ലേല അറിയിപ്പ്

ലേല അറിയിപ്പ്

സ്വന്തം ലേഖകൻ

കോരുത്തോട്: കെ.365-ാം നമ്പർ കോരുത്തോട് സർവ്വീസ് സഹകരണ ബാങ്കിന്റെ സ്‌റ്റോറുകളിലും ഓഫീസുകളിലും ഉപയോഗിച്ചിരുന്നതും, ഇപ്പോൾ ഉപയോഗമില്ലാത്തതുമായ അലമാരകൾ, ഷോക്കേസുകൾ, കസേരകൾ തുടങ്ങിയ ഫർണിച്ചറുകൾ തടി ഉരുപ്പടികൾ ഉൾപ്പെടെ ലേലം ചെയ്തുവിൽക്കുന്നതിന് ബഹു. ജോയിന്റ് രജിസ്ട്രാറുടെ അനുവാദം ലഭിച്ചിട്ടുള്ളതിനാൽ ടി ഫർണിച്ചറുകളും, ഉരുപ്പടികളും 17/11/2018 ശനിയാഴ്ച 4 പി.എമ്മിന് ബാങ്കിന്റ കോരുത്തോട് ടൗൺ ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ 500/- രൂപ നിരതദ്രവ്യവും അടയ്‌ക്കേണ്ടതാണ്. ലേലം സ്ഥിരപ്പെടുത്തുന്നതിനും മാറ്റിവെയ്ക്കുന്നതിനുമുള്ള അധികാരം ബാങ്കിന് ഉണ്ടായിരിക്കുന്നതാണെന്ന് അറിയിക്കുന്നു.
.