭിപ്രായപ്പെട്ടു. വിശ്വാസങ്ങൾ സംരക്ഷിക്കാൻ വിശ്വാസികളോടൊപ്പം സഹനസമരം നടത്താൻ യുവമോർച്ച ഉണ്ടാകുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ഉച്ചയ്ക്ക് പന്തം കൊളുത്തി വേറിട്ട രീതിയിലുള്ള പ്രകടനമാണ് യുവമോർച്ച നടത്തിയത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ ബി.ജെ.പി. സംസ്ഥാന സമിതി അംഗം ടി.എൻ. ഹരികുമാർ, […]

താഴത്തങ്ങാടിയിൽ ആവേശം തുഴയെറിഞ്ഞു; നടുഭാഗം ചുണ്ടൻ ജലരാജാവ്

സ്വന്തം ലേഖകൻ കോട്ടയം : നെഹ്റു ട്രോഫിക്ക് ശേഷം ജെയിംസ് കുട്ടിയ്ക്ക് വീണ്ടും ജലരാജാവിന്റെ കിരീടം. താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ നടന്ന ഗെയില്‍ കോട്ടയം മത്സരവള്ളംകളിയിൽ ജെയിംസുകുട്ടി ജേക്കബ് ക്യാപ്റ്റനായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ ജലരാജാക്കന്മാരായി. മുട്ടേല്‍ തങ്കച്ചന്‍ ക്യാപ്റ്റനായി യുബിസി കൈനകരി തുഴഞ്ഞ കാരിച്ചാലിനെയാണ് നടുഭാഗം പരാജയപ്പെടുത്തിയത്. ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ് തുഴഞ്ഞ ജവഹര്‍ തായങ്കരിയെ എന്‍സിഡിസി ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം പരാജയപ്പെടുത്തി. 5 വള്ളങ്ങള്‍ മാറ്റുരച്ച വെപ്പ് ഒന്നാം ഗ്രേഡ് മത്സരത്തില്‍ […]

കെ.സുരേന്ദ്രന്റെ അറ്സ്റ്റ് ബിജെപിയുടെ പ്രതിഷേധ ദിനം ഞായറാഴ്ച: ഹൈവേകളിൽ വാഹനങ്ങൾ തടയും; ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ബിജെപിയുടെ പന്തംകൊളുത്തി പ്രകടനം

സ്വന്തം ലേഖകൻ കോട്ടയം: ഇരുമുടിക്കെട്ടുമായി മലകയറാനെത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തിൽ ഞായറാഴ്ച സംസ്ഥാനത്ത് പ്രതിഷേധ ദിനം ആചരിക്കും. തുടർച്ചയായ രണ്ടാം ദിവസവും ഹർത്താൽ വേണ്ടെന്ന് തീരുമാനിച്ചാണ് ബിജെപി നേതൃത്വം പ്രതിഷേധ ദിനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, പ്രതിഷേധ ദിനമായ ഞായറാഴ്ച ഹൈവേകളിൽ ബിജെപി വാഹനങ്ങൾ തടയുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി വിവിധ സ്ഥലങ്ങളിൽ ബിജെപി പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കോട്ടയത്തും ചങ്ങനാശേരിയിലുമായിരുന്നു ബിജെപിയുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നത്. […]

