play-sharp-fill
ജെ. സി. ഐ. ഇന്ത്യയുടെ ഔട്ട് സ്റ്റാൻഡിംഗ് യങ് പേഴ്‌സൺ അവാർഡ് അനീഷ് മോഹന്

ജെ. സി. ഐ. ഇന്ത്യയുടെ ഔട്ട് സ്റ്റാൻഡിംഗ് യങ് പേഴ്‌സൺ അവാർഡ് അനീഷ് മോഹന്

സ്വന്തം ലേഖകൻ

കോട്ടയം: ജെ.സി.ഐ ഇന്ത്യ സോൺ 22 ന്റെ 2018 വർഷത്തെ ഔട്ട് സ്റ്റാൻഡിംഗ് യങ് പേർസൺ (Outstanding Young Person) അവാർഡിന് അനീഷ് മോഹൻ അർഹനായി.
കോട്ടയം കഞ്ഞിക്കുഴി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇപ്കായ് കൗൺസലിംഗ് പരിശീലന സംഘടനയുടെ നാഷ്ണൽ കോർഡിനേറ്ററും പ്രചോദക പരിശീലകനുമായ അനീഷ് ആർപ്പൂക്കര പഞ്ചായത്ത് ജീവനക്കാരൻ കൂടിയാണ്. ജോലിയോടൊപ്പം പരിശീലനത്തിലും സാമൂഹ്യ പ്രവർത്തനത്തിലും വ്യാപൃതനായ അനീഷിന്റെ സമഗ്ര സംഭാവനയെ പരിഗണിച്ചാണ് അവാർഡ്. ചങ്ങനാശ്ശേരി കോൺടൂർ ബാക്ക് വാട്ടേഴ്‌സ് & റിസോർട്ട്‌സിൽ വച്ചു നടന്ന ജെ.സി.ഐ ഇന്ത്യ സോൺ 22 ന്റെ സോൺ കോൺഫറൻസിൽ വച്ച് അവാർഡ് സമ്മാനിച്ചു. അനീഷ് ഭാര്യ നിധി സുകുമാരനും കൂടി ചേർന്നാണ് അവാർഡ് സ്വീകരിച്ചത്.

‘ഒന്നും നാം തനിച്ചു നേടുന്നില്ലല്ലോ? നമ്മുടെ ഓരോ നേട്ടങ്ങളുടെയും പിന്നിൽ അതിനായിസാഹചര്യങ്ങൾ ഒരുക്കിത്തന്നു നമ്മെ പിന്തുണയ്ക്കുന്നവരുടെ കഷ്ടപ്പാടുകളുണ്ട്. തിരശ്ശീലയ്ക്കു പിന്നിൽ നിൽക്കുന്ന അവർക്ക് കഷ്ടപ്പാടു മാത്രം പോരാല്ലോ ? അംഗീകാരം കൂടി വേണം, അതുകൊണ്ടാണ് അവാർഡ് സ്വീകരിക്കുവാൻ ഭാര്യയെക്കൂടി കൂട്ടിയത്. 2014ൽ കേരള സംസ്ഥാന അവാർഡ് ലഭിച്ചതിന് ശേഷം ഇപ്കായ് സമ്മാനിച്ച സ്‌പെഷ്യൽ അവാർഡ് ഏറ്റുവാങ്ങിയത് എന്റെ അമ്മയുമായി ചേർന്നായിരുന്നുവെന്നും ‘ അനീഷ് മോഹൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group