ശബരിമലയിലെ അറസ്റ്റ്: സംഘപരിവാർ ഹർത്താൽ ജില്ലയിൽ ഭാഗികം: എസ്പി ഓഫിസിലേയ്ക്കുള്ള മാർച്ച് സമാധാനപരം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ എത്തിയ സംഘപരിവാർ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന ഹർത്താൽ ജില്ലയിൽ ഭാഗീകം. സ്വകാര്യ വാഹനങ്ങൾ ഓടുന്ന കോട്ടയത്തെ നഗരത്തിലെ മാർക്കറ്റിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പകുതിയും തുറന്ന് പ്രവർത്തിച്ചിരുന്നു. ഉച്ചയ്ക്ക് നഗരത്തിൽ പ്രകടനമായി എത്തിയ പ്രവർത്തകർ കടകൾ അടപ്പിക്കുകയായിരുന്നു. ടി ബി റോഡിലെ ഇന്ത്യൻ കോഫി ഹൗസും , കോട്ടയം സബ് ട്രഷറിയും പ്രവർത്തകർ അടപ്പിച്ചു. തുടർന്ന് വിവിധ സംഘപരിവാർ പ്രവർത്തകരുടെയും സംഘടനകളുടെയും നേതൃത്വത്തിൽ തിരുനക്കര ക്ഷേത്ര മൈതാനത്തു നിന്നും പ്രകടനം ആരംഭിച്ചു. കെ കെ റോഡിലൂടെ […]

ആചാര ലഘനം അനുവദിക്കില്ല: പി.എസ്.പ്രസാദ്

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ യുവതികളെ ദർശനം നടത്തിയുള്ള ഒരു ആചാരലംഘനവും നടത്താൻ ഭക്തജനങ്ങൾ സമ്മതിക്കില്ല എന്ന് എ.കെ.സി.എച്ച് .എം.എസ് സംസ്ഥാന പ്രസിഡന്റ്് പി.എസ് പ്രസാദ് പറഞ്ഞു. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നടന്ന നാമജപ പ്രതിഷേധം ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂര്യകാലടി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്, ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെകട്ടറി ഇ.എസ്.ബിജു, മഹിളാ ഐക്യവേദി ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരി,ഹിന്ദു ഐക്യവേദി ജില്ലാ വൈസ്പ്രസിഡന്റ്് എസ്.ഹരിലാൽ, അനിതാ ജനാർദ്ദനൻ, കെ.പി ഭുവനേശ്, സി.എൻ.സുബാഷ്, […]

ശബരിമല സ്ത്രീ പ്രവേശനം: കുറിച്ചിയിൽ കർമ്മ സമിതിയുടെ പ്രതിഷേധ നാമജപം

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ശബരിമല സ്്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ശബരിമല കർമ്മ സമിതി പ്രതിഷേധ നാമജപം നടത്തി. വിശ്വാസിസമൂഹത്തോടുള്ള മുഖ്യമന്ത്രി ഉയർത്തുന്ന വെല്ലുവിളിയിൽ പ്രതിഷേധിച്ചായിിരുന്നു നാമജപം. സർവ്വകക്ഷിയോഗം വിളിച്ച് അയ്യപ്പസ്വാമിയേ ആണ് അവഹേളിച്ചത്. യുവതികളെ പ്രവേശിപ്പിക്കരുത് എന്ന കോടിക്കണ ക്കിന് വിശ്വാസികളുടെ ആവശ്യത്തെ അധമകളായ യുവതികൾക്ക് വേണ്ടി കമ്മ്യൂണിസ്റ്റ് സർക്കാർ ബലികഴിക്കുകയാണ്. പ്രതിഷേധത്തിന് ശബരിമല കർമ്മസമിതി കൺവീനർ വി ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി എൻ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. പി കെ കൃഷ്ണൻ, എ ഐ രഘു, […]

ലേല അറിയിപ്പ്

സ്വന്തം ലേഖകൻ കോരുത്തോട്: കെ.365-ാം നമ്പർ കോരുത്തോട് സർവ്വീസ് സഹകരണ ബാങ്കിന്റെ സ്‌റ്റോറുകളിലും ഓഫീസുകളിലും ഉപയോഗിച്ചിരുന്നതും, ഇപ്പോൾ ഉപയോഗമില്ലാത്തതുമായ അലമാരകൾ, ഷോക്കേസുകൾ, കസേരകൾ തുടങ്ങിയ ഫർണിച്ചറുകൾ തടി ഉരുപ്പടികൾ ഉൾപ്പെടെ ലേലം ചെയ്തുവിൽക്കുന്നതിന് ബഹു. ജോയിന്റ് രജിസ്ട്രാറുടെ അനുവാദം ലഭിച്ചിട്ടുള്ളതിനാൽ ടി ഫർണിച്ചറുകളും, ഉരുപ്പടികളും 17/11/2018 ശനിയാഴ്ച 4 പി.എമ്മിന് ബാങ്കിന്റ കോരുത്തോട് ടൗൺ ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ 500/- രൂപ നിരതദ്രവ്യവും അടയ്‌ക്കേണ്ടതാണ്. ലേലം സ്ഥിരപ്പെടുത്തുന്നതിനും മാറ്റിവെയ്ക്കുന്നതിനുമുള്ള അധികാരം ബാങ്കിന് ഉണ്ടായിരിക്കുന്നതാണെന്ന് അറിയിക്കുന്നു. […]

ജെ. സി. ഐ. ഇന്ത്യയുടെ ഔട്ട് സ്റ്റാൻഡിംഗ് യങ് പേഴ്‌സൺ അവാർഡ് അനീഷ് മോഹന്

സ്വന്തം ലേഖകൻ കോട്ടയം: ജെ.സി.ഐ ഇന്ത്യ സോൺ 22 ന്റെ 2018 വർഷത്തെ ഔട്ട് സ്റ്റാൻഡിംഗ് യങ് പേർസൺ (Outstanding Young Person) അവാർഡിന് അനീഷ് മോഹൻ അർഹനായി. കോട്ടയം കഞ്ഞിക്കുഴി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇപ്കായ് കൗൺസലിംഗ് പരിശീലന സംഘടനയുടെ നാഷ്ണൽ കോർഡിനേറ്ററും പ്രചോദക പരിശീലകനുമായ അനീഷ് ആർപ്പൂക്കര പഞ്ചായത്ത് ജീവനക്കാരൻ കൂടിയാണ്. ജോലിയോടൊപ്പം പരിശീലനത്തിലും സാമൂഹ്യ പ്രവർത്തനത്തിലും വ്യാപൃതനായ അനീഷിന്റെ സമഗ്ര സംഭാവനയെ പരിഗണിച്ചാണ് അവാർഡ്. ചങ്ങനാശ്ശേരി കോൺടൂർ ബാക്ക് വാട്ടേഴ്‌സ് & റിസോർട്ട്‌സിൽ വച്ചു നടന്ന ജെ.സി.ഐ ഇന്ത്യ സോൺ 22 […]

ഏറ്റുമാനൂരിലെ കുരുക്കഴിക്കാൻ പൊലീസിന്റെ പദ്ധതി: ഗതാഗതം അടിമുടി അഴിച്ചു പണിതു: ഇനി മാറേണ്ടത് വാഹനയാത്രക്കാർ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ജില്ലയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നായ ഏറ്റുമാനൂരിലെ കുരുക്കഴിക്കാൻ പുത്തൻ പദ്ധതിയുമായി പൊലീസ്. പല തവണ പരീക്ഷിച്ച പരാജയപ്പെട്ട പല ഗതാഗത പരിഷ്‌കാരങ്ങൾ ഉപേക്ഷിച്ചാണ് പൊലീസ് പുതിയ പരിഷ്‌കാരം ഏർപ്പെടുത്തുന്നത്. തിങ്കളാഴ്ച മുതൽ പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വന്നു. എംസി റോഡ് അടക്കമുള്ള പ്രധാന റോഡുകളിലൂടെ വാഹന ഗതാഗതം കുറച്ച് മറ്റ് റോഡുകളിലേയ്ക്ക് ഇത് തിരിച്ചു വിടുന്നതിനുള്ള പദ്ധതിയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. ഇതിനു മുന്നോടിയായി ടൗണിലെത്താതെ വാഹനങ്ങൾ തിരിയേണ്ട സ്ഥലങ്ങളിൽ പോലീസ് ദിശാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സെൻട്രൽ ജംഗ്ഷനിലും കുരിശുപള്ളി […]